Image

പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാല്‍ മാത്രമേ മാനവിക വിജയം കൈവരിക്കാന്‍ കഴിയുകയുള്ളു : കാന്തപുരം

Published on 13 November, 2017
പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാല്‍ മാത്രമേ മാനവിക വിജയം കൈവരിക്കാന്‍ കഴിയുകയുള്ളു : കാന്തപുരം
കാരന്തുര്‍ : വിദ്യാര്‍ത്ഥികള്‍ നല്ലവരായി വിജ്ഞാനാ നുകരുന്നതില്‍ ശ്രദ്ധ ചെലുത്തണമെന്നും പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാല്‍ മാത്രമേ മാനവിക വിജയം കൈവരിക്കാന്‍ കഴിയുകയുള്ളു എന്നും ഖമറുല്‍ ഉലമ കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. 
മര്‍കസ് സൈത്തൂന്‍ വാലി  ഇമ്പ്രിമെന്റ്‌സ്  2017 ന്റെ ഭാഗമായി ആര്‍ട്‌സ്  ഫെസ്റ്റു   ഉല്‍ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കലകള്‍ മനുഷ്യ നന്മയ്ക്ക്  ഉപകാരം ഉള്ളതാവണം. പരിഹാസമാകരുതെന്നും പ്രശസ്ത മാപ്പിള പാട്ടുകാരനും വിധി കര്‍ത്താവുമായ ഫിറോസ് ബാബു പറഞ്ഞു. പ്രസ്തുത പരിപാടി ഉല്‍ഘടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ: അബ്ദുല്‍ ഹകീം അസ്ഹരി, ഉനൈസ് മുഹമ്മദ്, കുട്ടി നടുവട്ടം, ബാദുഷ സഖാഫി , കെ വി കെ ബുഖാരി എന്നിവര് ആശംസ പ്രസംഗം നടത്തി .
വെള്ളിയാഴ്ച നടന്ന സമ്മേളന ശേഷം  കുട്ടികളുടെ കലാപരികളും ഷബീര്‍ ലത്തീഫി നയിച്ച മാജിക്കും പരിപാടിയില്‍ അരങ്ങേറി .അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ഹസീബ് അസ്ഹരി യുടെ ആദ്യക്ഷത വഹിച്ചു. ഇസ്മായില്‍ മദനി സ്വാഗത്വും  പറഞ്ഞു . ശനിയാഴ്ച രാവിലെ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ മത്സര പരിപാടിയുടെ സമാപന വേദിയില്‍ കേരള ഫോക് ലോര്‍ അക്കാദമി ജേതാവ് കോയ കാപ്പാടിന്റെ  നേതൃത്വത്തില്‍ കുത്തു റാത്തീബ് നടന്നു. 
പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാല്‍ മാത്രമേ മാനവിക വിജയം കൈവരിക്കാന്‍ കഴിയുകയുള്ളു : കാന്തപുരം
പഠനത്തിലൂന്നിയ കലകളിലൂടെ മുന്നോട്ടു പോയാല്‍ മാത്രമേ മാനവിക വിജയം കൈവരിക്കാന്‍ കഴിയുകയുള്ളു : കാന്തപുരം
കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ മര്‍കസ് സൈത്തൂണ്‍ വാലിയില്‍ നിന്ന് എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം വരിച്ച സയ്യിദ് നുഅമാന്‍ കൊയിലാണ്ടിക്ക് മര്‍കസ് ജനറല്‍ മാനേജര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വര്‍ണ്ണ നാണയം സമ്മാനിച്ചപ്പോള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക