Image

ദുല്‍ഖറിനെ അറിയില്ലായിരുന്നു, അറിയാന്‍ വിക്കിപീഡിയ നോക്കി; നേഹ ശര്‍മ്മ

Published on 14 November, 2017
ദുല്‍ഖറിനെ അറിയില്ലായിരുന്നു, അറിയാന്‍ വിക്കിപീഡിയ നോക്കി; നേഹ ശര്‍മ്മ

സോളോയിലെ മികച്ച പ്രകടനത്തോടെ മലയാളികള്‍ക്ക് പ്രിയങ്കരിയായിരിക്കുകയാണ് നേഹ ശര്‍മ്മ. ദുല്‍ഖറിന്റെ നായികയായ അക്ഷരയായി മിന്നുന്ന പ്രകടനമാണ് താരം കാഴ്ച വച്ചത്. മലയാളത്തിന് പുറമെ സോളോയുടെ തെലുങ്ക് പതിപ്പിലും അക്ഷരയെ അവതരിപ്പിച്ചത് നേഹ തന്നെയായിരുന്നു.

എന്നാല്‍ ദുല്‍ഖറിന്റെ നായികയാവാന്‍ കേരളത്തിലേയ്ക്ക് വന്നപ്പോള്‍ ആരുടെ കൂടെയാണ് അഭിനയിക്കുന്നത് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല നേഹയ്ക്ക്. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നായകന്‍ ആരാണെന്ന് അറിയാന്‍ വിക്കിപീഡിയയില്‍ തിരഞ്ഞു എന്നാണ് നേഹ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ദുല്‍ഖര്‍ എത്രമാത്രം വലിയ താരമാണ് എന്ന് എനിക്കറിയില്ലായിരുന്നു. എന്റേതായ ഒരു ചിപ്പിയില്‍ കഴിയുകയായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ ആര്‍ക്കൊപ്പമാണ് അഭിനയിക്കുന്നത് എന്ന് അറിയില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് അത് തെന്നിന്ത്യയിലെ വലിയ ഒരു നടനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. സത്യത്തില്‍ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് ദുല്‍ഖര്‍ ആരാണെന്ന് അറിയാന്‍ വേണ്ടി ഞാന്‍ വിക്കിപീഡിയയില്‍ തിരയുക വരെ ചെയ്തിരുന്നു.

നല്ലൊരു പ്രൊഫഷണലാണ് ദുല്‍ഖര്‍. പറയുന്നത് ക്ലീഷേയാണെങ്കിലും അദ്ദേഹത്തിനൊപ്പം ഒപ്പം ജോലി ചെയ്യുക എന്നത് മികച്ചൊരു അനുഭവമാണ്. തന്റെ തൊഴിലിനോട് അങ്ങേയറ്റത്തെ അഭിനിവേശമുള്ളയാളാണ് ദുല്‍ഖര്‍നേഹ ശര്‍മ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക