Image

തോമസ്‌ ചാണ്ടിക്കു വേണ്ടി ഹാജരാകുന്ന വിവേക്‌ തന്‍ഖയെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ തടഞ്ഞു

Published on 14 November, 2017
 തോമസ്‌ ചാണ്ടിക്കു വേണ്ടി ഹാജരാകുന്ന വിവേക്‌ തന്‍ഖയെ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ തടഞ്ഞു


കായല്‍കയ്യേറ്റ കേസില്‍ തോമസ്‌ ചാണ്ടിക്കു വേണ്ടി ഹാജരാകരുതെന്ന്‌ കോണ്‍ഗ്രസ്‌ എംപി വിവേക്‌ തന്‍ഖയോട്‌ കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. മന്ത്രിക്കെതിരേ കോണ്‍ഗ്രസ്‌ പ്രതിഷേധം ശക്തമായിരിക്കുമ്പോള്‍ തന്‍ഖ കോടതിയില്‍ ഹാജരാകരുതെന്ന്‌ അദ്ദേഹത്തെ ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെട്ടതായി എംഎം ഹസന്‍ വ്യക്തമാക്കി. അതേസമയം, കേസില്‍ ഹാജരാകാന്‍ കോടതിയിലേക്കിറങ്ങിയ തന്‍ഖയ്‌ക്കെതിരേ പ്രതിഷേധവുമായി യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

തന്‍ഖ ഹാജരാകരുതെന്നാവശ്യപ്പെട്ട്‌ ഹൈക്കമാന്‍ഡിനെയും ഹസന്‍ സമീപിച്ചിട്ടുണ്ട്‌. എന്നാല്‌, തന്‍ഖ ഹാജരാകുന്ന കാര്യം അറിയില്ലെന്ന്‌ ഹൈക്കമാന്‍ഡ്‌ മറുപടി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്‌. തോമസ്‌ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ നടത്തുന്ന പ്രതിഷേധത്തിനിടെ ഒരു കോണ്‍ഗ്രസുകാരനായ എംപി തോമസ്‌ ചാണ്ടിക്കുവേണ്ടി കോടതിയില്‍ ഹാജരായാല്‍ അത്‌ പാര്‍ട്ടിക്കു തിരിച്ചടിയാണെന്നാണ്‌ കെപിസിസി കണക്കുകൂട്ടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക