Image

വ്യക്തിസ്വാതന്ത്ര്യം അടിയറവെയ്ക്കലല്ല വിവാഹം (ലേഖനം: രേഖാ ഫിലിപ്പ്)

Published on 14 November, 2017
വ്യക്തിസ്വാതന്ത്ര്യം അടിയറവെയ്ക്കലല്ല വിവാഹം (ലേഖനം: രേഖാ ഫിലിപ്പ്)
എന്തിനെയാണ് ഭയം എന്ന് ചോദിച്ചാല്‍ കിട്ടുന്ന ഉത്തരങ്ങള്‍ മരണം, തോല്‍വി പിന്നേ അപകീര്‍ത്തി എന്നൊക്കെയാണ്. ഒറ്റപെടലിനെ ഭയന്ന് നമ്മള്‍ പലതും കണ്ടില്ല കേട്ടില്ല എന്ന് വെക്കാറുണ്ട്. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പലരും സ്വയം നഷ്ടപ്പെടുത്തുന്നു, അവരുപോലും അറിയാതെ. ചുറ്റും ആളുകള്‍ ഉള്ളപ്പോഴും ഏകാന്തത, മറ്റുള്ളവരുടെ തീരുമാനങ്ങള്‍ക്ക് സ്വന്തം ശരികളെക്കാളും വിലകല്പിച്ചു ജീവിക്കേണ്ടിവരുന്നത്, സങ്കടങ്ങള്‍ പറഞ്ഞു കരയാന്‍ ഒരു തോള്‍ പോലും കിട്ടിയില്ലെങ്കിലും നിത്യവിശ്രമിത്തിനുള്ള അന്ത്യയാത്രയില്‍ നാല് തോളുകള്‍ കിട്ടും എന്ന പ്രതീക്ഷയില്‍.

ലോകത്തിന്റെ ഒരു ഭാഗത്തു വര്‍ഷങ്ങള്‍ അടുത്തിടപഴകിയതിനു ശേഷം ദാമ്പത്യത്തിലേക്കു കടക്കുമ്പോള്‍ മറുവശത്തു പരിചയമില്ലാത്ത ഒരാളുമായി വേറൊരു കൂട്ടര്‍ ജീവിതം പങ്കുവെക്കാന്‍ കണ്ണുംപൂട്ടി എടുത്തുചാടുന്നു. ഞങ്ങളുടെ രീതി ആണ് ശരി എന്ന് വാദിക്കാം, സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മഹത്വവും പറയാം പക്ഷെ എതുതന്നെ ആയാലും പരാജയങ്ങളില്‍ അവസാനിക്കാനുള്ള സാധ്യത നമ്മള്‍ കണ്ടു കഴിഞ്ഞു.

മൂന്ന് നേരം ഭക്ഷണം കഴിക്കണം അത് വിശന്നാലും ഇല്ലെങ്കിലും. അതെ ലാഘവത്തോടെ മറ്റുള്ളവര്‍ ചെയ്യുന്നതെന്തും സ്വന്ത ജീവിതത്തില്‍ പകര്‍ത്തുകയാണ് നമ്മള്‍. അതിനെ ഒന്ന് പുനര്‍ചിന്തിക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്. പുതിയ ഒരു ചിന്ത അസുഖരമായ ഒന്നായി തോന്നുന്നത് അതിന്റെ പരിണിത ഫലം എന്താകും എന്ന് അറിയാത്തതുകൊണ്ടോ അതോ മാറാന്‍ മനസ്സിലാത്തത് കൊണ്ടോ?

ചിലര്‍ക്ക് ധൈര്യം ഉണ്ടായേ തീരു ജീവിതം തിരിച്ചു പിടിക്കാന്‍. ബന്ധങ്ങള്‍ എങ്ങനെ ആയിരിക്കണം എന്ന് തീരുമാനിക്കുന്നത് അതില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകള്‍ ആണ്. മറ്റുള്ളവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കാണിക്കുന്ന ബന്ധുക്കള്‍ എല്ലാവര്ക്കും ഉണ്ട്. അയ്യോ പാവം എന്നൊക്കെ പറയും എന്നാല്‍ സഹായിക്കാന്‍ ആരും ഉണ്ടാവാറില്ല. ഇതൊക്കെ സഹിച്ചിട്ടു ആരേം ഇതുവരെ പുണ്ണ്യവാനായിട്ടോ പുണ്യവതിയായിട്ടോ പ്രഖ്യാപിച്ച ചരിത്രവുമില്ല. അപ്പൊ പിന്നെ ആര്‍ക്കു വേണ്ടിയാണ് അകെ ഉള്ളൊരു ജീവിതം കളഞ്ഞുകുളിക്കുന്നത് ? എന്തുകൊണ്ട് ആളുകള്‍ ഇങ്ങനെ എന്ന് അറിയില്ല പക്ഷെ എല്ലാവരെയും സന്തോഷിപ്പിക്കാനുള്ളതല്ലലോ ഈ ചെറിയ ജീവിതം. അതിനോട്ടുകഴിയുകയുമില്ല. ഒരുപാടു വൈകി പോയി എന്നാണ് തോന്നുതെങ്കില്‍ നിങ്ങള്‍ ഒറ്റക്കല്ല, എന്തുചെയ്യണമെന്ന് അറിയാത്തതുകൊണ്ട് ഒന്നും ചെയ്യാത്തവര്‍ ഇനിമുണ്ട്.

ബന്ധം ഏതു തന്നെ ആയാലും അതില്‍ വ്യക്തിത്തങ്ങള്‍ക്കു നിലനില്പില്ലെങ്കില്‍ അതെങ്ങനെ വിജയകരമാകും? പ്രതീക്ഷകള്‍ എല്ലാം പങ്കാളിയില്‍ അര്‍പ്പിച്ചാല്‍ നിങ്ങള്‍ നിങ്ങളോടു തന്നെ തെറ്റ് ചെയ്യുകയാണ്. സ്‌നേഹിക്കുന്നവര്‍ നമ്മളെ വേദനിപ്പിക്കുന്നത് അതിനു അവര്‍ക്കു അനുവാദം കൊടുത്തതുകൊണ്ടാണ്. അത് തുടരുക തന്നെ ചെയ്യും നിങ്ങള്‍ അത് മതിയാക്കാന്‍ തീരുമാനിക്കും വരെ. സമയത്തിനും പ്രായത്തിനൊപ്പം മനസ്സും ചിന്തയും വളരുമ്പോള്‍ ചില ബന്ധങ്ങളോട് വിടപറയേണ്ടി വന്നേക്കാം.

വിവാഹം ആരെയും പൂര്‍ണ്ണമാക്കുന്നില്ല. സന്തോഷം തരുന്നത് വിവാഹം അല്ല മറിച്ചു നിങ്ങളോടൊപ്പം വിവാഹബന്ധത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യ്ക്തിയാണ്. അതുപോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും. സ്വാര്‍ത്ഥരായവരോടൊപ്പമുള്ള ബന്ധങ്ങള്‍ തുടരുന്നത് മറ്റൊരാളുടെ സഹനം കൊണ്ടാണ്. താലികെട്ടാന്‍ കഴുത്തു നീട്ടി കൊടുക്കുന്നത് വ്യക്തി സ്വാതന്ത്ര്യം അടിയറവു വെക്കല്‍ അല്ല പക്ഷേ പലപ്പോഴും കേള്‍ക്കാം ഞാന്‍ ഭാര്യക്ക് ജോലിക്കു പോകാന്‍ അനുവാദം കൊടുത്തു അല്ലെങ്കില്‍ കൂട്ടുകാരികളുമൊപ്പം പുറത്തു പോകാന്‍ അനുവദിച്ചു എന്നൊക്കെ. മിക്ക സ്ത്രീകളും ജോലിക്കു പോകും എന്നാല്‍ എത്ര പേര് സ്വന്തം വീട്ടിലെ ഇലക്ട്രിസിറ്റി ബില്ലോ വാട്ടര്‍ ബില്ലോ അടക്കുന്ന ചുമതല ഏറ്റെടുക്കാറുണ്ട്? ഈ കാലഘട്ടത്തിലും അത് വീട്ടിലെ ആണുങ്ങളുടെ മേഖലയാണ്. ഇതൊക്കെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് , ആര്‍ക്കു എപ്പോള്‍ എന്ത് സംഭവിക്കും എന്ന് അറിയില്ലലോ.

ശാരീരിക പീഡനം പോലെ തന്നെയാണ് മാനസിക പീഡനം. അതില്‍ പ്രധാനമായുള്ള ഒന്ന് പണമിടപാടുകളിലെ രഹസ്യ സ്വഭാവവും. പങ്കാളിക്ക് ബാങ്ക് അക്കൗണ്ട് അല്ലെങ്കില്‍ മറ്റു സാമ്പത്തിക നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ നിഷേധിക്കുകയും, അവരുടെ അറിവോ അനുവാദമോ ഇല്ലാതെ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുകയും ചെയ്യുക. നിസ്സാര ചിലവിനു പോലും കണക്കു ബോധിപ്പിക്കേണ്ടിവരികയും, ജോലിക്കു പോകാന്‍ സമ്മതിക്കാതിരിക്കുയും ആണ് ചിലര്‍ പങ്കാളിയെ നിയന്ത്രിക്കാന്‍ തിരഞ്ഞെടുക്കുന്നത് . അവരില്‍ നിന്ന് മോഷ്ടിക്കുന്നവരും, മദ്യം, മയക്കു മരുന്ന്, ഗാംബ്ലിങ് മുതലായവയ്ക്ക് അടിമപ്പെട്ടു അതിനെ ന്യായികരിക്കാന്‍ ശ്രമിക്കുന്നവരും കുറവല്ല. കാലില്‍ കല്ലുകെട്ടിയപോലെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ഒരാളുടെ മാത്രം ആകുമ്പോള്‍ അതില്‍ എവിടെയാണ് തുല്യതയും പരസ്പര ബഹുമാനവും?

ഭര്‍ത്താവിനെ അല്ലെങ്കില്‍ ഭാര്യയെ മറ്റുള്ളവരുടെ മുന്‍പില്‍ വെച്ച് പരിഹസിക്കുകയോ, അവരോടു അപമര്യാദയായി പെരുമാറുമ്പോഴോ, അന്യന്മാരോടല്ല ജീവിതപങ്കാളിയോടാണ് ആദ്യം മാന്യത പുലര്‍ത്തേണ്ടതെന്നു ആരും പറഞ്ഞുകൊടുക്കാന്‍ മെനക്കെടാറില്ല. രണ്ടുപേരുടെയും
അഭിപ്രായങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ഇടമുണ്ടാകാതെ ഒരാള്‍ പറയുന്നതെല്ലാം മറ്റേ ആള്‍ അതേപടി അംഗീകരിക്കേണ്ടിവരിക. നിരന്തരമായ കുറ്റപ്പെടുത്തല്‍, ബഹളം വെച്ചും ഉച്ചത്തില്‍ സംസാരിച്ചു നിശബ്ദപ്പെടുത്താനും ഉള്ള ശ്രമം. എല്ലാത്തിനും പങ്കാളിയെ പഴിക്കുകയും ഒരിക്കലും ഒന്നും തന്റെ തെറ്റായി കരുതാത്തവരും, മാപ്പു പറഞ്ഞിട്ടു വീണ്ടും ഉപദ്രവം തുടരുന്നവരും ഉണ്ട്. പങ്കാളി മാനസിക പ്രശ്ങ്ങള്‍ ഉള്ള വ്യക്തി ആണ് എന്ന് വരുത്തി തീര്‍ത്തു മറ്റുള്ളവരുടെ മുന്‍പില്‍ അഭിനയിച്ചു അവരുടെ വിശ്വാസം നേടാനും ഇവര്‍ക്ക് അനായാസം കഴിയും. കലഹിച്ചു വീട്ടില്‍ സമാധാനം നഷ്ടപ്പെടുത്തും അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി കാര്യം നേടും. ആത്മാര്‍ത്ഥമായ സ്‌നേഹമോ കരുതലോ ഉണ്ടാവാറില്ല ഇങ്ങനെ ഉള്ളവര്‍ക്ക് ആരെയും വിഷമിപ്പിക്കുന്നതില്‍ മടിയുമില്ല.

മറ്റുള്ളവരെ മാറ്റിനിര്‍ത്തി അവനവനോട് ഉള്ള കടമ ആദ്യം മനസ്സിലാക്കണം , സ്വന്തം ആത്മാഭിമാനത്തിനു വിലകല്പിക്കാന്‍ ശീലിക്കുക. ഇഷ്ടപെടാത്ത പെരുമാറ്റങ്ങള്‍ സംസാരങ്ങള്‍ ആരില്‍നിന്നും തന്നെയായാലും നിര്‍ത്താന്‍ ആവശ്യപ്പെടുക. ഇങ്ങനെ ഒരു ബന്ധത്തതില്‍ നിന്ന് പുറത്തുകടക്കാന്‍ ബുദ്ധിമുട്ടാണ്, എല്ലാം സ്വന്തം തെറ്റാണ് എന്ന് തോന്നിയേക്കാം. അങ്ങനെ പറയാനും ആളുകള്‍ ഉണ്ടാവും. നിങ്ങള്‍ അല്ല പങ്കാളിയുടെ മോശമായ പെരുമാറ്റത്തിന് ഉത്തരവാദി ആരെയും നന്നാക്കാം എന്ന് ആഗ്രഹിക്കുകയും വേണ്ട.

വീടിനു മുന്‍പിലുള്ള റോഡിന്‍റെ പണി പൂര്‍ത്തിയായിട്ടു അധികമായില്ല പക്ഷെ മഴകാരണം അതില്‍ കുണ്ടുംകുഴികളും കണ്ടുതുടങ്ങി. അത് ഒന്ന് ശരിയാക്കാന്‍ എന്താ ചെയ്യണ്ടത് എന്ന് അറിയാന്‍ ഒരു സുഹൃത്തിനോട് ചോദിച്ചു . എല്ലാ റോഡിന്റെയും അവസ്ഥ ഇതുതന്നെയാണ് എന്നായിരുന്നു മറുപടി. അമ്മയോട് പറഞ്ഞപ്പോഴോ, ഞങ്ങളുടെ കാലത്തു ടാര്‍ ഇട്ട റോഡ് പോലും ഉണ്ടായിരുന്നില്ല എന്നും! ഇന്നും നമ്മളുടെ ഇടയില്‍ ഈ പ്രവണതയുടെ ഗൗരവം മനസ്സിലാക്കാനോ ആരോഗ്യപരമായ ബന്ധങ്ങള്‍ എന്താണെന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തരാനും ഉള്ള ശ്രമം കാണുന്നില്ല.

ഒരൊളിച്ചോട്ടം എന്ന പോലെ ശ്രദ്ധ മറ്റുപലതിലേക്കും തിരിച്ചു വിടാം എന്നാല്‍ നിങ്ങള്‍ പരാജയപെട്ടു നിങ്ങളോടു നീതി പുലര്‍ത്താന്‍. വളരെ വൈകി ആണ് തനിക്കു പറ്റിയ ആളെ അല്ല വിവാഹം കഴിച്ചതെന്ന് പലരും മനസ്സിലാക്കുന്നത് . ആ തിരിച്ചറിവ് എന്തിലേക്കു നയിക്കുന്നു എന്നത് തികച്ചും വ്യക്തിപരമാണ്. ഒരായുസ്സ് മുഴുവന്‍ ശ്രമിക്കാം മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍, എന്നാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല കാരണം നിങ്ങളുടേതാണ് ജീവിതം.
വ്യക്തിസ്വാതന്ത്ര്യം അടിയറവെയ്ക്കലല്ല വിവാഹം (ലേഖനം: രേഖാ ഫിലിപ്പ്)
Join WhatsApp News
Anthappan 2017-11-14 19:26:49
Well written article. Kudos 
വിദ്യാധരൻ 2017-11-14 23:37:19
അമേരിക്കയിൽ വന്നുപെട്ട പല സ്ത്രീകളുടെയും കഥയാണ് വളരെ മനോഹരമായി രേഖാ ഫിലിപ്പ് ചിത്രീകരിച്ചിരിക്കുന്നത് .  ഉയർന്ന ജോലിയും പണവും മാന്യതയും ഉണ്ടെങ്കിലും വിവാഹം കഴിച്ചുകൊണ്ടുവന്ന സ്ത്രീയെ എങ്ങനെ കരുതണം എന്ന് പല പകൽ മാന്യന്മാർക്കും അറിയില്ല.  ഇവരെ സംബന്ധിച്ചെടത്തോളം സ്ത്രീകൾ എന്തോ ഉപകരണങ്ങളാണ്. തങ്ങളുടെ പണവും പ്രതാപവും കാട്ടി നാട്ടിൽ പോയി കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ വിവാഹം ചെയ്യുതുകൊണ്ടുവന്ന് അവരുടെ കാമാസക്തി തീർക്കാനുള്ള ഒരു ഉപകരണം.  പിന്നെ അതിൽ നിന്നുണ്ടാകുന്ന കുട്ടികളെ വളർത്താനുള്ള ആയമാരായും ഉപയോഗിക്കുന്നു. ശാർങ്ഗധരൻ പറഞ്ഞതുപോലെ, 

'കാര്യേഷു മന്ത്രി കരണേഷു ദാസി 
രൂപേക്ഷു ലക്ഷ്മി ക്ഷമയാ ധരിത്രീ 
സ്നേഹേഷു മാതാ ശയനേഷു വേശ്യ
ഷഡ് കർമ്മനാരി കുലധർമ്മപത്നി'- ഇതിനപ്പുറം മറ്റൊന്നും ഈ  ദുരഹങ്കാരികൾക്കില്ല  

  ഇത് ഹൗസ് വൈഫ് എന്ന് പറയുന്ന വർഗ്ഗത്തിന്റെ കഥയാണ് . ജോലി ഉള്ളവർ ഭാഗ്യവതികൾ .  സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നവർക്ക് കൂടുതൽ സ്വാതന്ത്ര്യമുണ്ട്. വിദ്യാഭ്യാസം ഉണ്ടെങ്കിലും ചില പകൽ മാന്യന്മാർക്ക് അവരുടെ ഭാര്യമാരെ ജോലിക്ക് വിടുന്നത് ഇഷ്ടമല്ല . കാരണം അവർക്ക് പ്രായോഗികതയെക്കാൾ അവരുടെ പൊങ്ങച്ചത്തെ കാത്തു സൂക്ഷിക്കുക എന്നതാണ്. ലേഖിക പറഞ്ഞതുപോലെ പലപ്പോഴും ഇത്തരക്കാർ ഭാര്യയെ  അവരുടെ ബാങ്ക് അക്കൗണ്ടിലെ പങ്കാളി ആക്കുകയോ അല്ലെങ്കിൽ ഒരു ബില്ല് എങ്ങനെ അടക്കണമെന്നോ മനസിലാക്കി കൊടുക്കുകയോയില്ല. പൂർണ്ണമായ നിയന്ത്രണം അവരുടെ കയ്യിൽ ആയിരിക്കണം.  മലയാളികളുടെ ഇടയിൽ മാത്രമുള്ള പൊങ്ങച്ച മീറ്റിങ്ങുകളിൽ കൊണ്ടുപോയി പ്രദർശിപ്പിക്കാനുള്ള ഒരു പാവയാണ് ചിലർക്ക് ഭാര്യ. ഇവരെ  കള്ളുകുടിപ്പിക്കുകയും  പിന്നെവീട്ടിൽ വന്ന് ഇവന്റെ തലതിരിഞ്ഞ  കാമലീലകൾക്ക് വിധേയപ്പെടുത്തുകയും ഒടുവിൽ മാനസികമായും ശാരീരികമായും പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്നു.  ഭാര്യയുടെ മരണം കഴിഞ്ഞാൽ ഉടൻ പോയി വേറെ ഏതെങ്കിലും ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചുകൊണ്ടുവന്നു അവളുടെ ജീവിതവും ചിലർ തുലക്കും.  ചില അവന്മാർ സാമൂഹ്യ സേവനം എന്നുപറഞ്ഞ് ഉത്തരവാദിത്വവും പണ സമ്പാദനവും ഭാര്യക്ക് കൊടുത്തിട്ട് നാട് നീളെ ചെത്തില പട്ടിയെപ്പോലെ അലഞ്ഞു നടക്കും.  സംഘടനകൾ ഉണ്ടാക്കുക പൊളിക്കുക അതിന്റെ പ്രസിഡണ്ട് പിന്നെ സെക്രട്ടറി തുടങ്ങി പല പദവികളിലും ആജീവനാന്തം വീടിനും നാടിനും ഗുണമില്ലാതെ ജീവിതം തുടരും  ചില സ്ത്രീകൾ ഇതിൽ നിന്ന് രക്ഷപ്പെടാൻ പള്ളികളും ക്ഷേത്രങ്ങളൂം അഭയം പ്രാപിക്കും. അങ്ങനയുള്ളവരെ ചൂഷണം ചെയ്യാൻ തയാറായി  വൈദികന്മാരും പൂജാരികളും കഴുകളെപ്പോലെ വേദ മന്ത്രങ്ങളുമായി  പതിയിരിക്കുന്നു  . ഇടക്കിടക്ക് അവർ സ്ത്രീകളുടെ സ്വാതന്ത്ര്യ ഇച്ഛയെ നിർവീര്യമാക്കാൻ വേദങ്ങളിൽ നിന്നും വേദപുസ്തകത്തിൽ നിന്നുമൊക്കെ ഉദ്ധരണികൾ കൊണ്ടുവരും സൗകര്യം കിട്ടിയാൽ അവരോടൊപ്പം ശയിക്കുകയും ചെയ്യുന്നു. 

'പിതാ രക്ഷതി കൗമാര 
ഭർത്താ രക്ഷതി യൗവനേ 
രക്ഷന്തി സ്ഥവിരേ പുത്രാ 
ന സ്ത്രീ സ്വാതന്ത്ര്യം അർഹതി' (മനു -മനുസ്‌മൃതി ) എന്നും 

"  ഭാര്യമാർ കർത്താവിന്‌ എന്നപോലെ അവരുടെ ഭർത്താക്കന്മാർക്കു കീഴ്‌പെട്ടിരിക്കട്ടെ.  കാരണം സഭയെന്ന ശരീരത്തിന്‍റെ രക്ഷകനായ ക്രിസ്‌തു സഭയുടെ തലയായിരിക്കുന്നതുപോലെ+ ഭർത്താവ്‌ ഭാര്യയുടെ തലയാണ്‌.  സഭ ക്രിസ്‌തുവിനു കീഴ്‌പെട്ടിരിക്കുന്നതുപോലെ ഭാര്യയും ഭർത്താവിന്‌ എല്ലാ കാര്യങ്ങളിലും കീഴ്‌പെട്ടിരിക്കണം.   സഭയെ സ്‌നേഹിച്ച് സഭയ്‌ക്കുവേണ്ടി തന്നെത്തന്നെ വിട്ടുകൊടുത്ത+ ക്രിസ്‌തുവിനെപ്പോലെ ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ എന്നും സ്‌നേഹിക്കുക" (എഫെസ്യർ 5 -21, 22 ...) എന്നുമൊക്കെ പറഞ്ഞു അവരുടെ ആത്മബലത്തെ കെടുത്തിക്കളയുന്നു 
ഇതിൽ അവസാന ഭാഗമായ, "ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ എന്നും സ്‌നേഹിക്കുക' എന്ന ഭാഗം പുരോഹിത വർഗ്ഗം ശബ്ദം താഴ്ത്തി വായിക്കുകയോ, അഥവാ വായിച്ചാൽ ആ ഭാഗം വരുമ്പോൾ ഭർത്താക്കന്മാർ ഇറങ്ങി പോകുകയോ ചെയ്യും .  മനുസ്‌മൃതി യിലെ 'പിതാ രക്ഷതി കൗമാരെ ... എന്ന ഭാഗം ഹൃദ്യസ്ഥമാക്കി പാടിക്കൊണ്ട് നടക്കുന്ന 'കൊഞ്ഞാണ്ടന്മാരെയും', 'മണ്ണൂണികളേയും' (ഡോ. ഷീലയോട് കടപ്പാട് ) ധാരാളം മലയാളി മീറ്റിംങ്ങുകളിലൊക്കെ കാണാൻ കഴിയും .  

എന്തായാലും ശ്രീമതി രേഖഫിലിപ്പ്  ഇങ്ങനെ ഒരു ലേഖനം എഴുതാൻ കാണിച്ച നിര്‍ഭയത്വത്തിന് അഭിനന്ദനം . ഇത് മറ്റുള്ളവർക്കും പ്രചോദനം നൽകട്ടെ 

"ഒരു സ്ത്രീയെ ദുർബല എന്ന് വിളിക്കുന്നത് അപകീര്‍ത്തിപ്പെടുത്തലാണ് . അത് പുരുഷന്മാർ സ്ത്രീകളോട് കാണിക്കുന്ന അനീതിയാണ് .  നിർദയത്വമാണ് ശക്തികൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ സ്ത്രീ പുരുഷന്മാരേക്കാൾ ദയയുള്ളവരാണ് , നേരെമറിച്ച് സാന്‍മാര്‍ഗ്ഗികതയാണ് ശക്തികൊണ്ട് അർത്ഥമാക്കുന്നതെങ്കിൽ സ്ത്രീ പുരുഷനേക്കാൾ അളക്കാനാവാത്ത ശ്രേഷ്ഠതയുള്ളവരാണ്. സ്ത്രീകൾ വളരെ അന്തര്‍ജ്ഞാനമുള്ളവരല്ലേ? അവർ പുരുഷന്മാരേക്കാൾ പരിത്യാഗത്തിന് തയാറുള്ളവരല്ലേ? അവരുടെ സഹനശക്തിയെ ആർക്കാണ് മാറ്റി നിറുത്താനാവുക? അവരുടെ ആത്മ ധൈര്യം ആർക്കാണുള്ളത് ? സ്ത്രീകളില്ലാതെ ഒരു പുരുഷനും പുരുഷനാവാൻ കഴിയില്ല .  അക്രമരാഹിത്യം അസ്‌തിത്വത്തിന്റെ നിയമം ആകുകയാണെങ്കിൽ നമ്മളുടെ ഭാവി സ്ത്രീകളോടൊപ്പം ആയിരിക്കും. സ്ത്രീയേക്കാൾ സഹായത്തിനുള്ള ഒരു നിലവിളി ആർക്കു നടത്താൻ കഴിയും ? "  (മഹാത്മഗാന്ധി)

Hindu Dad 2017-11-15 11:29:50
A BS article and classic example of what is called Hasty Generalization in psychology.
"A hasty generalization is a broad claim based on too-limited evidence. It is unethical to assert a broad claim when you have only anecdotal or isolated evidence or instances."

A hasty generalization is a fallacy in which a conclusion is not logically justified by sufficient or unbiased evidence. Also called insufficient sample, converse accident, faulty generalization, biased generalization, jumping to a conclusion, secundum quid, and neglect of qualifications.

By definition, an argument based on a hasty generalization always proceeds from the particular to the general.

On top of it all, your article instigates normal couples ( with normal problems in married life ) to think in your line at the slightest sign of "issues" , make issues big, and get out of the marriage at the earliest.  American Way? Is this the advise we should be giving to youngsters?

Vidyadharan is cooking up stories to project as savior of women, highlighting the plight of exceptional problem cases he is familiar with.

Beauty of marriage is being able to appreciate the difference while trying the union day in and day out, while both parties agreeing to compromise. Just like men are generally dominant role in a family, there are marraiges where woman taking dominant role. 

Not a service to the society to project problems of a few and prompt them to separate on insignificant issues.

ഫുലാൻ ദേവി 2017-11-15 12:30:03
അപ്പോൾ 'ഹിന്ദു ഡാഡിന് ' കേറി കൊണ്ടു.  ഒരു നല്ല ലേഖനത്തിന്റെ അനന്തരഫലമാണത് .  പുരുഷമേധാവിത്വത്തിൽ വിശ്വസിക്കുന്ന ഒരു കുറുക്കനാണ് ഈ ഹിന്ദു ഡാഡ് എന്നതിന് സംശയം ഇല്ല.  പാവം അയാളുടെ ഭാര്യ ഏതെങ്കിലും മുറിയിൽ ഏകയായി അടച്ചു പൂട്ടപ്പെട്ടു കിടക്കുകയായിരിക്കും.  ഹിന്ദു ഡാഡ്  യാത്രയിൽ ആയിരിക്കും. പീഡന വിദഗ്ദ്ധരെ  അമേരിക്കയിൽ കൊണ്ടുവന്നു സ്വീകരണം കൊടുത്തും , നിശാക്ലൂബ്ബ്കളിൽ കയറ്റിയും ഇവന്റെയൊക്കെ ചീഞ്ഞളിഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ കാമരോഗത്തിന് ആക്കം കൂട്ടുന്നത്.    വഞ്ചകരെ  പുറത്തുകൊണ്ടുവന്നു പൊരിക്കാൻ സ്ത്രീകൾ ഉണർന്നു കഴിഞ്ഞു. അവർ ഒരുക്കുന്ന അഗ്നികുണ്ഡങ്ങളിൽ വീണ് ചാകാതിരിക്കാൻ വൃത്തികെട്ട സ്വാഭാവങ്ങൾ മാറ്റി നന്നാകുക 
Anthappan 2017-11-15 13:14:13
Phoolan Devi Quotes ― Phoolan Devi, The Bandit Queen of India: An Indian Woman's Amazing Journey from Peasant to International Legend

 “Before I was married, I thought the sound of bangles jangling on my forearms would be delightful. I looked forward to being able to wear bells around my ankles and silver necklaces around my neck, but not any more, not since I had learned what they represented for the man who gave them. A necklace was no prettier than a piece of of rope that ties a goat to a tree, depriving it of freedom.” 

“Sing of my deeds
Tell of my combats
How I fought the treacherous demons
Forgive my failings
And bestow on me peace” 

“I alone knew what I had suffered. I alone knew what it felt like to be alive but dead.” 

“I decided I would go with them, but it would be at my father's house that I would eat. I would share his food, and his poverty.” 

Hindu Dad 2017-11-15 13:15:57
അല്ല ദേവി .  എനിയ്ക്കു പ്രായം അമ്പത്തിമൂന്നു .ഈ ലേഖനത്തിൽ എഴുതിയത് പോലെ തന്നെ വിവാഹം കഴിഞ്ഞു ആദ്യത്തെ ഏതാണ്ട് പത്തു വർഷത്തോളം , എന്റെ ഭാര്യ പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യം, " എന്തിനു എന്റെ വ്യക്‌തിത്വം കളഞ്ഞു ഈ ബന്ധത്തിൽ continue ചെയ്യുന്നു എന്നായിരുന്നു? " ഇന്ന് അന്ന് പറഞ്ഞ കാര്യങ്ങളും അതിന്റെ silliness ഉം ഓർത്തു സ്വയം പരിഹസിച്ചുകൊണ്ടും എന്റെ പ്രിയപ്പെട്ട ഭാര്യ ഇപ്പോഴും എന്നെ കെട്ടിപ്പിടിച്ചു കൂടെയുണ്ട്. 
അമേരിക്കയിലെയും ഓരോ കുടുംബങ്ങളിലെയും സാഹചര്യങ്ങൾ വ്യത്യസ്‍തമാണ്. നിങ്ങൾ സ്റ്റീരിയോടൈപ്പ്‌ ചെയ്യുന്നത് പോലെ അല്ലാത്ത ആളുകളും ഇവിടെയൊക്കെ ഉണ്ടേ?  പുതുതായി കല്യാണം കഴിച്ച പെൺകുട്ടികൾ നിസ്സാര പ്രശ്നങ്ങൾ വരുമ്പോഴേക്കും ഡിവോഴ്സ് എന്ന് പറഞ്ഞു തുടങ്ങിയാൽ ,  ഇത് എവിടെ കൊണ്ട് നിൽക്കും?
Will you give such an advise to your daughter at the time of her marriage? Think about divorce if it is not working out on the first start of issue. 
That is why I'm saying. There are issues everywhere, in American way of thinking, individuality is given high importance. People who think too much about SELF over anythingelse  have issues, irrespective of man or woman, they will have issues everywhere - work place, social, with kids- when they deal with other people.
Respect, adjust, compromise move forward as one family.  Unfortunate situation of too bad to course correct? divorce.  But don't generalize that is what is happening to every woman all the time.
sundhari 2017-11-15 21:34:13
The relationship bwtween Husband & Wife is very psychological. One is psycho and the other is logical.
"njanum njanum nammal akunnillengil divorce aanu uthamam."
വായനക്കാരൻ 2017-11-15 22:49:28
ഹിന്ദു ഡാഡിന്  - 

രോഗം സ്ത്രീകളെ അടക്കി ഭരിച്ചു ജീവിക്കണം എന്നുള്ളതാണെന്ന്  o വാക്കുകളിൽ നിന്നും വ്യക്തമാണ് .  "എന്റെ ഭാര്യ പറഞ്ഞു കൊണ്ടിരുന്ന ഒരു കാര്യം, " എന്തിനു എന്റെ വ്യക്‌തിത്വം കളഞ്ഞു ഈ ബന്ധത്തിൽ continue ചെയ്യുന്നു എന്നായിരുന്നു? " ഇന്ന് അന്ന് പറഞ്ഞ കാര്യങ്ങളും അതിന്റെ silliness ഉം ഓർത്തു സ്വയം പരിഹസിച്ചുകൊണ്ടും എന്റെ പ്രിയപ്പെട്ട ഭാര്യ ഇപ്പോഴും എന്നെ കെട്ടിപ്പിടിച്ചു കൂടെയുണ്ട്."     പീഡിപ്പിച്ചു മാനസിക രോഗി ആക്കി കാണും. മാനസികരോഗികൾ തന്നെപ്പോലെയുള്ളവരെ കെട്ടിപിടിച്ച് നടക്കും. അല്ലാതെ അവർക്ക് എന്താണ് മറ്റൊരു പോംവഴി. പിന്നെ  അതൊക്കെ സൗകര്യം കിട്ടുമ്പോൾ പൊക്കി പറഞ്ഞ് ഭർത്താവ് ചമഞ്ഞു നടക്കുന്ന അനേകംപേരെ അമേരിക്കൻ സമൂഹത്തിൽ കാണാം.   ഇതെഴുതിയ ലേഖികയും, വിദ്യാധരനുമൊക്കെ കണ്ടറിഞ്ഞും കേട്ടറിഞ്ഞും സഹികെട്ട് എഴുതുന്നതാണ് ഇതെന്നുള്ളതെന്ന് ഭാര്യ ഭർത്തൃ ബന്ധത്തിനും കുടുംബത്തിന്റെ കെട്ടുറപ്പിലും വിശ്വസിക്കുന്ന ഉത്തരവാദിത്വമുള്ള മലയാളികൾക്ക് മനസിലാകും.     ഇത്തരം വൃത്തികേടുകൾ കാണിക്കുന്നവർ വിദ്യാസമ്പന്നരുടെയും വിവരം കെട്ടവരുടെയും ഇടയിൽ ധാരാളം കാണാം .  ഒരു പരിധിവരെ ജാതിയും മതവും ഇതിന് കൂട്ട് നിൽക്കുന്നു .  ഭർത്താവ് മരിച്ചാൽ അയാളുടെ ചിതയിൽ ചാടി മരിക്കണം എന്ന് പറഞ്ഞിരുന്ന ഒരു സംസ്കാരം നായന്മാരുടെ ഇടയിൽ ഉണ്ടായിരുന്നു . സ്ത്രീകൾക്ക് അശുദ്ധി കൽപ്പിച്ച് പള്ളികളിൽനിന്നും അമ്പലങ്ങളിൽ നിന്നും മാറ്റി നിറുത്തി സ്ത്രീയുടെ വീര്യം കെടുത്താൻ ചരിത്രാദി കാലം തൊട്ട് പുരുഷമേധാവിത്വം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു .

ഇന്ന് സ്ത്രീകൾ ഈ പീഡനത്തെ എതിർക്കാൻ തുടങ്ങിയപ്പോൾ കൂടുതൽപേർ പുറത്തേക്ക് വന്ന്  അവരുടെ പീഡനത്തിന്റെ തിക്ത അനുഭവങ്ങൾ പങ്കവയ്ക്കാൻ തുടങ്ങി.  അമേരിക്കയിൽ താമസിക്കുന്നവർ ഇന്ന് വാർത്ത ശ്രദ്ധിച്ചാൽ അത്തരം കഥകൾ മാത്രമേ കേൾക്കാനുള്ളു . മാന്യതയുടെ ,മുഖംമൂടി വച്ചവരുടെ നാറിയ പിന്നാമ്പുറ കഥകൾ പുറത്തു വരുമ്പോൾ, അവരുടെ സാമ്പ്രാജ്യങ്ങൾ ഇളകി തുടങ്ങിയിരിക്കുന്നു.  അന്തപ്പൻ, അന്ദ്രൂസ്, വിദ്യാധരൻ തുടങ്ങിയവർ നീതിക്ക് വേണ്ടി നിലകൊള്ളുന്നവരാണ്. മതങ്ങളുടെയോ അമേരിക്കയിലെ പൊങ്ങച്ച സംഘടനകളുടെയോ വരുതിക്ക് അവരെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്നുള്ളത്  ഞങ്ങളെപ്പോലെയുള്ള വായനക്കാർക്ക് സന്തോഷം പകരുന്നു വസ്തുതയാണ്. ഇന്നുവരെ കണ്ടിടത്തോളം വ്യക്തിത്വമുള്ള എഴുത്തുകാരാണവർ. അവരുടെ എഴുത്തിൽ ആത്മാർത്ഥതയുടെ കമ്പനം കേൾക്കാം. അത് ഉദ്ദണ്ഡന്മാർക്ക് മനസിലാകില്ല .  പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ലാത്തതുകൊണ്ട് നിറുത്തുന്നു . കൂടുതൽ സ്ത്രീകൾ ഇതുപോലെ തുറന്ന ലേഖങ്ങൾ എഴുതിയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു .   എന്റെ മകൾക്ക് ഇതുപോലെ സംഭവിക്കാതിരിക്കാനും . വിവരകെട്ട് ഹിന്ദു ഡാഡിനെപ്പോലെയുള്ളവരെ നിലക്ക് നിറുത്താനും അത് ആവശ്യമാണ് . ലേഖികക്ക് എല്ലാവിധ ആശംസകളും 

andrew 2017-11-16 06:16:42
Women of the World; unite, what you might lose is just chains 
When life becomes a daily battle for survival, do not cry when you fail, do not collect trophies of victory either. One day you may win, another day you may fail. But fight with all your vigour, when you are frustrated or tired, don’t throw away your arms and armour. Put them down so millions behind will take those arms and armour and continue the fight until truth, justice and love of humanity will spread the whole Earth.
Catholic Mom 2017-11-16 13:52:53
I'm Hindu Dad's wife. Inter religion marriage. Husband and I were working in Bangalore in high paying jobs years back. Both very well educated. He got opportunity to come here on H1 visa. My status - h4 visa. Not allowed to work in USA . Ten years I watched people far less educated than me , Malayalees and Indian woman working and earning. With all my education and experience and sitting idle at home and not earning, I felt I have no value, no identity, no nothing to be proud of. There were no single day I didn't pester my husband. On the verge of depression. He gave me total freedom for whatever gives me happiness.  Options we considered: He continue to work here and earrn some savings while I go back to Banglore and continue my work life. He could have just avoided me and pushed out me and marrried a Green card or Citizen holder Malayalee girl from an established Malayalee family in USA. He gave me full freedom even if I wanted separation for a while and then Divorce if I wanted it and when I wanted it. I went and came back thrice and decided to live with him .We used to joke to our friends then we live with a D paper in our pocket all the time. I was terrible most of the time. I don't know how and why he accommodated me. I have kids and have a very very loving family around me now with the very same husband. We have even formed a  group for people like us who are suffering - because of external problems and the uncertainity of H1 visa. The stress and strain it induces on marriage relationship is beyond I can explain. I know people where wife is on H1 and well educated husbands complaining just like I did.  Visa problems get translated to marital problems and people caste husband/wife as bad. May all have peace. I abhor the language used by some commentators . Ovbvious their view of this world is very very narrow.
Batman 2017-11-16 16:27:27

Shame on you Hindu Dad:  The whole world is now caught up in the sexual abuse cases by men of power including priests.  I am a married man never raised my hand against my wife or children.  My children don't have a chance to go and tell anybody that their father abused their mother. Can you say that? I don't think so. Because your words reflect what you have been thinking and doing for years. You are not alone Look out there and see how many leaders are lately accused of exploiting the trust people bestowed on them and abusing women.  When parents marry their girls they never expect them to be abused by their husbands .But greedy people like you are exploiting a screwed up system which is corrupted with dowry and causes an enormous burden for parents of the girls. Those who are poor they are doomed.    You owe an apology to the writer. If you are a man do it instead spitting out garbage continuously.  I am proud of many male members writing about the abuse against women.  I am pretty sure their parents instilled those values in them.  And you; you are beyond rehabilitation.  Never ever we want to see you on this page. Get lost before I contain you.


Dr. Know 2017-11-16 22:21:52
Dear Catholic Mom wife of Hindu Dad
I am sorry to hear your plight.  If your husband tried to give full freedom when you were going through the depression ('On the verge of depression. He gave me total freedom for whatever gives me happiness.')  then it is not freedom. It is a personality disorder. Victimized people commonly develop emotional or psychological problemssecondary to their abuse, including anxiety disorders and various formsof depression. They may develop substance abuse disorders. If abuse hasbeen very severe, the victim may be traumatized, and may develop aposttraumatic stress injury such as posttraumatic stress disorder(PTSD), or acute stress disorder. If abuse has occurred from a veryearly age and has been substantial, a personality disorder may occur(such as borderline, narcissistic, or histrionic personality disordersor in some cases, a severe dissociative disorder such as dissociativeidentity disorder (commonly known as multiple personality disorder). If he continues abuse call 911.  
സ്ത്രീശബ്ദം 2017-11-16 22:45:50
വരികയാണ് വരികയാണ് മാർച്ചു ചെയ്യുത് ഞങ്ങൾ 
അടിച്ചുടച്ചു ഇവിടമൊക്കെ ശുദ്ധി കലശം ചെയ്യുവാൻ 
ഉണർന്നെണീറ്റു നാടുമുഴുവൻ പീഡിതരാം സ്ത്രീകൾ 
തടുത്തിടാനാവുകില്ല തരിമ്പു പോലും കണ്ടോ 
തിരിഞ്ഞു നോക്ക് നിങ്ങൾ പാർക്കും നാട്ടിലേക്ക് മെല്ലെ 
തകർന്നു വീണിടുന്നു ചിലർ പടുത്ത ശക്തികേന്ദ്രമെല്ലാം 
ഞെട്ടിടുന്നു ട്രംപ് റോയിമൂർ ഫ്രാൻകൈസ്റ്റീൻ 
പണ്ട് അവർ ചെയ്ത പീഡനങ്ങൾ ഫണം വിടർത്തിയാടിടുന്നു 
അടിയും ഇടിയും കൊണ്ട് ഞങ്ങൾ നടുവൊടിഞ്ഞ നേരവും 
കഞ്ഞിവച്ചും കറികൾ വച്ചും നിങ്ങളെ പുലർത്തി ഞങ്ങൾ  
നീലച്ചിത്രം കണ്ടു നിങ്ങൾ കള്ളുമോന്തി കാലിടറി 
ആണ്ടുതോറും പ്രസവിപ്പിച്ചു കൊണ്ടിരുന്ന നേരവും
തൊഴുത്തിലിട്ട മാടിനെപ്പോലെ കരുതി നിങ്ങൾ ഞങ്ങളെ 
മതി മതി ഇനി നടക്കുകില്ല നിങ്ങടെ കപടനാടകങ്ങൾ 
വരികയാണ് വരികയാണ് മാർച്ചു ചെയ്തു ഞങ്ങൾ 
അടിച്ചുടച്ചു നിങ്ങടെ കുരു ഉടച്ചു ശരിപ്പെടുത്താൻ 

അനു 2017-11-17 23:11:00
ഞാൻ നാട്ടിലെ സമ്പന്നമായ ഒരു കുടുംബത്തിൽ പിറന്ന പെൺകുട്ടിയായിരുന്നു . സാമാന്യത്തിലധികം സൗന്ദര്യവും വിദ്യാഭ്യാസവുംമുണ്ട്.  വീട്ടിൽ എല്ലാ സൗകര്യങ്ങൾ ഉണ്ടെങ്കിൽതന്നെയും എനിക്ക് മറ്റുള്ളവരെപ്പോലെ ജോലി ചെയ്‌തും മനുഷ്യരുമായി ഇടപിഴകിയും ജീവിക്കണം എന്നായിരുന്നു . എന്നാൽ എന്റെ പപ്പയ്ക്ക് ഞാൻ ജോലിക്ക് പോകുന്നതിനോട് താത്‌പര്യമില്ലായിരുന്നു. 'നീ ഇന്ന വീട്ടിലെ ഇന്നാരുടെ മോളാണ് ആ മാന്യത കളഞ്ഞു കുളിക്കാൻ ഞാൻ അനുവദിക്കില്ല " എന്ന് എന്റെ പപ്പാ എന്നെ ഓർപ്പിച്ചുകൊണ്ടിരുന്നു. നിന്റെ ഭാവിയെക്കുറിച്ച് ഞങ്ങൾക്ക് ചില സങ്കല്പങ്ങളുണ്ട് അതിനപ്പുറം നീ മറ്റൊന്നും ചിന്തിക്കണ്ട.   അങ്ങനെയാണ് ഞാൻ അമേരിക്കയിൽ ഒരു ഡോക്റ്ററുടെ ഭാര്യയായി എത്തിയത് .  അമേരിക്കയിലെ പേര് കേട്ട ഒരു പട്ടണത്തിൽ മനോഹരമായ ഒരു പ്രദേശത്ത് രണ്ടേക്കറിൽ തീർത്ത ഒരു സുന്ദര ഹർമ്യം. അതിനകത്ത് ഞാൻ ഏകാന്ത ജീവിതം ആരംഭിച്ചു. പുറത്ത് രണ്ടു ഭീകരന്മാരായ ജർമ്മൻ ഷെപ്പേർഡ് ഇടയ്ക്കിടെ കുരച്ചു ശബ്ദം ഉണ്ടാക്കുന്നൊതൊഴിച്ചാൽ അവിടം തികച്ചും നിശബ്ധമാണ് .  ജോലി തിരക്കിലായിരുന്നു ഭർത്താവ് വളരെ വൈകി വീട്ടിൽ വരികയും പിന്നെ ഉറങ്ങാൻ വേണ്ടുന്ന മദ്യവും കഴിച്ച് കട്ടിലിലേക്ക് മറിയും. ഞാൻ ഒരുത്തി അവിടെ ഉണ്ടെന്നുള്ള ഒരു ചിന്തയും ഇല്ല.  ഒരു സ്ത്രീയുടെ വികാര വിചാരങ്ങളെ മനസിലാക്കാത്ത ആ മനുഷ്യനെ എന്റെ ഭർത്താവായി കണ്ടെത്തിയ മാതാപിതാക്കളോടുപോലും എനിക്ക് കടുത്ത അമർഷം തോന്നി.  ഓരോ ദിവസം ചെല്ലും തോറും ഡോക്റ്റർ ഡോക്റ്ററാണോ അതോ രോഗിയാണോ എന്ന് എനിക്ക് സംശയം തുടങ്ങി.  എന്തായാലും ഞാൻ അയാൾ ജോലിക്ക് പോയി കഴിഞ്ഞ് അവിടെയുള്ള ഓരോ സ്ഥലങ്ങളും പരിശോധിക്കും .  ആ വിസ്‌തൃതമായ കൊട്ടാരത്തിൽ എന്തോ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എന്റെ ഏഴാം ഇന്ദ്രിയം എനിക്ക് സൂചന നൽകിക്കൊണ്ടിരുന്നു. എന്റെ നിരന്തരമായുള്ള അന്വേഷണം എന്നെ അയാളുടെ കുഴിച്ചുമൂടപ്പെട്ടു കിടന്നിരുന്ന പഴയകാല കേസുകെട്ടുകളിൽ എത്തിച്ചു.  ആയാൾ പണ്ടൊരിക്കൽ വിവാഹം ചെയ്യിതിരുന്നു. അത് വിവാഹ മോചനത്തിൽ കലാശിച്ചു. അയാളുടെ ആദ്യ ഭാര്യയും അധീവ സുന്ദരി ആയിരുന്നു . അയാൾ അവളെ സംശയിച്ചിരുന്നു കൂടാതെ നിരന്തരം പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്ന് കേസുകെട്ടുകളുടെ പരിശോധനയിൽ നിന്നു മനസ്സിലായി.  അവരുടെ ഒരു ടെലിഫോൺ നമ്പറും എനിക്ക് കിട്ടി . പിറ്റേ ദിവസം തന്നെ അവരെ ഞാൻ വിളിച്ചു .  എന്റെ വിളി കേട്ടപ്പോൾ തന്നെ അവർ എന്നോട് ചോദിച്ചു "എന്താ അയാൾ ഇടി തുടങ്ങിയോ?  ഇല്ലെങ്കിൽ വലിയ കാലതാമസം ഇല്ല. നിങ്ങൾ പേടിക്കണ്ട  എനിക്കും ഇതുപോലെ ഒരാബ്ദം പറ്റിയതാണ്. നിങ്ങൾ അയാളുടെ രണ്ടാം ഭാര്യല്ല മൂന്നാം ഭാര്യയാണ് . അയാൾ ഒരു സംശയ രോഗിയാണ് . നാട്ടിൽ പോയി സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിച്ചുകൊണ്ടുവന്ന് പീഡിപ്പിക്കലാണ് പണി . അയാൾ ഒരു മനോരോഗി ഡോക്റ്റർ ആയതാണ് .  അയാളുടെ അന്തർമുഖത അയാളുടെ മനോരോഗത്തിന്റെ ലക്ഷണമാണ്. അയാളുടെ അപ്പനും ഇതുപോലെ ഒരു മനോരോഗിയായിരുന്നു എന്നും അമ്മയെ കണ്ടമാനം ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു . അതുകൊണ്ട് നിങ്ങൾ കരുതി ഇരുന്നുകൊൾക.  എങ്ങനെയെങ്കിലും രക്ഷപെടാൻ പറ്റുമെങ്കിൽ ആയിക്കൊള്ളുക.  എപ്പോൾ വേണമെങ്കിലും എന്നെ വിളിച്ചുകൊള്ളൂ . ഞാൻ സഹായത്തിനു കാണും.  ഞാൻ ഒറ്റക്കാണ് താമസിക്കുന്നത് . എനിക്ക് മറ്റ് മലയാളികളുംമായി ബന്ധമില്ല . ഒരെണ്ണത്തിനെ വിശ്വസിക്കാൻ കൊള്ളില്ല . മറ്റുള്ളവരുടെ കഥകൾ ചികഞ്ഞെടുത്ത് മണത്തു നോക്കലാണ് ഇവന്മാരുടെ ജോലി. എല്ലാ പ്രശ്നങ്ങളുടെയും ഉത്ഭവ സ്ഥലം സംഘടനകളാണ് . ടൈയും കോട്ടും ഒക്കെ കേറ്റി കറങ്ങുന്ന ഇവരുടെ ജോലി പരദൂഷണമാണ് അതിലൊരുത്തനാണ് . ഹിന്ദു ഡാഡ് എന്നു പറഞ്ഞ് ഈ താളിൽ ചുറ്റി കറങ്ങുന്നത് . എഴുത്തു കണ്ടാലേ അറിയാം കള്ള വർഗ്ഗമാണ് "  ഞാൻ ഇത്രയും എഴുതിയത് ഈ എഴുത്തുകാരിയുടെ ലേഖനത്തിലെ ആത്മാർത്ഥത കണ്ടതുകൊണ്ടാണ് .  എനിക്ക് മതിയായി എങ്ങനെയെങ്കിലും ഞാൻ രക്ഷപ്പെടും . എനിക്ക് മനോരോഗിയുടെ പീഡനം സഹിക്കാൻ വയ്യ . ഇനി ഞാൻ രക്ഷപ്പെട്ടു കഴിഞ്ഞു ബാക്കി എഴുതാം .

ആർക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കിൽ ആകട്ടെ എന്ന് കരുതിയാണ് ഇങ്ങനെ എഴുതുന്നത് . ഇപ്പോൾ എന്റെ പേര് അനു എന്ന് മനസ്സിലാക്കിയാൽ മതി . പക്ഷെ ഒരു ദിവസം ഞാൻ എന്റെ യഥാർത്ഥ പേരുമായി വരും അതുവരെ നിങ്ങൾ കാത്തിരിക്കുക .

keerikaadan jose 2017-11-17 14:52:47
Marriage will be sacred only both husband and wife can understand each other and love unconditionally. Nobody is right or wrong here. However, your article is biased and justifying women only.
ക്ലാര 2017-11-18 13:50:01
അനുവിന്റെ കഥ ഒറ്റപ്പെട്ട ഒന്നല്ല. മലയാളി പുരുഷന്മാരിൽ ഒരു നല്ല ശതമാനവും സ്ത്രീകളെ ഭർത്താവിന്റെ വൃത്തിയിൽ നിറുത്തണം എന്ന് ചിന്തയുള്ളവരാണ് . ഞാൻ പറഞ്ഞത് പണ്ട് അമേരിക്കയിൽ വന്നവരുടെ കാര്യമാണ് . ഇന്നത്തെ തലമുറ സ്വരം നാന്നായിരിക്കുമ്പോൾ തന്നെ പാട്ടു നിറുത്തി സ്ഥലം വിടും . പണ്ട് വന്നവരുടെ കാര്യം അങ്ങനെയല്ലല്ലോ. എന്നെ കെട്ടാൻ വന്നവൻ കേരളം ചൂടിൽ പുകഞ്ഞു കൊണ്ടിരുന്നപ്പോൾ ത്രീ പീസ് സൂട്ടും ഇട്ടുകൊണ്ടാണ് വന്നത്. കയ്യിൽ ഒരു ആൽബവും ഉണ്ടായിരുന്നു . ന്യൂയോർക്കിലെ ഏതോ ഒരു വലിയ വീടിന്റെ മുന്നിൽ ഇമ്പാല കാർ പാർക്ക് ചെയ്ത് അയാൾ അതിൽ ചാരി നിൽക്കുന്ന ഫോട്ടോയും ഒക്കെയായിട്ടാണ് വന്നത്. പാവം എന്റെ ഇച്ചായനും അമ്മച്ചിയും അതിൽ വീണുപോയി .  സാമ്പത്തിക പരാധീനതകളുള്ള ഒരു കുടുംബത്തിൽ പിറന്ന എനിക്ക് എന്റെ വീട്ടുകാരെയും സഹോദരി സഹോദരന്മാരെയും കുറിച്ച് ചിന്തിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അയാളെ വിവാഹം കഴിച്ചു. പിനീട് ഗ്രീൻ കാർഡുമായി വന്ന എന്നെ സ്വീകരിക്കാൻ അയാൾ വന്നത് ഇമ്പാല കാറുമായിട്ടാണ് .  എയർപോർട്ടിൽ നിന്ന് അധിക ദൂരം പോകണ്ട വന്നില്ല അയാളുടെ ആ മഹാ പേടകം ആസ്മാ രോഗിയെപ്പോലെ കുടു കുടു എന്ന ശബ്ദത്തോടെ നിന്നു .  റോഡിന്റെ നടുവിൽ ബ്രേയ്ക്ക് ഡൗണായ കാറിനെ നോക്കി ചിലർ ചീത്തവിളിക്കുകയും അവരുടെ ഹോൺ അമർത്തി ഒച്ച വയ്ക്കുകയും ചെയ്യുത് . ഒരുത്തൻ  നടു വിരൽ പൊക്കി കാണിച്ചു അതു കണ്ട് ഞാൻ അച്ചായനോടു പറഞ്ഞു, " അച്ചായാ ആയാൾ എന്തെങ്കിലും സഹായം വേണോ' എന്ന്  ചോദിക്കുന്നു എന്നു പറഞ്ഞു . അപ്പോൾ അച്ചായൻ പറഞ്ഞു നീ അങ്ങോട്ടു നോക്കണ്ട എന്ന് .  (കാലങ്ങൾക്ക് ശേഷം അച്ചായൻ ഒരു പള്ളിക്കാരെനെ നടുവിരൽ പൊക്കി കാണിച്ചപ്പോൾ അതിന്റെ അർത്ഥം മനസിലാക്കാൻ വലിയ പ്രയാസം ഇല്ലായിരുന്നു) . വളെരെ പ്രതീക്ഷകളുടെ വലതുകാലു വച്ച് വീട്ടിൽ കേറാൻ വന്ന എനിക്ക് മനസിലായില്ല അച്ചായൻ എന്നെംകൊണ്ടു എങ്ങോട്ടാണ് പോകുന്നതെന്ന്. തീപ്പെട്ടി അടുക്കി വച്ചിരിക്കുന്നതുപോലത്തെ ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് കേറ്റികൊണ്ടുപോയി. അവിടെ ഒരു ചെറിയ മുറിയിൽ ഞാൻ പ്രവേശിച്ചപ്പോൾ എനിക്ക് ഏകേദശം കാര്യങ്ങൾ പിടികിട്ടി തുടങ്ങി 'ഇതെല്ലാം ചതിയാണെന്ന് എനിക്ക് മനസിലായി . പക്ഷെ എന്ത് ചെയ്യാം. അനേകായിരം മയിലുകൾ പിന്നിട്ട് ആരോരും ഇല്ലാത്ത ഒരു നാട്ടിൽ വന്ന നാട്ടിൻപ്പുറക്കാരിയായ ഒരു പെണ്ണിന് എന്തു ചെയ്യാൻ കഴിയും ? ജീവിത പ്രാരാപ്തങ്ങൾ ഉണ്ടായിരുന്നെങ്കിലും നിഷ്കളങ്കമായ ഒരു ജീവിതമായിരുന്നു എന്റെ കൊച്ചു ഗ്രാമത്തിൽ ഉണ്ടായിരുന്നത്.  ഓരോ ദിവസവും അയാളുടെ യദാർത്ഥ സ്വരൂപം വെളിച്ചത്തു വന്നുകൊണ്ടിരുന്നു. അയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ ഓരോ വർഷവും ഓരോ കുഞ്ഞെന്ന കണക്കിന് മൂന്നെണ്ണത്തെ സൃഷ്ടിച്ചു കയ്യിൽ തന്നു .  വളരെ കഷ്ടപ്പെട്ടാണ് ഒരു നഴ്സ് ആയാത് . തിന്ന പാത്രം പോലും കഴുകി വയ്ക്കാൻ ആയാൾ മിനക്കെടാറില്ല .  വൈകിട്ട് മലയാളികളോടൊപ്പം ചീട്ടുകളിയും കള്ളുകുടിയും കഴിഞ്ഞു വന്ന് എന്തെങ്കിലും ചോദിച്ചാൽ നീ ആരാടി ചോദിക്കാൻ, നിന്റെ തന്തേടെ ചിലവിലാണോ ഞാൻ കഴിയുന്നത് ? കൂടാതെ അയാൾ വായിൽ വരുന്ന പുളിച്ച തെറിയും വിളിക്കും . മൂന്നു കുഞ്ഞുങ്ങളെ ഓർത്ത് എല്ലാം സഹിച്ച് ജീവിതം മുന്നോട്ട് പോകുന്നു . അയാൾ പത്ത് അറുപത് വയസ്സായിട്ടും നാട് നന്നാക്കാൻ നടക്കുകയാണ് . ലോകത്തിൽ ഉള്ള എല്ലാ മലയാളികളേം ഒരു  കുട  കീഴിൽ ആക്കാൻ . പക്ഷെ അയാളുടെ കുടക്കീഴിൽ ഞങ്ങൾ കാണില്ല .  അനുവിന് ഒന്നും അല്ലെങ്കിൽ കുട്ടികൾ ഒന്നും ഇല്ലല്ലോ.  ഓടി രക്ഷപ്പെടുക .  അമേരിക്കൻ മലയാളികളുടെ ദുർഗന്ധം വമിക്കുന്ന പള്ളി അമ്പലം സംഘടനകൾ ഇവയൊന്നും ഇല്ലാത്ത ഒരു സ്ഥലത്തേക്ക് ഓടി രക്ഷപ്പെടൂ .  
നാരദന്‍ 2017-11-18 15:46:22
പഴകിയ രോഗി ഡോക്ടറെകാള്‍  മെച്ചം എന്ന്  കേട്ടിടില്ലേ . ഞങ്ങളുടെ നാട്ടില്‍ വരട്ടു ചൊറി പിടിച്ചു  ചൊരിഞ്ഞു  നടന്നവന്‍ ഒരിക്കല്‍  ചൊറി ചികില്‍സ തുടങ്ങി . അതുപോലെ ആണ്  മലയാളി അച്ചായന്‍മാര്‍.
മോചിത . 2017-11-18 22:18:46
അമേരിക്കൻ സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയും വെല്ലുന്ന ജീവിത ഗന്ധിയായ കഥകൾ എഴുതിയ അനുവും ക്ലാരയും ഇമലയാളിയുടെ അവാർഡിന് അർഹരാണ് .  ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കഥ എഴുതുമ്പോൾ വായനക്കാർക്ക് അതിനോട് താദാത്മ്യപ്പെടാൻ സാധിക്കും . മലയാളികൾ ഇതല്ല ഇതിനപ്പുറവും ചെയ്യും . ചില വിദ്യാഭ്യാസമുള്ളവന്മാർ ഗ്രീൻ കാർഡിനു വേണ്ടി വിവാഹം കഴിക്കുകയും ഇവിടെ വന്ന് ഗ്രീൻ കാർഡ് കിട്ടിക്കഴിയുമ്പോൾ വിവാഹ മോചനം നേടി മറ്റൊരുത്തിയെ വിവാഹം കഴിച്ച് സ്ഥലം വിടും .  ഈ അബദ്ധം പറ്റിയ പലരും അമേരിക്കയിൽ ഉണ്ട് . പക്ഷെ ഇതിനെ ഓർത്ത് കരഞ്ഞുകൊണ്ടിരിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ് മിടുക്കികൾ .  ഒരു ശനിദെശ ഒഴിഞ്ഞു കിട്ടിയെന്ന് വിചാരിച്ചാൽ മതി . ഏതായാലും ലേഖനം പലർക്കും പ്രോത്സാഹനം നൽകുന്ന ഒന്നാണ് .  പഠിച്ച് നല്ല ശമ്പളം ഉള്ള നമ്മൾ എന്തിന് ഇവന്മാരെ തീറ്റിച്ചും കുടിപ്പിച്ചും അടിമകളായി കിടക്കണം . അങ്ങനെ കിടക്കുന്നവർ അടിമകളാണ് .  ആൻഡ്രു ചേട്ടൻ പറഞ്ഞതുപോലെ ചങ്ങല പൊട്ടിച്ച് ഓടാൻ സമയമായി 

വിദ്യാധരൻ 2017-11-18 23:20:36
അമേരിക്കയിൽ എഴുത്തുകാരികളും എഴുത്തുകാരും എവിടെ പോയി ? സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ലേഖനത്തിനെ സപ്പോർട്ട് ചെയാൻ മുഖങ്ങൾ ഇല്ലാത്തവർ മാത്രമേയുള്ളല്ലോ? എന്താ പേരുള്ള നിങ്ങൾക്ക് സത്യം വിളിച്ചു പറയാൻ പേടിയാണോ ? അതോ നിങ്ങൾ രണ്ടു നല്ല വാക്ക് പറഞ്ഞതുകൊണ്ട് ലേഖികക്ക് അവാർഡ് കിട്ടുമെന്ന് ഭയപ്പെടുന്നോ ? എന്തായാലും അമേരിക്കയിലെ സാഹിത്യകാരന്മാർക്കും സാഹിത്യകാരികൾക്കും പട്ടിയുടെ സ്വഭാവമാണ് .  മുറുമുറുപ്പ്.   നിങ്ങൾ ഭീരുക്കൾ എന്നു വിളിക്കുന്നവർ മാത്രമാണ് ഇവിടെ അഭിപ്രായം എഴുതുന്നത്. ഇപ്പോൾ മനസ്സിലായി ആരാണ് ഭീരുക്കൾ എന്ന്.  ഒരു പക്ഷെ ഭീരുത്വമായിരിക്കില്ല അസൂയ ആയിരിക്കും.   വ്യാജന്മാരുടെ രീതി സ്വീകരിച്ചെങ്കിലും സമൂഹത്തിൽ നടക്കുന്ന സ്ത്രീ പീഡനത്തിനെതിരെ ശബ്ദം ഉയർത്തുക . സമൂഹത്തിൽ മാറ്റം വരുത്തേണ്ട നിങ്ങൾ ഇങ്ങനെ ഭയപ്പെട്ടാലോ ?  

തിന്മ കണ്ടു മടുത്തുപോയ ജനങ്ങളെ 
മുഖംമൂടിവച്ച് എഴുതു നിങ്ങൾ നിരന്തരം.
കൂടി വന്നാൽ പൊട്ടിപോകാൻ ചങ്ങല 
നേടുവാനോ നിത്യമായ സ്വാതന്ത്ര്യം
ഇവിടെ സ്ത്രീകൾ മർദ്ദിതരായി വീഴുമ്പോൾ 
കയ്യും കെട്ടി നിങ്ങൾ നോക്കി നില്ക്കുന്നോ ?
എവിടെ നിങ്ങൾ ഒളിച്ചു വച്ചു തൂലിക 
എവിടെ നിങ്ങൾ വിളിച്ചു കൂവിയ ആദർശം ?
ഇവിടെ സ്ത്രീകൾ സഹായഹസ്‌തം നീട്ടുമ്പോൾ 
കണ്ടില്ലെന്നു നടിച്ചു നിങ്ങൾ നില്പതോ ?
എന്താണ് ഇവിടെയൊക്കെ ഇത്ര മൂകത 
എവിടെ ലാന ഫോമ ഫൊക്കാനയും 
എവിടെ അവരുടെ സ്രേഷ്ടമായ നേതൃത്വം ?
വീമ്പിളക്കൽ അത്രമാത്രം എപ്പഴും
കാര്യത്തോട് അടുത്തിടുമ്പോൾ ഭീരുക്കൾ !
ഒളിഞ്ഞിരുപ്പുണ്ടായിരിക്കും നിങ്ങൾക്കും 
അളിഞ്ഞു നാറും പഴയ പല കഥകളും.
സമയം കാണുകില്ല നിങ്ങൾക്ക് അൽപ്പവും 
രചിക്കലാവാം അവാർഡിനുള്ള കഥ കവിതകൾ 
എവിടെ സമയം നിങ്ങൾക്ക് പീഡനകഥ കേൾക്കുവാൻ 
ചുറ്റലാവാം നിശാ ക്ളബ്തോറും നിങ്ങൾ 
കശ്‌മലരാം രാഷ്ട്രീയക്കാരുമായി എപ്പഴും . 
നിറുത്തിടുകില്ലേ നിങ്ങൾതൻ കൂറ രചനകൾ 
മടുത്തു ഞങ്ങൾ വല്ലാതെ മനം പുരട്ടുന്നു.
വലിച്ചുകീറി തച്ചുടച്ച് പൊന്നാട ഫലകങ്ങൾ 
വന്നിടുക അതിക്രമങ്ങളെ എതിർക്കുവാൻ 
സഹജീവിസ്നേഹമില്ലാത്ത നിങ്ങടെ സാഹിത്യം 
ആർക്കുംവേണം എറിഞ്ഞിടുക ചവറ്റുകൊട്ടയിൽ 
സ്ത്രീകളെ മാനിക്കാത്ത സാഹിത്യം 
സഹജീവികളെ കരുതിടാത്ത  സാഹിത്യം
മനുഷ്യസ്പർശം നഷ്ടമായ സാഹിത്യം 
തളിർത്തിടില്ലെങ്ങും ഒരു നാട്ടിലും 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക