Image

ഇന്ദ്രജിത്തിന് നന്ദി പറഞ്ഞ് കാര്‍ത്തിക് നരേന്‍

Published on 11 November, 2017
ഇന്ദ്രജിത്തിന് നന്ദി പറഞ്ഞ് കാര്‍ത്തിക് നരേന്‍

ധ്രുവങ്ങള്‍ 16 എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ കാര്‍ത്തിക് നരേന്‍ തന്റെ രണ്ടാം ചിത്രത്തിന്റെ പണിപ്പുരയിലാണ്. നരഗാസുരന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അരവിന്ദ് സാമി, ഇന്ദ്രജിത്ത്, ശ്രിയ ശരണ്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അഴതരിപ്പിക്കുന്നത്.

നരഗാസുരനില്‍ ലക്ഷ്മണ്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നതെന്ന് കാര്‍ത്തിക് വെളിപ്പെടുത്തി. ഇന്ദ്രജിത്ത് സാറിനൊപ്പം ജോലി ചെയ്തതില്‍ അതീവ സന്തോഷമുണ്ട്. ലക്ഷ്മണ്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയതിന് നന്ദി. ഇനി നാല് ദിവസങ്ങള്‍ കൂടി മാത്രം’ കാര്‍ത്തിക് ട്വിറ്ററില്‍ കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക