Image

മോഹന്‍ലാലിന് ആന്ധ്ര സര്‍ക്കാരിന്റെ അംഗീകാരം

Published on 15 November, 2017
മോഹന്‍ലാലിന് ആന്ധ്ര സര്‍ക്കാരിന്റെ അംഗീകാരം

ആന്ധ്രാപ്രദേശിന്റെ സംസ്ഥാന സിനിമാ പുരസ്‌കാരമായ നന്തി ഫിലിം അവാര്‍ഡ്‌സില്‍ മോഹന്‍ലാലിന് അംഗീകാരം. ജനതാഗാരേജ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മോഹന്‍ലാലിന് അവാര്‍ഡ്. സപ്പോര്‍ട്ടിംഗ് ആക്ടറിനുള്ള അവാര്‍ഡാണ് അദ്ദേഹത്തിന് ലഭിച്ചത്.

ജൂനിയര്‍ എന്‍ടിആറും മോഹന്‍ലാലും പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം കൊരട്ടല ശിവയാണ് സംവിധാനം ചെയ്തത്. തെലുങ്ക് ബോക്‌സ് ഓഫിസിലും വന്‍ വിജയം നേടിയ ചിത്രത്തിലെ പ്രകടനം മോഹന്‍ലാലിന് തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ഏറെ സ്വീകാര്യത നല്‍കിയിരുന്നു.

2014, 2015, 2016 വര്‍ഷത്തെ അവാര്‍ഡുകളാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ജനതാഗാരേജ് 2016 അവാര്‍ഡുകളില്‍ 6 എണ്ണം സ്വന്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക