Image

ബെല്‍ഫാസ്റ്റില്‍ പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ 18, 19 തീയതികളില്‍

Published on 12 November, 2017
ബെല്‍ഫാസ്റ്റില്‍ പരുമല തിരുമേനിയുടെ ഓര്‍മ പെരുന്നാള്‍ 18, 19 തീയതികളില്‍

ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 115ാം ഓര്‍മപെരുന്നാള്‍ നവംബര്‍ 18, 19 (ശനി, ഞായര്‍) തീയതികളില്‍ ആഘോഷിക്കുന്നു. 

18 ന് വൈകുന്നേരം ആറിന് കൊടിയേറ്റ്, സന്ധ്യാ നമസ്‌കാരം, ധ്യാനം എന്നിവ നടക്കും. 19 ന് രാവിലെ ഒന്പതിന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, റാസ, നേര്‍ച്ച വിളന്പ്, സ്‌നേഹ വിരുന്ന് എന്നിവയോടുകൂടി പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് വികാരി ഫാ. റ്റി. ജോര്‍ജ് മുഖ്യ കാര്‍മികത്വം വഹിക്കും. 

വിവരങ്ങള്‍ക്ക്: സനു ജോണ്‍ (ട്രസ്റ്റി) 075 4078 7962, മോബി ബേബി (സെക്രട്ടറി) 075 4027 0844. 

പള്ളിയുടെ വിലാസം: സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, 202–204 ആന്‍ട്രിം റോഡ്, ബെല്‍ഫാസ്റ്റ്, 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക