Image

വാക്കാല്‍ പറഞ്ഞാല്‍പോര; വിധിയില്‍ വിമര്‍ശനുമുണ്ടെങ്കില്‍ രാജിയെന്ന് തോമസ് ചാണ്ടി

Published on 14 November, 2017
വാക്കാല്‍ പറഞ്ഞാല്‍പോര; വിധിയില്‍ വിമര്‍ശനുമുണ്ടെങ്കില്‍ രാജിയെന്ന് തോമസ് ചാണ്ടി
തിരുവനന്തപുരം: കോടതിയുടെ വാക്കാലുള്ള പരാമര്‍ശത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. വിധി എതിരാണെങ്കില്‍ മാത്രം രാജിവയക്കുകയുള്ളു. വിധിയില്‍ തനിക്കെതിരെ വിമര്‍ശനങ്ങളുണ്ടെങ്കില്‍ ആ നിമിഷം രാജി വയ്ക്കും. വിധി പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചതിനു ശേഷം ഇത് പരിശോധിച്ച് തനിക്കെതിരെ വിമര്‍ശനങ്ങളുണ്ടെങ്കില്‍ രാജി വയ്ക്കും. 

കോടതിയുടെ പരാമര്‍ശങ്ങളെല്ലാം വിധിന്യായമല്ല. കൈയേറ്റ വിഷയത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. കോടതി ഉത്തരവ് കിട്ടിയ ശേഷം ബുധനാഴ്ച വൈകിട്ട് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് തോമസ് ചാണ്ടി. ഇതിനായി മന്ത്രി ഡല്‍ഹിക്കു തിരിക്കും.

ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മന്ത്രിയുടെ ഹര്‍ജി കോടതി തള്ളി. ഹൈക്കോടതി മന്ത്രിക്കെതിരേ രൂക്ഷ വിമര്‍ശമാണ് ഉന്നയിച്ച്. മന്ത്രി സ്ഥാനത്ത് തുടര്‍ന്നുകൊണ്ട് എങ്ങനെ സര്‍ക്കാരിനെതിരേ ഹര്‍ജി നല്‍കാന്‍ കഴിയുമെന്ന് കോടതി ആവര്‍ത്തിച്ച് ചോദിക്കുകയായിരുന്നു. സ്ഥാനം രാജിവച്ചാല്‍ കൂടുതല്‍ നിയമവശങ്ങള്‍ തുറന്നുകിട്ടും. തോമസ് ചാണ്ടിയുടെ ഹര്‍ ജിയില്‍ സര്‍ക്കാരാണ് ഒന്നാം കക്ഷി. മന്ത്രിയുടെ സര്‍ക്കാരിന്റെ ഭാഗമാണ്. പിന്നെങ്ങനെ ഹര്‍ജി നിലനില്‍ക്കുമെന്ന് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക