Image

ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകക്കു നേരെ ആക്രമണം

Published on 17 November, 2017
ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍  മാധ്യമപ്രവര്‍ത്തകക്കു നേരെ ആക്രമണം


ന്യൂഡല്‍ഹി:ഡല്‍ഹി മെട്രോ സ്‌റ്റേഷനില്‍ വനിത മാധ്യമപ്രവര്‍ത്തകക്ക്‌ നേരെ ആക്രമണം. ഡല്‍ഹി ഐടിഒ മെട്രോ സ്‌റ്റേഷനിലാണ്‌ സംഭവം. മദ്യലഹരിയിലായിരുന്ന വ്യക്തിയാണ്‌ ആക്രമിച്ചത്‌. ചായവില്‍പ്പനക്കാരനാണ്‌ ഇയാള്‍ എന്ന്‌ പൊലീസ്‌ കണ്ടെത്തി. പതിനഞ്ച്‌ മിനിറ്റിന്റെ ഇടവേളയില്‍ രണ്ട്‌ സ്‌ത്രീകള്‍ ആക്രമിക്കപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്‌. സംഭവവുമായി ബന്ധപ്പെട്ട്‌ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്‍കി.

ആക്രമണം നടക്കുന്ന സമയത്ത്‌ സുരക്ഷ ഉദ്യോഗസ്ഥര്‍ ആരും തന്നെ അടുത്തുണ്ടായിരുന്നില്ലെന്ന്‌ സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ആക്രമണത്തെ മാധ്യമപ്രവര്‍ത്തക ശക്തമായി ചെറുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക