Image

ബോളിവുഡ് പ്രവേശനത്തെപ്പറ്റി മനസ്സു തുറന്ന് നടി പാര്‍വ്വതി

Published on 12 November, 2017
ബോളിവുഡ് പ്രവേശനത്തെപ്പറ്റി മനസ്സു തുറന്ന് നടി പാര്‍വ്വതി

ഖരീബ് ഖരീബ് സിംഗിളിന്റെ റിലീസിനു പിന്നാലെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ ബോളിവുഡ് പ്രവേശനത്തെപ്പറ്റി മനസ്സു തുറന്ന് നടി പാര്‍വ്വതി. ബോളിവുഡിനായി മാറ്റിവയ്ക്കാനുള്ള സമയവും, സ്ഥാനവും തനിക്കില്ലെന്നാണ് കരുതിയിരുന്നതെന്നും, അടുത്തകാലം വരെ ബോളിവുഡ് തന്നെ പേടിപ്പിച്ചിരുന്നെന്നും പാര്‍വതി പറഞ്ഞു.

എന്നാല്‍ തനുജ ചന്ദ്രയുടെ ഇടപെടലും, കഥപറയുന്ന രീതിയും തന്നെ ആകര്‍ഷിച്ചെന്നും, കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ മലയാള സിനിമ ചെയ്യുന്നപോലെയാണ് തനിക്ക് തോന്നിയതെന്നും പറഞ്ഞ താരം ചിത്രീകരണത്തിനു പിന്നാലെ ബോളിവുഡിലെ വ്യത്യസ്തമായ മാര്‍ക്കറ്റിംഗ് രീതികളെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞെന്നും വ്യക്തമാക്കി.

ഖരീബ് ഖരീബ് സിംഗിളിനു മുമ്പ് ബോളിവുഡില്‍ നിന്ന് മൂന്ന് ഓഫറുകള്‍ തന്നെത്തേടിയെത്തിയിരുന്നുവെന്ന് വെളിപ്പെടുത്തിയ താരം അത് നടക്കാതെ പോയതിന്റെ കാരണങ്ങളും വ്യക്തമാക്കി.

‘വലിയ വാണിജ്യവിജയം പ്രതീക്ഷിച്ചിരുന്നതായിരുന്നു ആദ്യത്തേത്. പക്ഷെ ഒരു സ്ത്രീയെന്ന നിലയില്‍ ആ ചിത്രത്തിലെ കഥാപാത്രം എന്നെ സംബന്ധിച്ച് വളരെ അപമാനകരമായാണ് തോന്നിയത്. രണ്ടാമത്തെ ചിത്രം ഡേറ്റ് പ്രശ്‌നത്തില്‍ മുടങ്ങി. മൂന്നാമത്തേത് നടക്കാത്തതിന് കാരണം ഒരു നടിക്ക് സ്‌ക്രിപ്റ്റ് വായിക്കാന്‍ കൊടുക്കേണ്ട കാര്യമില്ലെന്ന അവരുടെ നിലപാടിനെ തുടര്‍ന്നാണ്.’ താരം പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക