Image

ഐ.പി.സി.സംസ്ഥാന കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സജി മത്തായി കാതേട്ട് Published on 17 November, 2017
ഐ.പി.സി.സംസ്ഥാന കണ്‍വന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
       ഡിസംബര്‍ 5 മുതല്‍ 10 വരെ
       കോട്ടയം നെഹ്രു സ്‌റ്റേഡിയത്ത് വിപുലമായ സജ്ജീകരണം
        പാസ്റ്റര്‍ രവി മണിയും റവ. അനിസന്‍ സാമുവേലും മുഖ്യ പ്രസംഗകര്‍


കോട്ടയം: ഐ.പി.സി കേരള സ്‌റ്റേറ്റ് കണ്‍വന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ 5 ചൊവ്വ വൈകിട്ട് 6.30ന് പാസ്റ്റര്‍ കെ.സി.തോമസ് ഉദ്ഘാടനം ചെയ്യും.
പാസ്റ്റര്‍ രവി മണി, റവ.അനിസന്‍ സാമുവേല്‍ എന്നിവരാണ് അതിഥി പ്രസംഗകര്‍. പകല്‍ നടക്കുന്ന പവ്വര്‍ കോണ്‍ഫറന്‍സിലും ഇവരാണ് മുഖ്യ പ്രസംഗകര്‍.
പാസ്റ്റര്‍മാരായ ജേക്കബ് ജോണ്‍, കെ.സി.ജോണ്‍, രാജു പൂവക്കാല, ഷിബു നെടുവേലില്‍, സി.സി.ഏബ്രഹാം, വില്‍സണ്‍ ജോസഫ്, കെ.എം ജോസഫ്, തോമസ് ഫിലിപ്പ്, സാം ജോര്‍ജ്, ഫിലിപ്പ് പി.തോമസ്, ബാബു ചെറിയാന്‍, സണ്ണി കുര്യന്‍, വര്‍ഗീസ് ഏബ്രഹാം, കെ.ജെ തോമസ്, ബി.മോനച്ചന്‍ എന്നിവരും പ്രസംഗിക്കും. നവംബര്‍ 5 ബുധനാഴ്ച മുതല്‍  ശനിവരെ
എല്ലാ ദിവസവും പകല്‍ പവര്‍ കോണ്‍ഫറന്‍സ്, വെള്ളി ഉച്ചകഴിഞ്ഞ് സോദരി സമ്മേളനം, ശനിയാഴ്ച ഉച്ചകഴിഞ്ഞ് പി.വൈ.പി.എ, സണ്ടേസ്‌കൂള്‍ സമ്മേളനം, ഐ.പി.സിയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സമ്മേളനം, ഞായറാഴ്ച രാവിലെ 8.30 മുതല്‍ സംയുക്ത ആരാധനയും കര്‍തൃ മേശയും  നടക്കും.
സംസ്ഥാന കണ്‍വന്‍ഷന്‍ ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വഹിക്കും.
ഡോ. ബ്ലസ്സന്‍ മേമന സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്കും.
സംസ്ഥാന ഭാരവാഹികളായ ബ്രദര്‍ ജോയി താനുവേലില്‍, മോനി കരിക്കം, സജി പോള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കും.


സജി മത്തായി കാതേട്ട്
മീഡിയ ചെയര്‍മാന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക