Image

അവസ്ഥാന്തരം (കവിത: ത്രേസ്യാമ്മ നാടാവള്ളില്‍)

Published on 12 November, 2017
അവസ്ഥാന്തരം (കവിത: ത്രേസ്യാമ്മ നാടാവള്ളില്‍)
ഒരു നരച്ച സന്ധ്യ വല്ലാതെ മൂകമാകുന്നു.
നേര്‍വഴികളും നേരറുതിയുമില്ലാതെ
സന്ധ്യ നാട്ടു വഴികളില്‍ അലയുന്നു.
അകലെ രഥചക്രമുരുണ്ടു നീങ്ങുമ്പോള്‍
കാലില്‍ കോളുത്തിവലിക്കുന്ന മുള്‍വള്ളികള്‍!
ശ്വാസഗതിക്കുമീതെ .........
വഴിതെറ്റിവന്ന ചുഴലിവേഗങ്ങള്‍ !
ഇരുളിന്റെ തേര്‍ത്തടത്തില്‍
യുദ്ധസന്നാഹമില്ലാതെ കര്‍ണ്ണീരഥങ്ങള്‍!
കര്‍ണ്ണികാരത്തിനും നീര്‍മാതളത്തിനുമിടയില്‍
പൂത്തുലയാന്‍ കൊതിച്ചൊരു ഏഴിലമ്പാല!.
Join WhatsApp News
വിദ്യാധരൻ 2017-11-12 23:55:03
ഏഴിലമ്പാല ഒന്നു പൂക്കാൻ
കർണ്ണികാരോം നീർമാതളവും, 
വേഴാമ്പലിനെപ്പോലെ കാത്തിരിപ്പൂ
വശ്യമാപ്പൂവിന്റെ ഗന്ധമേറ്റാൽ    
പൂത്തുവിരിയാത്ത ചെടികളുണ്ടോ?
 
പാലപൂവിനെക്കുറിച്ചും അതിന്റെ മാസ്മരഗന്ധ ത്തെക്കുറിച്ചും നമ്മുടെ കവികള്‍ പല രീതിയില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. സിനിമാ ഗാനങ്ങളിലുംകവിതകളിലും പല പ്രതിപാദ്യമായിട്ടുണ്ട്.
വൈദ്യശാസ്ത്രപരമായി ഏഴിലാമ്പലയുടെ പ്രസക്തി പ്രാചീനകാലം തൊട്ടെ ഭാരതീയ വൈദ്യശാസ്ത്രം മനസ്സിലാക്കിയിട്ടുണ്ട്. ആയുര്‍വ്വേദ ആചാര്യനായ ചാരകമുനി പാലയെ കുഷ്ഠശമനൗഷധങ്ങളുടെ പട്ടികയിലാണ് പെടുത്തി യിരിക്കുന്നത്. ഭാരതത്തില്‍ എല്ലായിടത്തും സുലഭമായി വളര്‍ന്നിരുന്ന പല വ്യവസായികആവശ്യത്തിനായി മുറിക്കപ്പെടുമ്പോള്‍ ഇത് നട്ടുവളര്‍ത്താന്‍ ആരും തന്നെ മുതിരുന്നില്ല.കാതലിന് ഉറപ്പില്ലാത്തതും പതിനെട്ട് മുതല്‍ മുപ്പത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നതുമായ പാലമരം നവംബര്‍-ഡിസംബര്‍മാസങ്ങളില്‍ പൂത്തുതുടങ്ങു. പൂത്തുകഴിഞ്ഞാല്‍ കിലോമീറ്ററുകളോളം അതിന്റെ വശ്യഗന്ധം പരക്കും. ചിലരില്‍ ഈ ഗന്ധം തലവേദനയും അസ്വാസ്ഥ്യങ്ങളും സൃഷ്ടി ക്കുമ്പോള്‍ ചിലര്‍ക്ക് അത് നിദ്രാസൗഖ്യവും മനസന്തു ഷ്ടിയും പ്രദാനം ചെയ്യുന്നു. പാലയുടെ തൊലിയും പൂവും ഇലയും വേരും പാലും എല്ലാം ഔഷധയോഗ്യമാണ്. ചര്‍മ്മരോഗത്തിന് പാലത്തൊലി കഷായം വെച്ച് കുടിക്കുക. വയറിള ക്കത്തിനും കൃമി, നാടവിര, ഇവകളയുന്നതിനുംപാലയുടെ കറ വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. വിട്ടുമാറാത്ത തലവേദനക്ക് പാലയുടെ പൂവ് കഷായം വെച്ച് തണുത്തതിനുശേഷംനസ്യം ചെയ്യുക. സ്ഖലനം നീണ്ടുനില്‍ക്കാന്‍ ഏഴിലാമ്പ ലയുടെ അരിയും ഒരു കഷണം ഇഞ്ചിയും ചവച്ച് ക്രീഡയിലേര്‍പ്പെടുക ദീര്‍സമയം ലഭിക്കും.രക്തവാ ദത്തിന് പാലയുടെ തളിരില വെന്ത വെള്ളത്തില്‍ കാലു മുക്കി വെക്കുക. വിഷാദവും ഉന്മേഷക്കുറവ മുള്ളവര്‍ക്ക് പാലപൂവിന്റെ സുഗന്ധം ആഹ്ലാദവും ഉന്മേഷവും പകരുമത്രെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക