Image

നാടക പ്രവര്‍ത്തക സംഗമം

ദീപക് കലാനി Published on 17 November, 2017
നാടക പ്രവര്‍ത്തക സംഗമം
നാടകം ഡോട്ട് കോം റിയാദ് നാടകവേദി & ചില്‍ഡ്രന്‍സ് തിയ്യറ്ററിന്റെ എട്ടാം വാര്‍ഷികത്തിന്റെയും, റിയാദ് വനിതാ നാടകവേദി ഒന്നാം വാര്‍ ഷികത്തിന്റെയും  ഭാഗമായി 2018 ജനുവരി 5 ന് റിയാദില്‍ 2 നാടകങ്ങള്‍ അരങ്ങേറുന്നു. കേരള സംഗീത നാടക അക്കാദമി നാടക മത്സരത്തില്‍ 4 അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ''ബോംബെ ടൈലേഴ്‌സ്'' എന്ന നാടകവും, വനിതകള്‍ മാത്രം അരങ്ങിലെത്തുന്ന ''അവള്‍'' എന്ന നാടകവുമാണ് വാര്‍ഷികത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെടുന്നത്.

കേരള കലാമണ്ഡലത്തില്‍ സേവനമനുഷ്ഠിക്കുകയും, ഇപ്പോള്‍ കാലടി ശ്രീ ശങ്കര കോളേജിലെ തിയ്യറ്റര്‍ വിഭാഗം അധ്യാപകനുമായ ശ്രീ.വിനോദ് കുമാറാണ് 2 നാടകങ്ങളുടെയും രചനയും,  സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. റിയാദിലെ അവതരണത്തിനായി  ഡിസംബര്‍ ആദ്യവാരത്തില്‍ വിനോദ്കുമാര്‍ സൗദിയില്‍ എത്തുന്നു. സാങ്കേതിക സാവധാനം നിര്‍വ്വഹിക്കുന്നത്തിനായി എത്തുന്നത് വിപ്രോയില്‍ ഉദ്യോഗസ്ഥനായ ജംഷിദ് കെ.ജമാല്‍ ആണ്.

നിരവധി തവണ കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡ് നേടുകയും, തിയ്യറ്ററിലും, തിയ്യറ്റര്‍ ആര്‍ട്‌സിലും ബിരുദവും, ബിരുദാനന്തര ബിരുദവും, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ തിയ്യറ്ററില്‍  ുവറ യും ചെയ്യുന്ന വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഒരു മാസക്കാലത്തോളം നീണ്ടു നില്‍ക്കുന്ന നാടക പരിശീലനം റിയാദിലെ നാടക പ്രേമികള്‍ക്ക് ലഭിക്കുന്ന ശാസ്ത്രീയ അരങ്ങിന്റെ ആദ്യ പഠനാനുഭവമായിരിക്കും.

ഈ രണ്ടു നാടകങ്ങളുടെയും, അരങ്ങിലും, അണിയറയിലും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ  കലാകാരന്‍മാരെയും, സാങ്കേതി പ്രവര്‍ത്തകരെയും കണ്ടെത്തുന്നതിന് ഈ വരുന്ന17 ആം തിയ്യതി  വെള്ളിയാഴ്ച്ച കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി 4 മണി മുതല്‍ 10 മണിവരെ മലാസിലുള്ള ലിറോയല്‍ റസ്‌റ്റോറന്റില്‍ വെച്ച് കലാകാരന്മാരുടെ ഒരു ഒത്തുകൂടല്‍ സംഘടിപ്പിക്കുന്നു. അഭിനയിക്കാനും, സാങ്കേതിക വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കാനും താല്പര്യമുള്ളവര്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടുക.05007069704/ 0551606537.

നാടക പ്രവര്‍ത്തക സംഗമംനാടക പ്രവര്‍ത്തക സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക