Image

വിജയവാഡയ്‌ക്കടുത്ത കൃഷ്‌ണ നദിയില്‍ ബോട്ട്‌ മറിഞ്ഞു 11 മരണം

Published on 13 November, 2017
വിജയവാഡയ്‌ക്കടുത്ത കൃഷ്‌ണ നദിയില്‍ ബോട്ട്‌ മറിഞ്ഞു 11 മരണം

വിജയവാഡയ്‌ക്കടുത്തുള്ള കൃഷ്‌ണ നദിയില്‍ ബോട്ട്‌ മറിഞ്ഞു 11 പേര്‍ മുങ്ങി മരിച്ചു. ദേശീയ ദുരന്ത നിവാരണ സേന സ്ഥലത്തെത്തി കാണാതായവര്‍ക്ക്‌ വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌. ഇന്ന്‌ വൈകുന്നേരം 5.45 ഓടെയാണ്‌ സംഭവം. ഭവാനിപുരത്തെ പുന്നമി ഘട്ടില്‍ നിന്നും പവിത്ര സംഗമം എന്ന സ്ഥലത്തേക്കുള്ള യാത്രയ്‌ക്കിടയിലാണ്‌ സ്വകാര്യ ടൂറിസ്റ്റ്‌ ബോട്ട്‌ അപകടത്തില്‍പെട്ടത്‌.
അമിതഭാരമാണ്‌ ബോട്ട്‌ മറിയാന്‍ കാരണമെന്നാണ്‌ പ്രാഥമിക നിഗമനം. 

38 പേരോളം ബോട്ടിലുണ്ടായിരുന്നുവെന്നാണ്‌ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചവര്‍ വ്യക്തമാക്കിയത്‌. ഇതില്‍ പതിനൊന്ന്‌ പേരുടെ മൃതദേഹം കണ്ടെത്തുകയും 20 പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തിട്ടുണ്ടെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ബോട്ടിലുള്ള യാത്രക്കാര്‍ ആരും ലൈഫ്‌ ജാക്കറ്റ്‌ ധരിച്ചിരുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക