Image

മകന് നായികയെ തേടി വിക്രം

Published on 13 November, 2017
മകന് നായികയെ തേടി വിക്രം

നടന്‍ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് നായകനായി അരങ്ങേറ്റം കുറിക്കുകയാണ്. തെലുങ്കിലെ സൂപ്പര്‍ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഢിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവിന്റെ അരങ്ങേറ്റം. ചിത്രത്തിന്റെ പേര് വിക്രം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടിരുന്നു. വര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായികയെ തന്റെ ഇന്‍സ്റ്റാഗ്രാം വഴി അറിയിക്കുമെന്ന് വിക്രം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇപ്പോള്‍ ഈ നായികയ്ക്കായുള്ള തിരച്ചിലിലാണ് വിക്രം. രസകരമായൊരു കാസ്റ്റിങ് കോളിലൂടെയാണ് വിക്രം മകന്റെ നായികയാവാനുള്ള നടിയെ തേടിയത്. ആ ഭാഗ്യവതി ആരാണെന്ന ചോദ്യവുമായി ഒരു വീഡിയോയാണ് വിക്രം പങ്കുവച്ചിരിക്കുന്നത്. അതെ അവളെ കാണാനില്ല , അവള്‍ നിങ്ങളാണെങ്കില്‍ അല്ലെങ്കില്‍ അവളെ പോലെയാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ചിത്രങ്ങളും വിഡിയോകളും ഞങ്ങള്‍ക്കയക്കുക.

നിങ്ങളെ കാണാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു. സമയമെടുത്തോളു എന്നാല്‍ അധികം വൈകേണ്ട എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കു വച്ചിരിക്കുന്നത്. അവള്‍ സുന്ദരിയാണ്. രസികയാണ്, ക്യൂട്ട് ആണ്, ഒരേ സമയം മാലാഖയും പിശാചുമാണ് ഇതാണ് നായികയ്ക്കായുള്ള കാസ്റ്റിങ് കോള്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന യോഗ്യതകള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക