Image

പദ്‌മാവതി' വിവാദത്തില്‍ ബിജെപിയെ തള്ളി അര്‍ണാബ്‌ ഗോസ്വാമി

Published on 18 November, 2017
  പദ്‌മാവതി' വിവാദത്തില്‍ ബിജെപിയെ തള്ളി അര്‍ണാബ്‌ ഗോസ്വാമി



സഞ്‌ജയ്‌ ലീല ബന്‍സാലിയുടെ പദ്‌മാവതിക്കെതിരെ നടക്കുന്ന ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിനിടെ സിനിമയെ പിന്തുണച്ച്‌ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ്‌ ഗോസ്വാമി രംഗത്ത്‌. ദേശീയ തലത്തില്‍ ബിജെപിക്കുവേണ്ടി പിന്തുണ നല്‍കുന്ന റിപ്പബ്ലിക്ക്‌ ടിവിയുടെ മേധാവി അര്‍ണാബ്‌ ഗോസ്വാമിയുടെ പുതിയ നിലപാട്‌ പാര്‍ട്ടിയെ കുരുക്കിലാക്കുന്നു.

മുതിര്‍ന്ന ടിവി ജേണലിസ്റ്റായ രജത്‌ ശര്‍മയും സിനിമയെ പിന്തുണച്ചു രംഗത്തെത്തി. പദ്‌മാവതിയിലെ നായിക ദീപിക പദുകോണിന്റെയും സംവിധായകന്റെയും തലവെട്ടണമെന്ന ആഹ്വാനംവരെ പുറത്തുവന്ന സാഹചര്യത്തിലാണ്‌ അര്‍ണാബിന്റെ മലക്കം മറിച്ചില്‍. മാധ്യമപ്രവര്‍ത്തകര്‍ക്കായി നടത്തിയ സിനിമയുടെ പ്രത്യേക ഷോയ്‌ക്കുശേഷമാണ്‌ അര്‍ണാബ്‌ സിനിമയെ പിന്തുണച്ചു രംഗത്തുവന്നത്‌.


രജപുത്‌ വിഭാഗങ്ങളുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന മികച്ച സിനിമയെന്നായിരുന്നു അര്‍ണാബിന്റെ പ്രതികരണം. പിന്നാലെ റിപ്പബ്ലിക്‌ ടിവിയുടെ െ്രെപം ടൈം ഷോയിലും സിനിമ ചര്‍ച്ചയാക്കി. സിനിമയിലെ ഓരോ രംഗങ്ങളും റാണി പദ്‌മാവതിയുടെ മഹത്വം വരച്ചുകാട്ടുന്ന 'സിനിമാറ്റിക്‌ ട്രിബ്യൂട്ട്‌' ആണെന്നും അര്‍ണാബ്‌ പറഞ്ഞു.

'സിനിമ ബോക്‌സ്‌ ഓഫീസില്‍ എത്തിക്കഴിഞ്ഞാല്‍ ഇപ്പോള്‍ പ്രതിഷേധവുമായി എത്തുന്ന കര്‍ണിസേനയ്‌ക്കു വിഡ്‌ഢിത്തം മനസിലാകുമെന്നും സിനിമയ്‌ക്കെതിരേ അക്രമം അഴിച്ചുവിടുന്നവര്‍ വെറും മണ്ടന്മാരാണെന്നും അര്‍ണാബ്‌ തുറന്നടിച്ചു. കര്‍ണി സേനയെ പോലുള്ളവര്‍ക്കു രണ്ടാമതൊന്ന്‌ ആലോചിക്കാതെ പിന്തുണ നല്‍കുന്ന ബിജെപി പോലുള്ള പാര്‍ട്ടികള്‍ ഇതേക്കുറിച്ചു പുനര്‍വിചിന്തനം നടത്തണംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നേരത്തെ ബിജെപി നേതാക്കളും ഹിന്ദു സംഘടകളും സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവും ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. വിവാദങ്ങളില്‍ ബിജെപിയെ സംരക്ഷിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ നിലപാട്‌ മാറ്റം മാധ്യമരംഗത്തും ചര്‍ച്ചയാകുന്നുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക