Image

വിദ്യാര്‍ത്ഥിനിയെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചല്‍ ഊര്‍ജിതപ്പെടുത്തി

പി.പി.ചെറിയാന്‍ Published on 13 November, 2017
വിദ്യാര്‍ത്ഥിനിയെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചല്‍ ഊര്‍ജിതപ്പെടുത്തി
ന്യൂയോര്‍ക്ക്: ലോംഗ്ഐലന്റില്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിനി തരണ്‍ജിത് പര്‍മാറെ(18) ട്രക്ക് കയറ്റി കൊലപ്പെടുത്തിയ പ്രതിക്കു വേണ്ടിയുള്ള തിരച്ചല്‍ പോലീസ് ഊര്‍ജ്ജിതപ്പെടുത്തി. ഡ്രൈവറെ കണ്ടെത്തുന്നതിന് പൊതുജനത്തിന്റെ സഹകരണം പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പര്‍മര്‍ ഓടിച്ചിരുന്ന പുത്തന്‍ ജീപ്പില്‍ ട്രക്ക് വന്ന് തട്ടുകയായിരുന്നു. തുടര്‍ന്ന് ഇരുവാഹനങ്ങളും തൊട്ടടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് കയറ്റിയിട്ടു .ജീപ്പില്‍ നിന്നും ഇറങ്ങി പര്‍മര്‍ കേടുപാടുകള്‍ പരിശോധിച്ചു.തുടര്‍ന്ന്മാതാവിനെ ഫോണില്‍ വിളിച്ചു അപകടവിവരം പറയുന്നതിനിടയില്‍ ട്രക്ക് ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്ത് മനപൂര്‍വം ഇടിച്ച് തെരിപ്പിക്കുകയായിരുന്നു.

ഓ, നൊ, സ്റ്റോപ്പ് എന്നു പുത്രി പറയുന്നത് മാതാവ് കേട്ടു. തുടര്‍ന്ന് ഫൊണ്‍ നിലച്ചു. ആ കുരുന്നു ജീവന്‍ കവര്‍ന്ന് അകര്‍മി പലായനം ചെയ്തു.

ട്രക്കിന്റെ നമ്പര്‍ വീഡിയൊയില്‍ വ്യക്തമല്ലെന്നും അതിനാല്‍ അയാളെ പിടികൂടാന്‍ ജനങ്ങള്‍ സഹായിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.

ജീപ്പിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലായിരുന്നു. ചെറിയൊരു തട്ടലിന്റെയും മുട്ടലിന്റെയും പേരില്‍ (ഫെന്‍ഡര്‍ ബെന്‍ഡര്‍ാമ്രാളുടെ ജീവനടുത്ത ഡൈവറെ എത്രയും വേഗം കണ്ടെത്തുമെന്നും നാസ്സോ കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വിന്‍സന്റ് ഗാര്‍സിയ പറഞ്ഞു. അഡല്ഫി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ പര്‍മാര്‍ക്ക് തലക്കും, ശരീരത്തിനും കാര്യമായ പരിക്കേറ്റിരുന്നു. നാസ്സൊ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കുടുംബത്തിന്റെ നട്ടെല്ലായിരുന്നു മൂന്നു പുത്രിമാരില്‍ മൂത്തവളായതര്‍ണ്‍ജിത് എന്നു പിതാവ് രഞ്ജിത് പര്‍മാര്‍ പറഞ്ഞു 

read also

വിദ്യാര്‍ത്ഥിനിയെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചല്‍ ഊര്‍ജിതപ്പെടുത്തിവിദ്യാര്‍ത്ഥിനിയെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചല്‍ ഊര്‍ജിതപ്പെടുത്തിവിദ്യാര്‍ത്ഥിനിയെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചല്‍ ഊര്‍ജിതപ്പെടുത്തിവിദ്യാര്‍ത്ഥിനിയെ ട്രക്കിടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചല്‍ ഊര്‍ജിതപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക