Image

കുട്ടനാട് അസോസിയേഷന്‍ ഈദ് ഓണം സംഗമം

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 14 November, 2017
കുട്ടനാട് അസോസിയേഷന്‍  ഈദ് ഓണം സംഗമം
റിയാദ്: പ്രവാസ ലോകത്ത് ഓണം ഈദ് ആഘോഷങ്ങള്‍ ഇപ്പോഴും നടക്കുകയാണ് കുട്ടനാട് അസോസിയേഷന്‍ റിയാദ് ഈ വര്‍ഷത്തെ ഓണാഘോഷവും ഈദ് സംഗമവും സംഘടിപ്പിച്ചു അല്‍ ആലിയ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍  സംഘടിപ്പിച്ച ആഘോഷപരിപാടികകള്‍ വിഭവസമൃദ്ധമായ ഓണസദ്യയോട്കൂടി തുടക്കം കുറിച്ചു

ആഘോഷപരിപാടിയോടുനുബന്ധിച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനം ജീവകാരുണ്യപ്രവര്‍ത്തകന്‍ നോര്‍ക്ക കണ്‌സള്‍ട്ടന്റെ ശിഹാബ് കൊട്ടുക്കാട് ഉദ്ഘാടനം ചെയ്തു പ്രസിഡണ്ട് തൊമ്മികുഞ്ഞ് സ്രാംബിക്കള്‍ അധ്യക്ഷത വഹിച്ചു സാഹ്യത്യകാരന്‍ ജോസഫ് അതിരുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ , കുട്ടനോട് അസോസിയേഷന്‍ രക്ഷാധികാരി സോണി കുട്ടനാട്, ഫോര്‍ക്ക രക്ഷാധികാരി സാം സാമുവല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു

തുടര്‍ന്ന് നടന്ന കലാ കായിക മത്സരങ്ങള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. മഞ്ജുള ശിവദാസ്, അനശ്വര ശിവദാസ് എന്നിവരുടെ കവിത ചൊല്ലല്‍ അഭി, അരുണ്‍ എന്നിവരുടെ നേതൃതത്തില്‍ നടന്ന സംഗീതനിശ, ബിന്ദു ടീച്ചര്‍ അണിയിച്ചൊരുക്കിയ നൃത്തനിര്‍ത്ത്യങ്ങള്‍ രാജന്‍ കാരിച്ചാലിന്റെ നേതൃത്തത്തില്‍ നടന്ന വള്ളം കളി  എന്നിവ ആഘോഷത്തിന് പകിട്ടെകി.

രക്ഷാധികാരി മാത്യു ജേക്കബ് വാചാപറമ്പ് സെക്രട്ടറി അജിമോന്‍ അനിരുദ്ധന്‍, ട്രഷര്‍ പയസ് പി കൊട്ടാരം, വൈസ് പ്രസിഡണ്ട് റെജി വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

കുട്ടനാട് അസോസിയേഷന്‍  ഈദ് ഓണം സംഗമംകുട്ടനാട് അസോസിയേഷന്‍  ഈദ് ഓണം സംഗമംകുട്ടനാട് അസോസിയേഷന്‍  ഈദ് ഓണം സംഗമംകുട്ടനാട് അസോസിയേഷന്‍  ഈദ് ഓണം സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക