Image

തോമസ് ചാണ്ടിയുടെ രാജി ഇടതുമുന്നണി മന്ത്രിസഭയുടെ അന്തസ്സ് ഉയര്‍ത്തി: നവയുഗം.

Published on 15 November, 2017
തോമസ് ചാണ്ടിയുടെ രാജി ഇടതുമുന്നണി മന്ത്രിസഭയുടെ അന്തസ്സ് ഉയര്‍ത്തി: നവയുഗം.
ദമ്മാം: ഭൂമികൈയേറ്റ ആരോപണവിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി സ്വാഗതം ചെയ്യുന്നതായും, ഈ നടപടി ഇടതുമുന്നണി സര്‍ക്കാരിന്റെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു എന്നും നവയുഗം സാംസ്‌ക്കാരികവേദി  കേന്ദ്രകമ്മിറ്റി  അഭിപ്രായപ്പെട്ടു.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിയും, കെടുകാര്യസ്ഥതയും  കാരണം ജീവിതം വഴിമുട്ടിയതിനാലാണ് ജനങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നത്. അഴിമതിയ്‌ക്കെതിരെ ശക്തമായ നിലപാടുകളാണ് തുടക്കം മുതലേ ഇടതുമുന്നണി സര്‍ക്കാര്‍ എടുത്തിട്ടുമുള്ളത്. ഒരു സ്വജനപക്ഷപാത ആരോപണം  ഉയര്‍ന്നപ്പോള്‍ത്തന്നെ ഇ.ജയരാജനെപ്പോലുള്ള സീനിയര്‍ നേതാവിനെ മന്ത്രിസ്ഥാനത്ത് നിന്നും മാറ്റിയത് തന്നെ ഈ സര്‍ക്കാരിന്റെ അഴിമതിവിരുദ്ധനിലപാടിന്റെ ഭാഗമായിരുന്നു. ആരോപണവിധേയര്‍ ആയവര്‍ മന്ത്രിസഭയില്‍ ഉണ്ടാകില്ല എന്ന ആ നിലപാടിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ തോമസ് ചാണ്ടിയുടെ രാജിയിലേയ്ക്കും നയിച്ചത്.

മുന്നണി മര്യാദകള്‍ പാലിച്ചു തോമസ് ചാണ്ടിയ്ക്ക് മാന്യമായി രാജിവെയ്ക്കാനുള്ള അവസരം നല്‍കിയത് ഇടതുമുന്നണിയുടെ ജനാധിപത്യമര്യാദയാണ്. ആ അവസരം അനാവശ്യമായി വലിച്ചു നീട്ടാന്‍ തോമസ് ചാണ്ടിയും, എന്‍.സി.പി യും ശ്രമിച്ചത് മുന്നണിയെ ജനമധ്യത്തില്‍ സംശയത്തിന്റെ നിഴലില്‍ ആക്കി എന്നത് സത്യമാണ്. എങ്കിലും മുന്നണി തീരുമാനം അനുസരിയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരായത് സി.പി.ഐ എടുത്ത   ഉറച്ച  നിലപാട് മൂലമാണ്. 

ആ ശക്തമായ നിലപാട് സ്വീകരിച്ച സി.പി.ഐ നേതൃത്വത്തെയും,   ജനങ്ങളോടാണ് തങ്ങളുടെ ആഭിമുഖ്യമെന്ന് തെളിയിച്ച ഇടതുമുന്നണി സര്‍ക്കാരിനെയും അഭിവാദ്യം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയില്‍ പറഞ്ഞു.

Bency Mohan. G                               M.A. Vahid
President                                     General Secretory
mob:- 0537521890                      mob:- 0536423762

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക