Image

നേര്‍ക്കാഴ്ചകള്‍ (കവിത: ത്രേസ്യാമ്മ നടാവള്ളില്‍)

Published on 12 November, 2017
നേര്‍ക്കാഴ്ചകള്‍ (കവിത: ത്രേസ്യാമ്മ നടാവള്ളില്‍)
നേര്‍ക്കാഴ്ചകളില്‍
നീണ്ട ചുമരിറങ്ങുമ്പോള്‍
വളവുകളില്‍ പതിയിരിക്കുന്ന
ചെരിഞ്ഞ ഗോപുരങ്ങള്‍

കുടുംബം പോകാന്‍
പകലന്തിയോളം പണിയെടുക്കുന്ന
ബാലകോലങ്ങള്‍
പീഡനമേറ്റു തളര്‍ന്നുറങ്ങുന്ന
എന്നെന്നെക്കുമായി
ഉറങ്ങിപ്പോകുന്ന
കുരുന്നു തിരുമേനികള്‍
കരള്‍ തകര്‍ന്നവര്‍ അമ്മമാര്‍

ആകാശച്ചെരിവുകളില്‍
കാലം അസ്തമിക്കുന്ന
പുലര്‍കാല തമസ്സുകളില്‍
കാലന്‍ ഓരിയിടുന്നു.
Join WhatsApp News
വിദ്യാധരൻ 2017-11-13 22:57:51
കുട്ടികളെ  വെട്ടി നുറുക്കി 
കടലിലെറിയുന്ന 'മിയൻമാർ' 
കുട്ടിയെ പാലൂട്ടി കൊന്നു 
പൈപ്പിൽ കയറ്റുന്ന മർത്ത്യരും 
'നേർകാഴ്ച' നഷ്ടമായവർ തന്നെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക