Image

ജര്‍മ്മനി പുതിയ ആഡംബര 'ഐഡിയാ' ട്രെയിന്‍ നിര്‍മ്മിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 16 November, 2017
ജര്‍മ്മനി പുതിയ ആഡംബര 'ഐഡിയാ' ട്രെയിന്‍ നിര്‍മ്മിക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മന്‍ റെയില്‍വേ പുതിയ  ആഡംബര 'ഐഡിയാ' ട്രെയിന്‍ നിര്‍മ്മിക്കുന്നു. ഈ ഐഡിയാ ട്രെയിന്‍ മോഡല്‍ ന്യൂറന്‍ബെര്‍ഗ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചു. രണ്ട് നിലകളുള്ള ഈ ട്രെയിനില്‍ ഇരു വശങ്ങളിലേക്കും തിരിഞ്ഞ് ഇരിക്കാവുന്ന സീറ്റുകള്‍, ഒട്ടും ശബ്ദം ഉണ്ടാക്കാതെ തുറക്കുകയും, അടക്കുകയും ചെയ്യുന്ന വാതിലുകള്‍, തൂങ്ങി കിടക്കുന്ന ലക്‌സ്വറി സീറ്റുകള്‍, വ്യായാമ മേഖല, ഗെയിം പ്ലേയിംഗ് മേഖല, ഫൈവ് സ്റ്റാര്‍ റെസ്‌റ്റോറന്റ്, ടെലിവിഷന്‍ കാണാനുള്ള പ്രത്യേക സ്ഥലം, യാത്രക്കാര്‍ക്ക് സ്വന്തം ലിവിംങ്ങ് ഏരിയാ, ഭക്ഷണസാധനങ്ങളും, കുടിക്കാനുമുള്ള പാനീയങ്ങളും ലഭിക്കുന്ന ഓട്ടോമാറ്റിക് മെഷീനുകള്‍ എന്നിവയെല്ലാം ഈ ഐഡിയാ ട്രെയിനിലെ ആധുനിക സൗകര്യങ്ങളാണ്. കമിതാക്കള്‍ക്കും, ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കും ആവശ്യമെങ്കില്‍ പ്രത്യേക കിടപ്പ് മുറി, ലോകത്ത് ലഭിക്കുന്ന മിക്കവാറും എല്ലാ ലഹരി പാനീയങ്ങളും ലഭിക്കുന്ന ബാര്‍, ഇന്റര്‍നെറ്റ് സൗകര്യം എന്നിവകളെല്ലാം ഈ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഈ ആഡംബര 'ഐഡിയാ' ട്രെയിന്‍ പ്രദര്‍ശനം കാണാന്‍ യൂറോപ്പില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം ആള്‍ക്കാര്‍ ദിവസം പ്രതി ന്യൂറന്‍ബെര്‍ഗില്‍ എത്തിക്കൊണ്ടിരിക്കുന്നു. ട്രെയിന്‍ 2020 ല്‍ ജര്‍മ്മനിയിലെ പ്രധാന റൂട്ടുകളില്‍ ഓടി തുടങ്ങുമെന്ന് ജര്‍മ്മന്‍ റെയില്‍ എന്‍ജിനിയര്‍ വക്താവ് പറഞ്ഞു.                                       


ജര്‍മ്മനി പുതിയ ആഡംബര 'ഐഡിയാ' ട്രെയിന്‍ നിര്‍മ്മിക്കുന്നുജര്‍മ്മനി പുതിയ ആഡംബര 'ഐഡിയാ' ട്രെയിന്‍ നിര്‍മ്മിക്കുന്നുജര്‍മ്മനി പുതിയ ആഡംബര 'ഐഡിയാ' ട്രെയിന്‍ നിര്‍മ്മിക്കുന്നുജര്‍മ്മനി പുതിയ ആഡംബര 'ഐഡിയാ' ട്രെയിന്‍ നിര്‍മ്മിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക