Image

യാത്രക്കാരി വീല്‍ചെയറില്‍നിന്ന്‌ വീണു; മാപ്പ്‌ ചോദിച്ച്‌ ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌

Published on 13 November, 2017
 യാത്രക്കാരി വീല്‍ചെയറില്‍നിന്ന്‌ വീണു; മാപ്പ്‌ ചോദിച്ച്‌  ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌


ന്യൂഡല്‍ഹി: വിവാദങ്ങളൊഴിയാതെ ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌. ലക്‌നോ വിമാനത്താവളത്തില്‍ യാത്രക്കാരി വീല്‍ചെയറില്‍നിന്ന്‌ വീണതാണ്‌ പുതിയ വിവാദത്തിന്‌ കാരണമായത്‌. ഞായറാഴ്‌ച രാത്രിയിലാണ്‌ സംഭവം. വെളിച്ചം കുറവായതിനാല്‍ എന്തോ വസ്‌തുവില്‍ തട്ടിയാണ്‌ യാത്രക്കാരി വീല്‍ചെയറില്‍നിന്ന്‌ വീണത്‌. എയര്‍ലൈന്‍ ജീവനക്കാരനും അപ്പോള്‍ ഇവരുടെ കൂടെയുണ്ടായിരുന്നു.

സംഭവത്തെ തുടര്‍ന്ന്‌ എയര്‍പോര്‍ട്ട്‌ അഥോറിറ്റി ഓഫ്‌ ഇന്ത്യയുടെ ഡോക്ടര്‍മാര്‍ ഇവര്‍ക്ക്‌ പ്രാഥമിക ശുശ്രൂഷ നല്‍കി. ഏതായാലും യാത്രക്കാരിക്ക്‌ ഇത്തരമൊരു അനുഭവമുണ്ടായതില്‍ ഇന്‍ഡിഗോ പിന്നീട്‌ മാപ്പ്‌ ചോദിക്കുകയും ചെയ്‌തു. കഴിഞ്ഞയാഴ്‌ച ജീവനക്കാരന്‍ യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ നിരവധി വിമര്‍ശനങ്ങളാണ്‌ ഇന്‍ഡിഗോ എയര്‍ലൈന്‍സ്‌ അധികൃതര്‍ക്ക്‌ കേള്‍ക്കേണ്ടിവന്നത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക