Image

ഫാ. തോമസ് അങ്ങാടിയില്‍ നിര്യാതനായി

Published on 16 November, 2017
ഫാ. തോമസ് അങ്ങാടിയില്‍ നിര്യാതനായി
തിരുവല്ല അതിരൂപതാംഗമായ ഫാ. തോമസ് അങ്ങാടിയില്‍ (64) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ തെള്ളിയൂര്‍ സെന്‍റ് ഫ്രാന്‍സിസ് സേവ്യര്‍ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നടത്തി . തെള്ളിയൂര്‍ അങ്ങാടിയില്‍ പരേതരായ ഏബ്രഹാം- റേച്ചല്‍ ദന്പതികളുടെ മകനാണ്.

പരേതന്‍ മേരിഗിരി, കൊച്ചുകാമാക്ഷി, അമയന്നൂര്‍, തിരുവഞ്ചൂര്‍, ചക്കുപള്ളം, നെറ്റിത്തൊഴു, കുമളി, മുരിക്കടി, വെണ്ണിക്കുളം, ചുങ്കപ്പാറ, മുക്കൂര്‍ തുടങ്ങിയ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സഹോദരങ്ങള്‍: അലക്‌സാണ്ടര്‍ ഏബ്രഹാം (കാനഡ), റോസമ്മ ഏബ്രഹാം (ഒല്ലൂര്‍), ഐസക് ഏബ്രഹാം (നെടുമാവ്).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക