Image

ഷെറിന്‍ മാത്യുസിന്റെ സഹോദരിയുടെ സംരക്ഷണം: കേസ് 29-ലേക്കു മാറ്റി

Published on 13 November, 2017
ഷെറിന്‍ മാത്യുസിന്റെ സഹോദരിയുടെ സംരക്ഷണം: കേസ് 29-ലേക്കു മാറ്റി
ഡാലസ്, ടെക്‌സസ്: മൂന്ന് വയസുകാരി ഷെറിന്‍ മാത്യൂസ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍വീസ് ഫോസ്റ്റര്‍ കെയറിലേക്കു മാറ്റിയ മൂത്ത പുത്രിയെ വിട്ടുകിട്ടാനുള്ള കേസ്ഈ മാസം 29-നു കോടതി വീണ്ടും പരിഗണിക്കും.
നാലു വയസുള്ള മൂത്ത കുട്ടിയെ ഹൂസ്റ്റണിലുള്ള വെസ്ലിയുടെ സഹോദരന്റെ വീട്ടിലേക്ക് മാറ്റാന്‍ അധിക്രുതര്‍ സമ്മതം അറിയിച്ചതായാണു റിപ്പോര്‍ട്ട്. ഇനി കോടതി ഔദ്യോഗികമായി ഉത്തരവിറക്കണം.

തിങ്കലാഴ്ചവളര്‍ത്തു മാതാവ് സിനി മാത്യൂസ് അഭിഭാഷകന്‍ മിച്ചല്‍ നോള്‍ട്ടിനൊപ്പം കോടതിയിലെത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങളോടു സംസാരിക്കുകുകയുണ്ടായില്ല.
ഒരു മില്യന്‍ ഡോളറില്‍ ജയിലിലുള്ള വെസ്ലി മാത്യൂസ് എത്തുകയുണ്ടായില്ല. എന്നാല്‍ വെസ്ലിയുടെ സിവില്‍ അറ്റോര്‍ണി ഡേവിഡ് ക്ലെക്ക്‌നര്‍ ഹാജരായി. പിതാവ് മക്കളെ സ്‌നേഹിക്കുന്നുണ്ടെന്നും മൂത്ത പുത്രിയെ അമ്മയൊടൊപ്പം വിടണമെന്നാണു ആഗ്രഹിക്കുന്നതെന്നും അറ്റൊര്‍ണി പറഞ്ഞു. അടുത്ത ഹിയറിംഗിനു വെസ്ലി ഹാജരാകുമെന്നും അറിയിച്ചു.

പുത്രിയെ സിനി മാത്യുസ് ആഴ്ചയില്‍ ഒരു തവണ വീതം സന്ദര്‍ശിക്കുന്നുണ്ട്. സിനിയുടെ പേരില്‍ കേസൊന്നുമില്ലെങ്കിലും ഷെറിനെ സംരക്ഷിക്കുന്നതില്‍ വീഴ്ച കാട്ടി എന്നതിനാല്‍ മൂത്ത പുത്രിയെ അമ്മക്കു വിട്ടു കൊടുക്കുന്നതിനെ ചൈല്‍ഡ് പ്രൂട്ടക്ഷന്‍ സര്‍വീസ് എതിര്‍ക്കുന്നതില്‍ അതിശയമില്ലെന്നാണു വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. അതേ സമയം ഫോസ്റ്റര്‍ കെയര്‍ കുട്ടിക്കു നന്നല്ലെന്നും കുടുംബാംഗങ്ങളോടൊപ്പം പോകുന്നതാണു നല്ലതെന്നും എല്ലാവരും അംഗീകരിക്കുകയും ചെയ്യുന്നു.

കേസില്‍ പുതിയതായി ഒന്നുമില്ലെന്നു റിച്ചാര്‍ഡ്‌സന്‍ പൊലീസ് അറിയിച്ചു. ഷെറിന്റെ മരണ കാരണം വ്യക്തമാക്കുന്നഓട്ടോപ്‌സി റിപ്പോര്‍ട്ട് ഇനിയും കിട്ടിയില്ല. അതിനു ശേഷം കേസില്‍ കൂടുതല്‍ ചാര്‍ജുകള്‍ ഉണ്ടാവാം.
ഷെറിന്‍ മാത്യുസിന്റെ സഹോദരിയുടെ സംരക്ഷണം: കേസ് 29-ലേക്കു മാറ്റിഷെറിന്‍ മാത്യുസിന്റെ സഹോദരിയുടെ സംരക്ഷണം: കേസ് 29-ലേക്കു മാറ്റിഷെറിന്‍ മാത്യുസിന്റെ സഹോദരിയുടെ സംരക്ഷണം: കേസ് 29-ലേക്കു മാറ്റിഷെറിന്‍ മാത്യുസിന്റെ സഹോദരിയുടെ സംരക്ഷണം: കേസ് 29-ലേക്കു മാറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക