Image

ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിടി ബല്‍റാം

Published on 16 November, 2017
ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിടി ബല്‍റാം
പാലക്കാട്‌: മുന്നോക്ക സമുദായക്കാര്‍ക്ക്‌ ദേവസ്വം ബോര്‍ഡുകളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ നീക്കം ജാതി സംവരണം എന്ന രാഷ്ട്രീയാശയത്തിന്റെ നേര്‍ക്കുള്ള പരസ്യമായ വെല്ലുവിളിയാണെന്ന്‌ വിടി ബല്‍റാം എംഎല്‍എ. 

ഫേസ്‌ബുക്കിലൂടെയാണ്‌ ബല്‍റാം ഈ കാര്യം പങ്കുവെച്ചത്‌. 
കാലാകാലങ്ങളായി അടിച്ചമര്‌ര്‍ത്തലും അവഗണനനയും നേരിട്ട അടിസ്ഥാന ജനവിഭാഗം പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശം ഇല്ലാതാ്‌കകാനാണ്‌ പിണറായി വിജയന്‍ സര്‍ക്കാരും സിപിഎമ്മും  ശ്രമിക്കുന്നതെന്നും എന്നും വിടി ബല്‍റാം പോസ്റ്റിലൂടെ പറയുന്നു.

 കടുത്ത നിരീശ്വരവാദിയായ വിടി ബല്‍റാം ദൃഢ പ്രതിജ്ഞ നിയമസഭാ സാമാജികനായി സത്യപ്രതിജ്ഞ ചെയ്‌തത്‌. ദേവസ്വം ബോര്‍ഡിലെ ജീവനക്കാരില്‍ നിലവില്‍ സവര്‍ണ്ണ സമുദായക്കാര്‍ക്ക്‌ മൃഗീയ ഭൂരിപക്ഷമാണുള്ളതെന്നും. പല ദേവസ്വം ബോര്‍ഡുകളിലും ജീവനക്കാരുടെ ശതമാനത്തിന്റെ 10 ശതമാനം പോലും പട്ടിക ജാതി പട്ടിക വര്‍ഗ്ഗക്കാരില്ല എന്നാണ്‌ ബല്‍റാമിന്‍റെ വാദം.

കഴിഞ്ഞ യുഡിഎഫ്‌ സര്‍ക്കാരാണ്‌ ദേവസ്വം റിക്ര്യൂട്ട്‌മെന്റ്‌ നിയമത്തിലൂടെ കേരളത്തില്‍ ആദ്യമായി പിന്നോക്ക വിഭാഗക്കാര്‍ക്കുള്ള ജനസംഖ്യയ്‌ക്ക്‌ അനുപാതികമായി സംവരണം കൊണ്ടുവന്നത്‌. അതിനെ അട്ടിമറിക്കുന്ന തരത്തിലാണ്‌ ഇപ്പോള്‍ മുന്നാക്കക്കാര്‍ക്ക്‌ സംവരണം നല്‍കാനുള്ള എല്‍ ഡി എഫ്‌ സര്‍ക്കാര്‍ നീക്കമെന്നും എംഎല്‍എ കുറ്റപ്പെടുത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക