Image

ട്രിനിറ്റി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപികമാര്‍ക്ക്‌ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Published on 13 November, 2017
ട്രിനിറ്റി സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; അധ്യാപികമാര്‍ക്ക്‌ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു


കൊച്ചി :കൊല്ലം ട്രിനിറ്റി സ്‌കൂളില്‍ വിദ്യാര്‍ഥി സ്‌കൂള്‍ കെട്ടിടത്തിന്‌ മുകളില്‍ നിന്നും ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപികമാര്‍ക്ക്‌ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. സിന്ധു പോള്‍, ക്രസന്റ്‌ ഡേവിസ്‌ എന്നീ അധ്യാപികമാര്‍ക്കാണ്‌ ഹൈക്കോടതി ജാമ്യംഅനുവദിച്ചത്‌.

 ഇരുവരുടേയും മുന്‍കൂര്‍ ജാമ്യഹര്‍ജികളില്‍ കോടതി കഴിഞ്ഞ ദിവസം വിശദമായി വാദം കേട്ടിരുന്നു. അതിശക്തമായാണ്‌ മുന്‍കൂര്‍ ജാമ്യപേക്ഷയെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നത്‌. കേസ്‌ ഡയറിയും സിസിടിവി ദൃശ്യങ്ങളും അടക്കമുള്ള തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

അധ്യാപികമാര്‍ക്കെതിരെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹപാഠികളുടെ മൊഴികളും ഹാജരാക്കിയിരുന്നു. എന്നാല്‍ വാദത്തിനൊടുവില്‍ ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിക്കാം എന്ന്‌ കോടതി പറയുകയായയിരുന്നു .പതിനേഴാം തീയതി മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരായി ഇരുവര്‍ക്കും ജാമ്യമെടുക്കാം. ഈ വരുന്ന 18,19,20 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ മുന്‍പില്‍ ഹാജരായി ചോദ്യം ചെയ്യലിന്‌ വിധേയമാകണം എന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക