Image

ഗോവ രാജ്യാന്തര ചലച്ചിത്ര മേള: ജൂറി അധ്യക്ഷന്‌ പിന്നാലെ ജൂറി അംഗവും രാജിവെച്ചു

Published on 15 November, 2017
ഗോവ രാജ്യാന്തര ചലച്ചിത്ര മേള: ജൂറി അധ്യക്ഷന്‌ പിന്നാലെ ജൂറി അംഗവും രാജിവെച്ചു

നാല്‍പ്പത്തിയെട്ടാമത്‌ ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും പാനലിന്റെ അനുമതിയില്ലാതെ ചിത്രങ്ങള്‍ പിന്‍വലിച്ചതില്‍ പ്രതിഷേധിച്ച്‌ ജൂറി അംഗം അപൂര്‍വ അസ്രാനി രാജിവെച്ചു. സംവിധായകനും ജൂറി അധ്യക്ഷനുമായ സുജയ്‌ ഘോഷ്‌ രാജിവെച്ചതിന്‌ പിന്നാലെയാണ്‌ അപൂര്‍വ അസ്രാനിയും രാജിവെച്ചത്‌.

മലയാളിയായ സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്‌ത എസ്‌ ദുര്‍ഗ, മറാത്തി സംവിധായകന്‍ രവി ജാദവ്‌ സംവിധാനം ചെയ്‌ത ന്യൂഡ്‌ എന്നീ ചിത്രങ്ങള്‍ കേന്ദ്ര വാര്‍ത്തപ്രക്ഷേപണ മന്ത്രാലയം പിന്‍വലിച്ചിരുന്നു. പതിമൂന്ന്‌ അംഗ പാനലിന്റെ അനുമതിയില്ലാതെ ചിത്രങ്ങള്‍ പിന്‍വലിച്ച 
കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്നലെയാണ്‌ സുജയ്‌ ഘോഷ്‌ രാജിവെച്ചത്‌. 

ഒഴിവാക്കിയതിന്‌ പിന്നാലെ ഇരു ചിത്രങ്ങളുടേയും പ്രാധാന്യം ചൂണ്ടിക്കാട്ടി അപൂര്‍ അസ്രാണി 
ട്വീറ്റ്‌ ചെയ്‌തിരുന്നു. ഇന്ത്യന്‍ സമൂഹത്തിലെ സ്‌ത്രീ ജീവിതങ്ങളുടെ നേര്‍ക്കാഴ്‌ചയാണ്‌ ചിത്രങ്ങളെന്നായിരുന്നു അസ്രാനിയുടെ ട്വീറ്റ്‌.


സ്‌ത്രീ വിഷയം അങ്ങേയറ്റം പ്രാധാന്യത്തോടെ കൈകാര്യം ചെയ്‌ത ചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്കായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്‌. എന്നാല്‍ നവംബര്‍ ഒന്‍പതിന്‌ പുറത്തുവന്ന തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടികയില്‍ ഇരു ചിത്രങ്ങളും ഉണ്ടായിരുന്നില്ല. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക