Image

വത്തിക്കാനില്‍ സിഗരറ്റ് വില്പന നിരോധിച്ചു

Published on 11 November, 2017
വത്തിക്കാനില്‍ സിഗരറ്റ് വില്പന നിരോധിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ സിഗരറ്റ് വില്‍പ്പന നിരോധിച്ചു. ആരോഗ്യകരമായ ജീവിതം മാതൃകാപരമായി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

2018ല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്ന ഒന്നും വത്തിക്കാനില്‍ അനുവദിക്കാനാവില്ലെന്നാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. പ്രതിവര്‍ഷം ഏഴു മില്യണ്‍ ആളുകളുടെ മരണത്തിനു കാരണമാകുന്നതാണ് പുകവലിയെന്നും മാര്‍പാപ്പ പറഞ്ഞു.

സിഗരറ്റ് വില്പനയിലൂടെ നികുതിയിനത്തില്‍ വത്തിക്കാന് വന്‍ വരുമാനം ലഭിക്കുന്നുണ്ട്. എന്നാല്‍, അപകടകരമായ രീതിയില്‍ കിട്ടുന്ന പണം ലാഭമായി കരുതാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക