Image

മമ്മൂട്ടി ചിത്രം കോഴിത്തങ്കച്ചന്‍' പേര്‌ മാറ്റി- 'ഒരു കുട്ടനാടന്‍ ബ്‌ളോഗ്‌'

Published on 15 November, 2017
മമ്മൂട്ടി ചിത്രം കോഴിത്തങ്കച്ചന്‍'   പേര്‌ മാറ്റി- 'ഒരു കുട്ടനാടന്‍ ബ്‌ളോഗ്‌'


തിരക്കഥാകൃത്ത്‌ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്‌ മാറ്റി. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന സിനിമയ്‌ക്ക്‌ 'കോഴിത്തങ്കച്ചന്‍' എന്നായിരുന്നു പേരിട്ടിരുന്നത്‌. 'ഒരു കുട്ടനാടന്‍ ബ്‌ളോഗ്‌' എന്നായിരിക്കും സിനിമയുടെ പുതിയ പേരെന്ന്‌ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. 

ഹാസ്യത്തിന്‌ പ്രാധാന്യം നല്‍കി കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ്‌ ചിത്രം ഒരുക്കുക. സാങ്കല്‍പ്പിക ഗ്രാമമായ കൃഷ്‌ണപുരത്തിന്റെയും അവിടത്തെ ജനങ്ങളുടെയും കഥയാണ്‌ ചിത്രം പറയുന്നത്‌. അനന്തവിഷന്റെ ബാനറില്‍ പി കെ മുരളീധരനും ശാന്ത മുരളീധരനുമാണ്‌ ചിത്രം നിര്‍മിക്കുന്നത്‌. 

റായ്‌ ലക്ഷ്‌മി, അനു സിതാര, ദീപ്‌തി സതി, നെടുമുടി വേണു, സിദ്ദിഖ്‌, സുരാജ്‌ വെഞ്ഞാറമൂട്‌ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക