Image

തണല്‍ പെരുമ്പുഴ സ്വരൂപിച്ച ചികിത്സാധനസഹായം കൈമാറി

Published on 12 November, 2017
തണല്‍ പെരുമ്പുഴ സ്വരൂപിച്ച ചികിത്സാധനസഹായം കൈമാറി
ഹൃദയശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വിഷമിച്ച കൊല്ലം, കുണ്ടറ, പെരുമ്പുഴ, പുനുക്കന്നൂർ, തടവിള പുത്തൻവീട് 48 വയസ്സുള്ള അനില്‍ കുമാറിന് വേണ്ടി പെരുമ്പുഴ തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്വരൂപിച്ച ചികിത്സാധനസഹായം ഇന്ന് പകല്‍ അദ്ദേഹത്തിന്‍റെ വസതിയില്‍ വച്ച് വേണു ബ്ലഡ് ഡോണേഷന്‍ ചെയര്‍മാന്‍
ശ്രീ. വേണുകുമാര്‍  അനില്‍കുമാറിന് കൈമാറി. ഇളമ്പള്ളൂര്‍ പഞ്ചായത്ത്‌ പതിനൊന്നാം വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി. ശൈലജ, തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ഷിബു, അസിസ്റ്റന്റ്‌ ട്രെഷറര്‍ വിജിത്ത്, മറ്റു എക്സിക്യുട്ടീവ്‌ അംഗങ്ങള്‍ ആയ സിബിന്‍, അഖില്‍, അനില്‍ ശിവ, രതീഷ്‌, മോനിഷ, രാജ, അമല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

ഹൃദയവാല്‍വിന് അസുഖം ബാധിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന അനില്‍ കുമാറിന് അടുത്ത ആഴ്ച ശസ്ത്രക്രിയയ്കായി ഏകദേശം മൂന്നു ലക്ഷത്തോളം രൂപ ഉടന്‍ കണ്ടെത്തേണ്ടതുണ്ട്. ചികിത്സയ്ക്കായി കാരുണ്യ ധനസഹായത്തിന് അപേക്ഷിച്ചിട്ടുണ്ട്. എങ്കിലും അത് കൂടാതെ മരുന്നിനും, തുടര്‍ചികിത്സയ്ക്കായും മറ്റും കൂടുതല്‍ സഹായം ആവശ്യമുണ്ട്. 

ലൈറ്റ് & സൌണ്ട് തൊഴിലാളിയായ തുച്ഛവരുമാനക്കാരനായ അനില്‍കുമാര്‍ സ്ഥിരമായി ജോലി ഇല്ലാത്ത ഭാര്യയോടും , പ്ലസ് ടൂ പഠിക്കുന്ന മകനോടും, പത്താം ക്ലാസ് പഠിക്കുന്ന മകളോടൊപ്പം വാടകയ്ക്കാണ് താമസം. ഈ അവസരത്തില്‍ ഈ കുടുംബത്തിന്‍റെ ഏക പ്രതീക്ഷ ഇനി കനിവാര്‍ന്ന കരങ്ങളുടെ സഹായം മാത്രമാണ്  അടുത്ത ആഴ്ച ശസ്ത്രക്രിയയ്ക്കായി  പോകുന്ന  അനില്‍ കുമാറിനെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍.+91-9961016933
തണല്‍ പെരുമ്പുഴ സ്വരൂപിച്ച ചികിത്സാധനസഹായം കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക