Image

സുപ്രീംകോടതി ജഡ്‌ജിമാര്‍ക്കെതിരായ വിധിപ്രസ്‌താവങ്ങള്‍ ജസ്റ്റിസ്‌ കര്‍ണ്ണന്‍ പുസ്‌ത കരൂപത്തിലാക്കുന്നു

Published on 17 November, 2017
 സുപ്രീംകോടതി ജഡ്‌ജിമാര്‍ക്കെതിരായ വിധിപ്രസ്‌താവങ്ങള്‍ ജസ്റ്റിസ്‌ കര്‍ണ്ണന്‍ പുസ്‌ത കരൂപത്തിലാക്കുന്നു



കൊല്‍ക്കത്ത: കോടതിയലക്ഷ്യ കേസില്‍ തടവില്‍ കഴിയുന്ന കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ചീഫ്‌ ജസ്റ്റിസ്‌ സി.എസ്‌ കര്‍ണന്‍ സുപ്രീംകോടതി ജഡ്‌ജിമാര്‍ക്കെതിരായ വിധിപ്രസ്‌താവം പുസ്‌ക രൂപത്തിലാക്കാനൊരുങ്ങുന്നു. സുപ്രീം കോതി ജഡ്‌ജിമാര്‍ക്കെതിരായ വിധിപ്രസ്‌താവത്തിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ്‌ നിന്ന കര്‍ണ്ണന്‍ തന്റെ ജീവചരിത്രത്തിനൊപ്പമാണ്‌ വിധികളും പ്രസിദ്ധീകരിക്കുക.



കര്‍ണ്ണന്റെ കൗണ്‍സിലായ ഡബ്ല്യു പീറ്റര്‍ രമേഷാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ആത്മകഥയില്‍ വിധികള്‍ കൂടി പ്രസിദ്ധീകരിക്കാനാണ്‌ കര്‍ണ്ണന്റെ തീരുമാനമെന്നും ജയില്‍ ശിക്ഷയവസാനിക്കുന്നതിനു പിന്നാലെയിത്‌ ഉണ്ടാകുമെന്നും പീറ്റര്‍ രമേഷ്‌ പറഞ്ഞു.
ഡിസംബര്‍ പത്തിനാണ്‌ കര്‍ണ്ണന്റെ ജയില്‍ ശിക്ഷ അവസാനിക്കുന്നത്‌. ഇന്ത്യന്‍ ചരിത്രത്തില്‍ കോടതിയലക്ഷ്യ കുറ്റത്തിന്‌ ജയില്‍ ശിക്ഷയനുഭവിക്കുന്ന ആദ്യത്തെ ഹൈക്കോടതി ജഡ്‌ജിയാണ്‌ കര്‍ണ്ണന്‍.


മെയ്‌ 9 നായിരുന്നു ഏഴംഗ സുപ്രീം കോടതി ബെഞ്ച്‌ സിറ്റിംഗ്‌ ജഡ്‌ജായ കര്‍ണനെ ആറ്‌ മാസത്തെ തടവിനു ശിക്ഷിച്ചത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക