Image

കാട്ടുപന്നിയിറച്ചി കഴിച്ചു; ന്യൂസിലന്‍ഡില്‍ മൂന്നംഗ മലയാളി കുടുംബം അബോധാവസ്ഥയില്‍; മക്കള്‍ മലയാളികളുടെ സംരക്ഷണയില്‍

Published on 17 November, 2017
കാട്ടുപന്നിയിറച്ചി കഴിച്ചു; ന്യൂസിലന്‍ഡില്‍ മൂന്നംഗ മലയാളി കുടുംബം അബോധാവസ്ഥയില്‍; മക്കള്‍ മലയാളികളുടെ സംരക്ഷണയില്‍

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ കാട്ടുപന്നിയുടെ മാംസം കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികള്‍ അബോധാവസ്ഥയിലായി. ഷിബു കൊച്ചുമ്മന്‍, മാതാവ് ഏലിക്കുട്ടി ഡാനിയോല്‍, ഭാര്യ സുബി ബാബു എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. ഇറച്ചിയില്‍ നിന്നുണ്ടായ ഭക്ഷ്യവിഷബാധയാണ് മൂവരും അബോധാവസ്ഥയിലാകാന്‍ കാരണമായത്. ദന്പതികളുടെ ഏഴും ഒന്നും വയസ് പ്രായമായ കുട്ടികള്‍ ഇറച്ചി ഭക്ഷിക്കാതിരുന്നതിനാല്‍ വിഷബാധയേറ്റില്ല. ഇവര്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശികളാണ്.

കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടില്‍ തയാറാക്കിയ ഭക്ഷണത്തിനൊപ്പമാണ് മൂവരും കാട്ടുപന്നിയുടെ മാസം കഴിച്ചത്. പ്രദേശത്ത് നിന്നും വേട്ടയാടി പിടിച്ച പന്നിയിറച്ചിയാണ് വീട്ടില്‍ പാകം ചെയ്തത്. ഇത് കഴിച്ച ശേഷം മൂവര്‍ക്കും കടുത്ത ക്ഷീണവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് അയല്‍വാസിയും ഷിബുവിന്റെ സുഹൃത്തുമായ ജോജി വര്‍ഗീസ് പറഞ്ഞു.

ന്യൂസിലന്‍ഡിന്റെ വടക്കന്‍ ദ്വീപിലെ വൈക്കാറ്റോ മേഖലയിലുള്ള പുട്ടാരുരുവിലാണ് കുടുംബം താമസിക്കുന്നത്. ഇവര്‍ കഴിച്ച ഇറച്ചി പോലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ പരിശോധനാ ഫലം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ദന്പതികളുടെ കുട്ടികളെ മേഖലയിലെ മലയാളി സമൂഹമാണ് ഏറ്റെടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക