Image

രജനിയെ മറികടന്ന് വിജയ് !

Published on 11 November, 2017
രജനിയെ മറികടന്ന് വിജയ് !

തമിഴ് സിനിമ ലോകത്ത് രജനികാന്ത് റെക്കോര്‍ഡുകളെന്നും നോണ്‍ രജനികാന്ത് റെക്കോര്‍ഡുകളെന്നും രണ്ട് തരം റെക്കോര്‍ഡുകളുണ്ട്. എന്നാല്‍ രജനികാന്ത് റെക്കോര്‍ഡിനെ നോണ്‍ രജനി ചിത്രം മറികടന്നിരിക്കുകയാണ്. ദളപതി എന്ന വിളിപ്പേര് പോലും സ്വന്തമാക്കി രജനികാന്തിന്റെ റെക്കോര്‍ഡിനെ പിന്നിലാക്കിയിരിക്കുകയാണ് ഇളയദളപതിയില്‍ നിന്നും ആരാധകരുടെ ദളപതിയായി മാറിയ വിജയ്. മെര്‍സല്‍ ആണ് രജനികാന്തിന്റെ പല റെക്കോര്‍ഡുകളേയും പിന്നിലാക്കാന്‍ വിജയ്ക്ക് കൂട്ടായത്. കരിയറിലെ ആദ്യ 200 കോടി ചിത്രത്തിനൊപ്പം 100 കോടി ക്ലബ്ബിലും രജനിയെ പിന്നിലാക്കിയിരിക്കുകയാണ് വിജയ്.ഒരു പിടി സൂപ്പര്‍ താരങ്ങളും മികച്ച അഭിനേതാക്കളുമുള്ള തമിഴ് സിനിമയില്‍ 100 കോടി എന്ന ബോക്‌സ് ഓഫീസ് മാജിക്ക് അക്കം പിന്നിട്ട ആറ് താരങ്ങള്‍ മാത്രമെ തമിഴ്‌നാട്ടിലുള്ളു. അതില്‍ ഏറ്റവും മുന്നില്‍ ദളപതി വിജയ് ആണ്.

രജനികാന്ത്, സൂര്യ, അജിത്, വിക്രം, കമല്‍ഹാസന്‍ എന്നിവരാണ് മറ്റ് അഞ്ച് പേര്‍. വിക്രത്തിന് രണ്ടും കമല്‍ഹാസന് ഒരു ചിത്രവും മാത്രമാണ് 100 കോടി ക്ല്ബ്ബിലുള്ളത്.നൂറ് കോടി ക്ലബ്ബിലെത്തിയ ചിത്രങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ള വിജയ് ആണ്. ആറ് വിജയ് ചിത്രങ്ങളാണ് 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ളത്. വിജയ് നായകനായി എത്തിയ ആറ് ചിത്രങ്ങളാണ് ഇതുവരെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിട്ടുള്ളത്. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത തുപ്പാക്കിയാണ് ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ വിജയ് ചിത്രം. 2012ലാണ് ചിത്രം തിയറ്ററിലെത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക