Image

ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഫുഡ് ഡ്രൈവ്

ജിമ്മി കണിയാലി Published on 17 November, 2017
ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഫുഡ് ഡ്രൈവ്
വ്യത്യസ്തമായ പല കര്‍മ്മ പരിപാടികളും നടത്തിക്കൊണ്ടിരിക്കുന്ന  ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഫുഡ് ഡ്രൈവ്
ഈ നവംബര്‍ 28 നു വൈകുന്നേരം ഡെസ്‌പ്ലെയിന്‍സിലുള്ള   കാത്തോലിക് ചാരിറ്റീസില്‍ നടത്തപെടുന്നതാണ് .  ഈ വര്ഷം രണ്ടാമത് പ്രാവശ്യം ആണ് ഈ ഫുഡ് ഡ്രൈവ്
നടത്തുന്നത്.  ഭവന രഹിതരും  നിരാലംബരുമായ ആളുകള്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ഈ പരിപാടിക്ക് ആവശ്യമായ തുക സമാഹരിച്ചത് മലയാളീ അസോസിയേഷന്‍ ബോര്‍ഡ് അംഗങ്ങളുടെ പക്കല്‍ നിന്ന് മാത്രമാണ്. ഈ പണം ബോര്‍ഡ് അംഗങ്ങളുടെ പക്കല്‍ നിന്നും സമാഹരിക്കുന്നതിനു  നേതൃത്വം നല്‍കിയത് വൈസ് പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍ ആണ് . ഈ കാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ നവംബര്‍  28 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് കാത്തോലിക് ചാരിറ്റീസില്‍ (1717 Rand Rd, Desplaines, IL ) എത്തുക.
ഇതുപോലെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചിക്കാഗോയിലും നാട്ടിലുമായി  ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുമ്പോള്‍ സഹകരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപെടുക . ഒരു നോണ്‍  പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍  ആയ ചിക്കാഗോ മലയാളീ അസോസിയേഷന് നല്‍കുന്ന സംഭാവനകള്‍ എല്ലാം നികുതി വിമുക്തമായിരിക്കും.

ഫുഡ് ഡ്രൈവിന് ഭാരവാഹികളായ  രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി , ഫിലിപ്പ് പുത്തന്‍പുരയില്‍,  ജിതേഷ് ചുങ്കത്, ഷാബു മാത്യു, അച്ചന്‍ കുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തില്‍പറമ്പില്‍ , ജേക്കബ് മാത്യു പുറയംപള്ളില്‍, ജോഷി മാത്യു പുത്തൂരാന്‍ , ജോഷി വള്ളിക്കളം, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, മത്തിയാസ് പുല്ലാപ്പള്ളില്‍, മനു നൈനാന്‍, ഷിബു മുളയാനികുന്നേല്‍, സിബിള്‍ ഫിലിപ്പ്, സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മൂക്കെട്ട്, സക്കറിയ ചേലക്കല്‍, ടോമി അമ്പേനാട്ട്, ബിജി സി മാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കും



ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഫുഡ് ഡ്രൈവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക