Image

കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ കേരളത്തെപറ്റി അവതരണം ശ്രദ്ധേയമായി

Published on 15 November, 2017
കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ കേരളത്തെപറ്റി അവതരണം ശ്രദ്ധേയമായി
കൊളംബിയ ഇന്ത്യന്‍ സംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി, കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ബിനി ബിനോയ് സെബാസ്റ്റ്യന്റെ അവതരണംശ്രദ്ധേയമായി. 

ഇന്ത്യയിലെ കേരളമെന്ന ചെറിയൊരു സംസ്ഥാനത്തു നിന്നാണ് വരുന്നതെന്നു പറഞ്ഞുകൊണ്ടാണ് ബിനി പ്രസംഗംആരംഭിച്ചത്.
ഇന്ത്യന്‍ സംസ്‌കാരവും പാശ്ചാത്യ സംസ്‌കാരവും എങ്ങനെയാണ് വ്യത്യാസപ്പെട്ടിരിക്കുന്നതെന്ന്ഉദാഹരണ സഹിതം വിശദീകരിച്ചു. വിവിധ വിഷയങ്ങളിലൂടെ കടന്നു പോയ പ്രസംഗം മികച്ച നിലവാരം പുലര്‍ത്തി. മനശാസ്ത്രത്തിന്റെപിന്തുണയോടെ പല വിഷയങ്ങളും ആധികാരികമായി ബിനി അവതരിപ്പിച്ചു.

മിസോറി യൂണിവേഴ്‌സിറ്റിയില്‍ മനഃശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ബിനി യോഗ അധ്യാപികയും എഴുത്തുകാരിയും ചിത്രകാരിയുമാണ്. മൂന്നു തവണ മികച്ച ചിത്രകാരിക്കുള്ള മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് അവാര്‍ഡ് നേടിയ ബിനി യുഎസില്‍ ചിത്രപ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്.

എഴുത്തുകാരനും ഡാല്‍സ് കേരള അസോസിയേഷന്‍ പ്രസിഡന്റുമായബിനോയ് സെബാസ്റ്റ്യന്റെയും എല്‍സ ബിനോയിയുടെയും മകളായ ബിനി ഏറ്റുമാനൂര്‍ സ്വദേശിയാണ്. സഹോദരന്‍ ടോണി സെബാസ്റ്റ്യന്‍ ടെക്‌സസില്‍ വിദ്യാര്‍ഥിയാണ്.
കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ കേരളത്തെപറ്റി അവതരണം ശ്രദ്ധേയമായികൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ കേരളത്തെപറ്റി അവതരണം ശ്രദ്ധേയമായികൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ കേരളത്തെപറ്റി അവതരണം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക