കൊട്ടക്കന്പൂര്‍ ഭൂമിയിടപാട്: ജോയ്സ് ജോര്‍ജിന് റവന്യൂ മന്ത്രിയുടെ ക്ലീന്‍ ചിറ്റ്
Published on 16 November, 2017
ഇടുക്കി: കൊട്ടക്കന്പൂര്‍ ഭൂമിയിടപാടില്‍ ജോയ്സ് ജോര്‍ജ്
എംപിക്കു റവന്യൂമന്ത്രിയുടെ ക്ലീന്‍ ചിറ്റ്. ജോയ്സ് ജോര്‍ജ് കൈയേറ്റക്കാരന്
അല്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് പറഞ്ഞു. കൊട്ടക്കന്പൂരിലെ ഭൂമി
അദ്ദേഹത്തിന്റെ അച്ഛനില്‍ നിന്ന് കിട്ടിയതാണെന്നും അദ്ദേഹം
പറഞ്ഞു.
നിയമപരമായ നടപടികള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്.
പട്ടയം റദ്ദാക്കിയ ദേവികുളം സബ്കളക്ടറുടെ നടപടി പുനഃപരിശോധിക്കാമെന്നും മന്ത്രി
പറഞ്ഞു. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ അപ്പീല്‍ പോകാനുള്ള അവകാശം
എംപിക്കുണ്ടെന്നും ചന്ദ്രശേഖരന് കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല