Image

മാറിനില്‍ക്കവിടുന്ന്‌: മാധ്യമപ്രവര്‍ത്തകരോട്‌ ആക്രോശിച്ച്‌ വീണ്ടും മുഖ്യമന്ത്രി

Published on 17 November, 2017
 മാറിനില്‍ക്കവിടുന്ന്‌: മാധ്യമപ്രവര്‍ത്തകരോട്‌ ആക്രോശിച്ച്‌ വീണ്ടും മുഖ്യമന്ത്രി

കൊച്ചി: മാധ്യമപ്രവര്‍ത്തകരോട്‌ ആക്രോശിച്ച്‌ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ ചേരാനായി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയപ്പോള്‍ പ്രതികരണമാരായാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുഖ്യമന്ത്രി തട്ടിക്കയറിയത്‌.

സി.പി.ഐ സി.പി.ഐ.എം തര്‍ക്കത്തിനിടെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി രാവിലെയാണ്‌ എത്തിയത്‌. എന്നാല്‍ പാര്‍ട്ടി ഓഫീസിലേക്ക്‌ കടക്കുന്നതിന്‌ മുന്‍പ്‌ തന്നെ വലിയ തിരക്കായിരുന്നു പുറത്ത്‌ ഉണ്ടായിരുന്നത്‌.



പുറത്ത്‌ പാര്‍ട്ടിഅണികളേയും മാധ്യമപ്രവര്‍ത്തകരേയും തിരക്കിനിടയിലൂടെയാണ്‌ പിണറായി അകത്തേക്ക്‌ കടന്നത്‌. എന്നാല്‍ മുറിയിലേക്ക്‌ കടക്കുന്നതിന്‌ മുന്‍പെ ചില മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിക്കാന്‍ ശ്രമിച്ചതാണ്‌ മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്‌. തുടര്‍ന്ന്‌' മാറിനില്‍ക്കവിടുന്ന്‌ 'എന്ന്‌ ആക്രോശിച്ച്‌ കൊണ്ട്‌ പിണറായി അകത്തേക്ക്‌ കടക്കുകയായിരുന്നു. തുടര്‍ന്ന്‌ ഉള്ളിലേക്ക്‌ കടന്ന പിണറായി പൊലീസിനോടും പാര്‍ട്ടി പ്രവര്‍ത്തകരോടും കയര്‍ത്ത്‌ തന്നെയാണ്‌ സംസാരിച്ചത്‌. തുടര്‍ന്ന്‌ ആ ഭാഗത്തുണ്ടായിരുന്ന മുഴുവന്‍ മാധ്യമപ്രവര്‍ത്തകരേയും പൊലീസ്‌ഇടപെട്ട്‌ പുറത്തേക്ക്‌ മാറ്റുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക