Image

പുതിയലൈംഗിക വിപ്ലവമോ? (കണ്ടതും കേട്ടതും: ബി. ജോണ്‍കുന്തറ)

Published on 16 November, 2017
പുതിയലൈംഗിക വിപ്ലവമോ? (കണ്ടതും കേട്ടതും: ബി. ജോണ്‍കുന്തറ)
ഈഅടുത്തക്കാലങ്ങളില്‍ അമേരിക്കയിലും ഇന്ത്യയിലും മാധ്യങ്ങളുടെ ആദ്യപേജുകളില്‍ സ്ഥാനംപിടിച്ചിട്ടുള്ള വാര്‍ത്തയാണ് സ്ത്രീപീഡനവും ലൈംഗികചൂഷണവും.

പുരുഷന്‍, ഏതെങ്കിലുംതലത്തില്‍ എവിടെഎങ്കിലും, ഇന്നോ ഇന്നലെയോ ലൈംഗികപീഡനത്തിന് ഒരുസ്ത്രീയെ ഇരയാക്കിയിട്ടുണ്ടെങ്കില്‍, അതെല്ലാംആപുരുഷനെഇന്നുതേടിപ്പിടിക്കുന്നു. പലതും പൊതുജനശ്രദ്ധ അര്‍ഹിക്കുന്നവതന്നെ. ഇന്നലെ എന്നതിന് അനേകം വര്‍ഷങ്ങള്‍ പിന്‍പോട്ടുപോകാം.

പ്രമാദമായ അനേകസംഭവങ്ങള്‍ ഹോളിവുഡു മുതല്‍ ദേവാലയങ്ങള്‍ വരെ. എത്രയോ പ്രമുഖവ്യക്തികള്‍ പൊടുന്നനവെ പീഡനകേസുകളില്‍ കുടുങ്ങി കോടതികയറുന്നു. മറ്റനേകര്‍ തിരശീലകള്‍ക്കുപിന്നില്‍ മറയുന്നു.

സ്ത്രീജനപീഡനംലൈംഗികം മാത്രമല്ല.പലേരാജ്യങ്ങളിലും എന്നുംനടക്കുന്നു എന്നതൊരു സത്യമാണ്. ഒട്ടനവധിവെളിച്ചത്തുവരുന്നില്ല എന്നുമാത്രം. പലേ ആഫ്രിക്കന്‍ രാജ്യങ്ങളിലും അറബ് രാജ്യങ്ങളിലുംസ്ത്രീപീഡനം അനുവദനീയമായ ഒരുവ്യവസ്ഥതന്നെ. ബഹുഭാര്യത്യം, അതുല്യത, വ്യത്യസ്ഥനിയമങ്ങള്‍ ഇവയെല്ലാം ഉദാഹരണങ്ങള്‍.

നിര്‍ഭാഗ്യമോ എന്തോസ്ത്രീയുടെ തുടക്കം തന്നെവേദിയില്‍, പുരുഷനുമായി ഒരുതുല്ല്യതട്ടില്‍ നിന്നായിരുന്നില്ല. ഇതിനെസൃഷ്ടിയുടെ വികൃതിഎന്നുവേണമെങ്കില്‍ പറയാം. കായികമായിട്ടുള്ള സ്ത്രീയുടെ അപര്യാപ്പ്ത്തതയെ ആയിരിക്കാം ആദിമമനുഷ്യന്‍ ചൂഷണംനടത്തിയത്. ആകാലഘട്ടങ്ങളില്‍ സ്ത്രീവെറും പുരുഷന്‍റ്റെലൈംഗിക ആസക്തിയുടെ സഫ ലീകരണോ കരുക്കള്‍ ആയിരുന്നു.പലേ വേദപുസ്ത കങ്ങള്‍ വരെസ്ത്രീയെവളരെ തരംതാണ നിലകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇവിടെ ഈലേഖകന്‍ വിലയിരുത്തുവാന്‍ ആഗ്രഹിക്കുന്നത് നാമിന്നു മാധ്യമങ്ങളില്‍കേള്‍ക്കുന്ന ലൈംഗികപീഡനകഥകള്‍ പലതും ശരിക്കുമുള്ളപീഡനങ്ങള്‍ ആയിരുന്നോ? ഇവിടെ ആര് ശരിആര്‌തെറ്റുകാരന്‍ എന്നുവിലയിരുത്തുന്നില്ല കേള്‍ക്കുന്ന വയെ ഒരുനിഷ്പക്ഷചിന്തയോടെ അവലോകനം നടത്തുവാന്‍ ശ്രമിക്കുന്നു എല്ലാ പുരുഷന്മാരും സ്ത്രീപീഡനക്കാര്‍ എന്നുമുദ്രകുത്തുന്നതും ശരിയല്ല.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌കേരളത്തില്‍ ഒരുമന്ത്രിരാജിവയ്‌ക്കേണ്ടിവന്നു കാരണം ഇയാള്‍ ഫോണ്‍ മുഖാന്ധിരംഒരുസ്ത്രീയോട്‌ലൈംഗികവിഷയങ്ങള്‍ കേട്ടസ്ത്രീ അതെല്ലാം റെക്കോര്‍ഡ്‌ചെയ്ത് മാധ്യമങ്ങളെ ഏല്‍പ്പിച്ചു.

പിന്നീട്‌കേള്‍ക്കുന്നത് ഈവിധംപീഡിപ്പിക്കപ്പെട്ട സ്ത്രീയെ ഒരുമാധ്യമപ്രവര്‍ത്തക ചമയിപ്പിച്ചുവിട്ടുവെന്നും മന്ത്രിഒരുചതിയില്‍പ്പെട്ടു എന്നെല്ലാം.
അമേരിക്കയില്‍ ഇന്ന്എല്ലാമാധ്യമങ്ങളിലും നടക്കുന്നചൂടുപിടിച്ച സംസാരവിഷയമാ ണ് അലബാമ സംസ്ഥാനത്തു സെനറ്റ്‌സീറ്റിലേയ്ക്കു മത്‌സരിക്കുന്ന റിപ്പബ്ലിക്കന്‍പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി റോയ്മൂര്‍.
ഇയ്യാള്‍,പലേപെണ്ണുങ്ങളേയും അവരുടെബാല്യകാലം മുതല്‍പീഡിപ്പിച്ചിരുന്നു എന്നെല്ലാം. ഈഅധിക്ഷേപങ്ങളെല്ലാം നടന്നത് മുപ്പതുമുതല്‍ നാല്‍പ്പത്വര്‍ഷങ്ങള്‍ക്കു മുന്‍പും. ഈസ്ത്രീകള്‍ ഇപ്പോള്‍, ഈവ്യക്തിക്കെതിരായി ആരോപണങ്ങള്‍ഉന്നയിക്കുമ്പോള്‍ അതില്‍ ഒരുരാഷ്ട്രീയചുവയുണ്ടോ എന്നസന്ദേഹമുദിക്കുന്നു.

റോയ്മൂര്‍ അലബാമക്കാര്‍ക്കുമാത്രമല്ല ഒട്ടനവധിഅമേരിക്കക്കാര്‍ക്കും മാധ്യമങ്ങള്‍വഴിവര്‍ഷങ്ങളായി അറിയാവുന്ന മനുഷ്യന്‍. ഇയാള്‍പരിചിതനാകുന്നത് പത്തുകല്‍പ്പന ന്യായാധിപന്‍ എന്നപേരിലാണ്.

കാരണംഇയാള്‍ ജഡ്ജിആയിരുന്ന കാലംകോടതി അങ്കണത്തില്‍ പത്തുകല്‍പ്പനകള്‍ രേഖപ്പെടുത്തിയ ഒരുശിലസ്ഥാപിക്കുകയും പിന്നീടതൊരുതര്‍ക്കവിഷയമായി ഉന്നതകോടതിയിലെത്ത ിഈലിഖിതരേഖമാറ്റണമെന്ന് ഉത്തരവും കിട്ടി. എന്നാല്‍ റോയ്മൂര്‍ ആ ഉത്തരവിനെ മാനിച്ചില്ല.
ഇയാള്‍ പലേരാഷ്ട്രീയക്കാരുടേയും സംഘടിത ഗ്രൂപ്പുകളുടേ യുംഎതിരാളി ആയിമാറി തത്സമയം പലേക്രിസ്ത്യന്‍വിഭാഗങ്ങളുടെ ഒരുഹീറോയും ആയിത്തീര്‍ന്നു. ഇന്നിവിടെ പൊങ്ങിവന്നിരിക്കുന്ന ആരോപണങ്ങളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ത്തന്നെയും ഒരുനിരീക്ഷണം അര്‍ഹിക്കുന്നു.
ഒന്ന്,എന്തുകൊണ്ട് ഈസ്ത്രീകള്‍ മുപ്പതുംനാല്പതുംവര്‍ഷങ്ങള്‍ ഈസംഭവങ്ങള്‍ വെളിപ്പെടുത്തിയില്ല? ഇപ്പോള്‍ ഇതെല്ലാംഅനാവരണംനടത്തുന്നതില്‍ നിന്നും, ഇയാള്‍കോടതിയില്‍ ശിഷിക്കപ്പെടുവാനും പോവുന്നില്ല കാരണം കാലഹരണപ്പെട്ട കേസുകളാണിവ. ആയതിനാലാണ് ഇതിലെരാഷ്ട്രീയചുവ ചൂണ്ടികാട്ടുന്നത് .

മറ്റൊരുസൂചന, റോയ്മൂര്‍ വളരെ വാശിയേറിയ ഒരു റിപ്പബ്ലിക്കന്‍ െ്രെപമറിതിരഞ്ഞെടുപ്പുത രണംചെയ്തു ഇതുപോലുള്ള ആരോപണങ്ങള്‍ കേട്ടതായി ഓര്‍ക്കുന്നില്ല. കൂടാതെ, ആരോപകര്‍ ഇതെല്ലാംവെളിപ്പെടുത്തുന്നതിന് സ്വീകരിച്ച സമയം. അലബാമതിരഞ്ഞെടുപ്പുനിയമപ്രകാരം ഒരുസ്ഥാനാര്‍ത്ഥിക്ക് പട്ടികയില്‍നിന്നുംമാറണമെങ്കില്‍ അത്തിരഞ്ഞെടുപ്പിന് അറുപതുദിനങ്ങള്‍ക്കപ്പുറം നടന്നിരിക്കണം. ആഒരവസരം പാര്‍ട്ടിക്കും പൊതുജനത്തിനും, റോയ്മൂറിനും ഇവിടെ നഷ്ടപ്പെട്ടിരിക്കുന്നു. ന്യായമായ ചോദ്യമല്ലേ എന്തുകൊണ്ട് ഇവര്‍കാത്തിരുന്നുകൃത്യസമയത്തിന്? ഇവരുടെ സങ്കടങ്ങള്‍മാധ്യമങ്ങളുടെമുന്നില്‍നിരത്തുന്നതിനുപകരംഇവരൊരു േകാടതിയേവേണമായിരുന്നു സമീപിക്കുവാന്‍ മാധ്യമങ്ങള്‍ക്കൊരാളെ തോജോവധംചെയ്യുവാന്‍ മാത്രമേപറ്റൂ

ഇതുപോലുള്ള ആരോപണങ്ങള്‍അന്വേഷണം അര്‍ഹിക്കുന്നു എന്നാല്‍ ഇവഒരായുധമാക്കുന്നത് ശരിയല്ല.
വെറുതെആര്‍ക്കുവേണമെങ്കിലുംആരെവേണമെങ്കിലും കുറ്റപ്പെടുത്താംഎന്നൊരവസ്ഥഒരുഡെ േമാക്രസിക്കുചേര്‍ന്നതല്ല .അതുപോലെതന്നെഒരാരോപണം ഒരുവ്യക്തിയെനിയമത്തിന്‍റ്റെമുന്നില്‍ കുറ്റക്കാരനാക്കുന്നുമില്ല.

എന്നാല്‍ ഇന്നിവിടെപലപ്പോഴും കാണുന്നത് മാാധ്യമങ്ങളാണ് വിധിയെഴുത്തുനടത്തുന്നത്. സി.ന്‍ .ന്‍ പോലുള്ളമാധ്യമങ്ങളില്‍ ഒരുറിപ്പബ്‌ളിക്കനോ ഒരു യാഥാസ്ഥിതിക ചിന്താഗതിക്കാരനോ ഒരു സ്ത്രീയെനോക്കുന്നതുപോലും പീഡനമായിമാറും. മുന്‍ പ്രസിഡന്റ് ബില്‍ക്ലിന്‍റ്റനെതിരെ നിരവധി സ്ത്രീകള്‍വെറും തൊടല്‍ മാത്രമല്ല മാനഭംഗപ്പെടുത്താല്‍ വരെ നിരത്തിവയ്ച്ചു. ക്ലിന്‍റ്റെന്‍ കുറ്റക്കാരനെന്നു നിയമസഭയടക്കം പലേകോടതികളും തീര്‍പ്പുകല്‍പ്പിച്ചു. ബില്‍ ക്ലിന്‍റ്റന്‍ ശിഷിക്കപ്പെട്ടോ?

ഇല്ലാ എന്നുമാത്രമല്ല ഇന്ന്‌സ്ത്രീപീഡനം ഉയര്‍ത്തിക്കാട്ടുന്ന പലരുടേയുംമാത്രുകാ പുരുഷനാണ് ബില്‍.
സ്ത്രീകള്‍ പലേസ്ഥലങ്ങളിലും സാഹചര്യങ്ങളിലും പീഡിതരാകു ന്നുണ്ട് എന്നത്‌നിഷേധിക്കുവാന്‍ പറ്റാത്ത പരമാര്ത്ഥത എന്നാല്‍ അവയെ അനാവശ്യകോലാഹനങ്ങള്‍ സൃഷ്ട്ടിച്ചുതരം താഴ്ത്തുന്നു. പലതും രാഷ്ട്രീയപകപോക്കലിനുള്ള കരുക്കളാകുന്നു അത് അപലനീയം. മാത്രമല്ല ഇവിടെപലേ സ്വാര്‍ഥതാല്പര്യക്കാരുടേയും കറുത്തകരങ്ങള്‍ പിന്നണിയില്‍പ്രവര്‍ത്തിക്കുന്നു. ഇവിടെബലിയാടുകളാകുന്നത് വീണ്ടും സ്ത്രീകള്‍മാത്രം.
Join WhatsApp News
Democrat 2017-11-16 11:24:24
സ്ത്രീ പീഡകനും കള്ളനുമായ ട്രംപിനെ സപ്പോർട്ട് ചെയ്ത് കുന്ത്രക്ക് മതിയായില്ലാ എന്ന് തോന്നുന്നു . ഇനി റോയി മൂറെന്ന വിടന്റെ മൂട് താങ്ങാനുള്ള ശ്രമത്തിലാണെന്നു തോന്നുന്നു. കുന്തറ റിപ്പബ്ലിക്കൻ ആണെങ്കിൽ മക്കെയിൻ, പോൾ റയൺ തുടങ്ങിയവരുടെ കൂടെ നിന്ന് പീഡകർക്കെതിരെ യുദ്ധം ചെയ്യ്.  അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മനോഭാവം കൊള്ളില്ല. വെറുതെ എന്തിനാണ് ഡെമോക്രാറ്റ്സിന തൊഴിക്കുന്നെ?
V.George 2017-11-17 07:30:22
Hello my friend. Some dogs bark at the rising sun and think they are scaring the sun. Trump is our President. Your deviated thinking doesn't affect him. Stop barking at the President. 
Revathi Menon 2017-11-17 11:19:13
Not a word from Trump about Roy Moore, accused by 8 women of being a child molester. He lashes out at Al Franken for something vastly less serious. And he flat out denies the stories of 16 women who have accused him of sexual assault.
Chinnamma 2017-11-17 11:32:24
Speaking to Washington Post reporter Karen Tumulty via a telephone earpiece, Kristin Anderson recalls Donald Trump groping her.
V.George 2017-11-17 15:47:33
You already displayed your anger by voting for Monica Lewinsky's boy friend's wife. Now it is time to keep quiet and move on.
Donald 2017-11-17 16:02:16
I groped 8 women nothing happened.  America made me President and most Malayalee Christians and Hindus supported me.  They all know the fun of groping. Those who are living in Alabama, please vote for Moor, a groping expert.  But still I am ahead of him he has only five women came forward to complaint. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക