Image

വിരമിക്കല്‍പ്രായം രാഷ്ട്രീക്കാര്‍ക്കും ബാധകമാണ്‌; പ്രധാനമന്ത്രിക്ക്‌ കത്തെഴുതി അഭിഭാഷകന്‍ രംഗത്ത്‌

Published on 15 November, 2017
വിരമിക്കല്‍പ്രായം രാഷ്ട്രീക്കാര്‍ക്കും ബാധകമാണ്‌; പ്രധാനമന്ത്രിക്ക്‌ കത്തെഴുതി അഭിഭാഷകന്‍ രംഗത്ത്‌


നാഗ്‌പൂര്‍:രാഷ്ട്രീയക്കാര്‍ക്കും റിട്ടയര്‍മെന്റ്‌ അഥവാ വിരമിക്കല്‍ ബാധകമാണെന്ന വാദവുമായി നാഗ്‌പൂരില്‍ നിന്നും അഭിഭാഷകന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ തുറന്ന കത്തെഴുതി രംഗത്തെത്തിയിരിക്കുകയാണ്‌ നാഗ്‌പൂരില്‍ സേവനമനുഷ്‌ഠിക്കുന്ന യുവ അഭിഭാഷകന്‍ ആഷിഷ്‌ കതാരിയ.

രാഷ്ട്രിയക്കാര്‍ക്കും വിരമിക്കല്‍ പ്രായം എര്‍പ്പെടുത്തണമെന്ന്‌ പ്രധാനമന്ത്രിയോട്‌ അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. ' നമ്മുടെ രാജ്യത്ത്‌ എല്ലാ മേഖലകള്‍ക്കും വിരമിക്കല്‍ പ്രായം എര്‍പ്പെടുത്തിയിട്ടുണ്ട്‌. അമ്പത്‌ വയസ്സിനപ്പുറം എല്ലാവരും നിരവധി ആരോഗ്യമാനസിക പ്രശ്‌നങ്ങള്‍ നേരിടുകയും ചെയ്യുന്നുണ്ട്‌. രാജ്യത്തിന്റെ പ്രധാന നയതന്ത്രകാര്യങ്ങള്‍ തീരുമാനിക്കുന്ന ഭരണവിഭാഗത്തിനും വിരമിക്കല്‍ പ്രായം നിശ്ചയിക്കേണ്ടത്‌ അനിവാര്യമാണ്‌' കത്തില്‍ പറയുന്നു.
മാത്രമല്ല യുവജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിലുടെ രാജ്യത്തിന്റെ രാഷ്ട്രീയരംഗം കൂടുതല്‍
കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.



ജൈവികമായ മാനസിക ആരോഗ്യപിരിമുറുക്കങ്ങള്‍ നേരിടുന്ന മനുഷ്യന്‌ വിശ്രമിക്കാനുള്ള സമയം നല്‍കി പകരം ഊര്‍ജസ്വലവും, പുത്തന്‍ ആശയങ്ങളും കൈമുതലായുളള വിഭാഗത്തിന്‌ അവസരം നല്‍കണമെന്നും ആഷിഷ്‌ തന്റെ കത്തിലൂടെ അഭിപ്രായപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക