Image

തൃണമുല്‍ കോണ്‍ഗ്രസ്‌ ഫോണ്‍ ചോര്‍ത്തുന്നു; ആരോപണവുമായി മുകുള്‍ റോയ്‌ ഹൈക്കോടതിയില്‍

Published on 17 November, 2017
തൃണമുല്‍ കോണ്‍ഗ്രസ്‌  ഫോണ്‍ ചോര്‍ത്തുന്നു; ആരോപണവുമായി മുകുള്‍ റോയ്‌ ഹൈക്കോടതിയില്‍

ന്യൂദല്‍ഹി: മമത ബാനര്‍ജി സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നെന്ന ആരോപണവുമായി തൃണമുല്‍ വിട്ട നേതാവ്‌ മുകുള്‍ റോയ്‌ ദല്‍ഹി ഹൈക്കോടതിയില്‍. 

തൃണമുല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളയ മുകുള്‍ റോയ്‌ ഈയടുത്താണ്‌ പാര്‍ട്ടി വിട്ട്‌ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നത്‌.

ദല്‍ഹിയിലും കൊല്‍ക്കത്തയിലും താമസിച്ചിരുന്ന കാലയളവില്‍ തന്റെ ഫോണ്‍ സംഭാഷണം തൃണമൂല്‍ കോണ്‍ഗ്രസ്‌ ചോര്‍ത്തുന്നതായി ആരോപിച്ചാണ്‌ മുകുള്‍ റോയ്‌ ദല്‍ഹി ഹൈക്കോടതിയിയെ സമീപിച്ചിരിക്കുന്നത്‌.

 കോടതിയില്‍ മുകുള്‍ റോയ്‌ ഇന്ന്‌ എത്തിയിരുന്നെങ്കിലും ജസ്റ്റിസ്‌ വിഭു ഭക്രു കേസ്‌ നവംബര്‍ 20ലേക്ക്‌ മാറ്റി വച്ചു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന മുകുള്‍ റോയ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്‌ ഏതാനം ദിവസങ്ങള്‍ക്ക്‌ മുന്നേയായിരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിദ്ധ്യത്തിലായിരുന്നു റോയ്‌ ബി.ജെ.പി അംഗ്വതം നേടിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക