Image

സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' മുപ്പത്തിരണ്ടാം വാര്‍ഷികം ആഘോഷിച്ചു

പ്രസാദ് പി Published on 16 November, 2017
സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' മുപ്പത്തിരണ്ടാം                                          വാര്‍ഷികം ആഘോഷിച്ചു
ലോസ് ആഞ്ചെലെസ് ആസ്ഥാനമായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലധികമായി കേരളത്തിലെ  നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകുന്ന 'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' സേവനത്തിന്റെ മുപ്പത്തിരണ്ടാം  വാര്‍ഷികം ആഘോഷിച്ചു. നവംബര്‍  പതിനൊന്നു ശനിയാഴ്ച  വൈകിട്ട് ആറുമണിക്ക് ലൊസാഞ്ചെലെസിലെ ലോങ്ങ് ബീച്ചിലുള്ള ഗോള്‍ഡന്‍ സെയില്‍സ് ഹോട്ടലില്‍വെച്ചായിരുന്നു ആഘോഷങ്ങള്‍. 

     ട്രസ്റ്റിന്റെ സ്ഥാപകനും ചെയര്‍മാനുമായ ശ്രീ മാത്യു  ഡാനിയേല്‍  സ്വാഗതമാശംസിച്ച പരിപാടിയില്‍  ഡോ. ശ്രീദേവി വാര്യര്‍.മുഖ്യാഥിതിയും കാന്‍സര്‍  രോഗ  വിദഗ്ധനുമായ   ഡോ. മിലന്‍ സേഥിനെ  സദസിനു പരിചയപ്പെടുത്തി. ശ്വാസകോശാര്ബുദത്തെക്കു റിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം വിജ്ഞാനപ്രദമായി. 

     കഴിഞ്ഞ മുപ്പത്തിരണ്ടുവര്‍ഷക്കാലമായി ട്രസ്റ്റ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം തന്റെ  അധ്യക്ഷ പ്രസംഗത്തില്‍ ട്രസ്റ്റ് പ്രസിഡണ്ട്  ശ്രീ എബ്രഹാം മാത്യു നല്‍കി. 1985ല്‍ തിരുവനന്തപുരം ആര്‍.സി.സി യിലെ ഒരു രോഗിക്ക് നല്‍കിയ ധന സഹായത്തോടെ തുടങ്ങിയ പ്രവര്‍ത്തനം ഇന്നു പ്രതിവര്‍ഷം ഇരുന്നൂറിലധികം  പേരിലെത്തി നില്‍ക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം തുടക്കം മുതല്‍ സംഘടനയെ സഹായിച്ചുവരുന്ന എല്ലാവരെയും അനുസ്മരിച്ചു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെയും നൂറു രോഗികള്‍ക്കുവീതവും, കോട്ടയം കാരിത്താസിലെയും തൃശ്ശൂര്‍ അമല മെഡിക്കല്‍ സെന്ററിലെയും അന്‍പതു രോഗികള്‍ക്ക് വീതവും ധനസഹായം  നല്കാന്‍
പര്യാപ്തമാംവിധം  ട്രസ്റ്റ്  വളര്‍ന്നെകില്‍  അതു നല്ലവരായ സുഹൃത്തുക്കള്‍
മൂലമാണെന്നും,  തുടര്‍ന്നും  ഈ സഹായ  സഹകരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ്  തങ്ങളെ  മുന്നോട്ടു നയിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.

ഇതിനുപുറമെ  അമലയിലും  കരിത്താസിലും  നാലു വീതം കിടക്കകളും ട്രസ്റ്റ് സ്‌പോന്‍സര്‍ ചെയ്യുന്നുണ്ട്. ഇതാദ്യമായി ലോസ് ആഞ്ചെലെസ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി ഹാലോവീന്‍  കോസ്റ്റ്യൂംസ് നല്‍കിയതായും, വരുംവര്‍ഷങ്ങളില്‍ ട്രസ്റ്റിന്റെ സേവനം കേരളത്തിനിന്നുപുറമെ മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.  ട്രസ്റ്റിന്റെ സ്ഥാപകനും ചെയര്‍മാനുമായ ശ്രീ മാത്യു ഡാനിയേല്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ധന ശേഖരണവും വാര്‍ഷികവും വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും സെക്രട്ടറി ശ്രീ ജയ് ജോണ്‌സന്‍, രവി വെള്ളത്തേരി, വിനോദ് ബാഹുലേയന്‍ എന്നിവര്‍ നന്ദി അറിയിച്ചു. ശ്രീ മാത്യു ഡാനിയേല്‍ ചെയര്‍മാനും ശ്രീ എബ്രഹാം മാത്യു പ്രസിടെന്റും മായി പ്രവര്‍ത്തിക്കുന്ന ട്രസ്റ്റിനു പതിനാലംഗങ്ങള്‍ അടങ്ങിയ ഭരണ  സമിതിയുമുണ്ട്.  പ്രശസ്ത സാക്‌സോഫോണിസ്‌റ്  റൂബന്‍ കാന്റോസ്,  ബ്ലൂ 13 ഡാന്‍സ് ഗ്രൂപ്പിന്റെ ബോളിവുഡ് ഡാന്‍സ് എന്നിവ പരിപാടികള്‍ക്ക് മിഴിവേകി.

സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' മുപ്പത്തിരണ്ടാം                                          വാര്‍ഷികം ആഘോഷിച്ചുസുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' മുപ്പത്തിരണ്ടാം                                          വാര്‍ഷികം ആഘോഷിച്ചുസുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' മുപ്പത്തിരണ്ടാം                                          വാര്‍ഷികം ആഘോഷിച്ചുസുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' മുപ്പത്തിരണ്ടാം                                          വാര്‍ഷികം ആഘോഷിച്ചുസുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' മുപ്പത്തിരണ്ടാം                                          വാര്‍ഷികം ആഘോഷിച്ചുസുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' മുപ്പത്തിരണ്ടാം                                          വാര്‍ഷികം ആഘോഷിച്ചുസുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്' മുപ്പത്തിരണ്ടാം                                          വാര്‍ഷികം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക