Image

സഹോദരിയെ ആലിംഗനം ചെയ്യുന്നത്‌ ബിജെപിക്കാര്‍ക്ക്‌ മാത്രമാണ്‌ മോശമായി തോന്നുകയെന്ന്‌ ശശിതരൂര്‍

Published on 18 November, 2017
 സഹോദരിയെ ആലിംഗനം ചെയ്യുന്നത്‌ ബിജെപിക്കാര്‍ക്ക്‌ മാത്രമാണ്‌ മോശമായി തോന്നുകയെന്ന്‌ ശശിതരൂര്‍
 
സ്വന്തം സഹോദരിയെ ആലിംഗനം ചെയ്യുന്നത്‌ ബിജെപിക്കാര്‍ക്ക്‌ മാത്രമാണ്‌ മോശമായി തോന്നുകയെന്ന്‌ ശശിതരൂര്‍ എംപി. ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്‌ത്രീലമ്പടനാക്കി ചിത്രീകരിച്ച ബിജെപി നീക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ്‌ അദ്ദേഹം ഉന്നയിച്ചത്‌. സഹോദരി വിജയലക്ഷ്‌മി പണ്ഡിറ്റുമായി കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ നല്‍കി നെഹ്‌റുവിനെ മോശക്കാരനാക്കാനുള്ള ബിജെപി നീക്കത്തിനെതിരെ സംസാരിക്കുകയായിരുന്നു തരൂര്‍.

നെഹ്‌റുവിനെയും ഗുജറാത്തിലെ പട്ടേല്‍ സമുദായ നേതാവ്‌ ഹാര്‍ദിക്‌ പട്ടേലിനെയും മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമത്തിലാണ്‌ ബിജെപി വെട്ടിലായത്‌. നെഹ്‌റുവും സ്‌ത്രീകളും ഒത്തുള്ള ചിത്രങ്ങള്‍ അവഹേളനപരമായി അവതരിപ്പിക്കാനുള്ള ശ്രമത്തില്‍ സഹോദരി വിജയലക്ഷ്‌മി പണ്ഡിറ്റുമായി കെട്ടിപ്പിടിച്ച്‌ നില്‍ക്കുന്ന ചിത്രം ബിജെപി ഐടി സെല്‍ മേധാവി അമിത്‌ മാളവ്യയാണ്‌ ട്വിറ്ററില്‍ പങ്ക്‌ വച്ചത്‌. 

 മോഡി സര്‍ക്കാര്‍ വന്നതിന്‌ ശേഷം നെഹ്‌റുവിന്റെ നയങ്ങളെ മാത്രമല്ല സ്വകാര്യ ജീവിതത്തെയും വിമര്‍ശിക്കാന്‍ തുടങ്ങിയെന്ന്‌ പ്രൊഫഷണല്‍ കോണ്‍ഗ്രസ്‌ അഖിലേന്ത്യ അധ്യക്ഷന്‍ ശശി തരൂര്‍ പറഞ്ഞു. സ്വന്തം സഹോദരിയെ കെട്ടിപ്പിടിക്കുന്നത്‌ ബിജെപിക്കാര്‍ക്ക്‌ മാത്രമാണ്‌ മോശമായി തോന്നുക. തരൂര്‍പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക