Image

ജയരാജന്‍..ശശീന്ദ്രന്‍..തോമസ്‌ ചാണ്ടിയും: മൂന്നാമത്തെ മന്ത്രിയും മന്ത്രിസഭയില്‍നിന്നു പുറത്തേക്ക്‌

Published on 15 November, 2017
ജയരാജന്‍..ശശീന്ദ്രന്‍..തോമസ്‌ ചാണ്ടിയും: മൂന്നാമത്തെ മന്ത്രിയും മന്ത്രിസഭയില്‍നിന്നു പുറത്തേക്ക്‌



തിരുവനന്തപുരം: ജയരാജന്‍, ശശീന്ദ്രന്‍ പിന്നാലെ തോമസ്‌ ചാണ്ടിയും. വിവാദങ്ങളെ തുടര്‍ന്നു  മൂന്നാമത്തെ മന്ത്രിയും എല്‍ഡിഎഫ്‌ മന്ത്രിസഭയില്‍നിന്നു പുറത്തേക്ക്‌ .  പിണറായി മന്ത്രിസഭയില്‍നിന്നു രാജിവയ്‌ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ്‌ തോമസ്‌ ചാണ്ടി. ഭൂമി കൈയേറ്റ വിവാദത്തെ തുടര്‍ന്നായിരുന്നു തോമസ്‌ ചാണ്ടിയുടെ രാജി. 

ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജനും സ്‌ത്രീയോടു ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന ആരോപണത്തെ തുടര്‍ന്നു എ.കെ. ശശീന്ദ്രനുമാണ്‌ മുന്‍പ്‌ രാജി സമര്‍പ്പിച്ചത്‌.

ഗതാഗതമന്ത്രിയായിരുന്ന ശശീന്ദ്രന്‍റെ രാജിയെ തുടര്‍ന്നു 2017 ഏപ്രില്‍ ഒന്നിനാണ്‌ തോമസ്‌ ചാണ്ടി മന്ത്രിസ്ഥാനം ഏറ്റെടുത്തത്‌. തോമസ്‌ ചാണ്ടിയുടെ ഉമസ്ഥതയിലുള്ള ലേക്‌പാലസ്‌ റിസോര്‍ട്ടിനായി ഭൂമി കൈയേറ്റ വിവാദമാണ്‌ തോമസ്‌ ചാണ്ടിയുടെ രാജിക്കു കാരണമായത്‌. 


വ്യവസായകായികമന്ത്രിയായിരുന്ന ജയരാജന്‍ 2016 ഓക്ടോബര്‍ 14നാണ്‌ രാജി സമര്‍പ്പിച്ചത്‌. വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ മന്ത്രിയുടെ ബന്ധുക്കളെ ഉന്നത തസ്‌തികകളില്‍ നിയമിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ്‌ ജയരാജനെതിരായ വിവാദങ്ങള്‍ ഉയര്‍ന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക