Image

ഉണ്ണി മുകുന്ദന്റെ ഇരയില്‍ മിയ നായിക

Published on 13 November, 2017
ഉണ്ണി മുകുന്ദന്റെ ഇരയില്‍ മിയ നായിക

ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഇര. വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് ആണ് ഇര സംവിധാനം ചെയ്യുന്നത്. മിയയാണ് നായികയായി എത്തുന്നത്.

നവീണ്‍ ജോണ്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലെന, നിരഞ്ജന, നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൈലാസ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം ഒരുക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക