Image

നഴ്‌സിംഗ് പഠനം: മഹാരാഷ്ട്ര സര്‍ക്കാര്‍ ഓസ്‌ട്രേലിയിലെ മലയാളി സ്ഥാപനവുമായി കരാര്‍ ഒപ്പുവച്ചുb

Published on 15 November, 2017
നഴ്‌സിംഗ് പഠനം: മഹാരാഷ്ട്ര സര്‍ക്കാര്‍ ഓസ്‌ട്രേലിയിലെ മലയാളി സ്ഥാപനവുമായി കരാര്‍ ഒപ്പുവച്ചുb
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ നഴ്‌സിംഗ് രംഗത്തെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമായ ഹെല്‍ത്ത് കേരിയെസ് ഇന്റര്‍ നാഷണല്‍ സ്ഥാപനവുമായി മഹാരാഷ്ട്ര സര്‍ക്കാരിന്റെ സ്‌കില്‍ ഡവലപ്പ്‌മെന്റ് ആന്‍ഡ് ഏറ്റെര്‍്രപെന്നര്‍ ഡിപ്പാര്‍ട്ട്‌മെന്റ് കീഴിലുള്ള മഹാരാഷ്ട്ര സ്‌റ്റേറ്റ് സ്‌കില്‍ ഡെവലപ്പ് മെന്റ് സൊസൈറ്റി അന്തര്‍ ദേശിയ നിലവാരമുള്ള വിവിധ പാഠ്യ പദ്ധതികള്‍ മഹാരാഷ്ട്ര നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനുള്ള കരാറില്‍ ഒപ്പുവച്ചു.

മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി സബ്ജി രാവ് പട്ടേലിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയിലെത്തിയ പതിമൂനാംഗ ഉന്നത വിദ്യാഭ്യാസസംഘം ,ഐഎച്ച്എന്‍എ സിഇഒ ബിജോ കുന്നുംപുറത്തുമായി നടത്തിയ ചര്‍ച്ചയിലാണ് മഹാരാഷ്ട്രയിലെ നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്തു ഉണര്‍വ് പകരുന്ന കരാറിനു രൂപം നല്‍കിയത്. ഇതുമൂലം അന്തര്‍ ദേശിയ നിലവാരമുള്ള നഴ്‌സിംഗ് വിദ്യാഭ്യാസം ഹെല്‍ത്ത് കേരിയെസ് ഇന്റര്‍ നാഷണല്‍ മഹാരാഷ്ട്രയിലെ നഴ്‌സിംഗ് സ്ഥാപനങ്ങളില്‍ ഡെലിവറി ചെയ്യും. കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന പാഠ്യ പദ്ധതിയും പരിശീലനവും വഴി വിദ്യാര്‍ത്ഥികള്‍ക്ക് ആസ്‌ട്രേലിയില്‍ നഴ്‌സിംഗ് രജിസ്‌ട്രേഷന് പ്രാപ്തമാക്കാന്‍ കഴിയുന്ന നിലയിലേക്ക് മാറ്റിയെടുക്കുകയാണ് ലക്ഷ്യമിടുന്നത് . മെല്‍ബണ്‍, സിഡ്‌നി, പെര്‍ത്ത് എന്നിവിടങ്ങളിലായി ക്യാന്പസുകളുള്ള ഐഎച്ച്എന്‍എയുടെ സാരഥി മലയാളിയായ ബിജോ കുന്നുംപുറത്ത് കഴിഞ്ഞ പന്ത്രണ്ടുവര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നു.

റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക