Image

ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സ് ബ്രിസ്ബന്‍ ഓഫീസ് ഉദ്ഘാടനം റോക്ലിയില്‍ ശനിയാഴ്ച

Published on 17 November, 2017
ഫ്‌ളൈ വേള്‍ഡ് ട്രാവല്‍സ് ബ്രിസ്ബന്‍ ഓഫീസ് ഉദ്ഘാടനം റോക്ലിയില്‍ ശനിയാഴ്ച

ബ്രിസ്ബന്‍: ഫ്‌ളൈ വേള്‍ഡ് ഇന്റര്‍ നാഷണല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പ്രവര്‍ത്തനം ബ്രിസ്ബനിലേക്കും. ഓസ്‌ട്രേലിയ  ന്യൂസിലാന്‍ഡ് മലയാളികള്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് ഏറ്റമധികം ആശ്രയിക്കുന്ന ഫ്‌ളൈവേള്‍ഡിന്റെ ബ്രിസ്ബന്‍ ഓഫീസ് റോക്ലിയില്‍ നവംബര്‍ 18നു പ്രവര്‍ത്തനം ആരംഭിക്കും. 49 ബൗണ്ടറി റോഡില്‍ ഉച്ചകഴിഞ്ഞ് ഒന്നിന് തായ് എയര്‍വേസ് ജനറല്‍ മാനേജര്‍ ചൗവരിറ്റ് തനസോമ്പനാഥ് (Chawarit Thanasombatnanth)  ഓഫീസ് ഉദ്ഘാടനം ചെയ്യും.

ഫ്‌ളൈ വേള്‍ഡിന്റെ ഒരുവര്‍ഷം നീളുന്ന ഗ്രാന്റ് പ്രമോ കാന്പയില്‍ അംടാന്‍ മെഡിക്കല്‍ കമ്പനി ഡയറക്ടര്‍ ഡോ. ചൈതന്യ ഉണ്ണി നിര്‍വഹിക്കും. ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാര ജേതാവ് പി.വി. ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയാവും. ബ്രിസ്ബന്‍ സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. വര്‍ഗീസ് വാവേലില്‍, ബിന്‍ലി പള്ളി വികാരി ഫാ. ജോസഫ് കാനാട്ട് തുടങ്ങിയവര്‍ പ്രസംഗിക്കും.

മള്‍ട്ടിപ്പിള്‍ എയര്‍ലൈന്‍ കന്പനികളുടെ ടോപ്പ് അച്ചീവ്‌മെന്റ് അവാര്‍ഡ് തുടര്‍ച്ചയായി നേടിയിട്ടുള്ള ഫ്‌ളൈ വേള്‍ഡ് മണി എക്‌സചേഞ്ച് രംഗത്തും ശ്രദ്ധേയരായി കഴിഞ്ഞു. ന്യൂസൗത്ത് വെയില്‍സ്, മെല്‍ബണ്‍, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിള്ളതിനു പുറമേ കൊച്ചിയിലും ഫ്‌ളൈ വേള്‍ഡിനു ഓഫീസുണ്ടെന്ന് മാനേജിംഗ് പാര്‍ട്ടണര്‍മാരായ റോണി ജോസഫ്, പ്രിന്‍സ് ജേക്കബ് എബ്രഹാം എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക