Image

ശശി തരൂര്‍ ചരിത്രം പഠിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ജ്യോതിരാദിത്യ സിന്ധ്യ

Published on 18 November, 2017
ശശി തരൂര്‍ ചരിത്രം പഠിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ജ്യോതിരാദിത്യ സിന്ധ്യ

ശശി തരൂര്‍ എംപി ചരിത്രം പഠിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ജ്യോതിരാദിത്യ സിന്ധ്യ. പദ്‌മവാതി വിവാദത്തില്‍ ശശി തരൂര്‍ കഴിഞ്ഞ ദിവസം പഴയ രാജാക്കന്‍മാരെ വിമര്‍ശിച്ചിരുന്നു. തരൂരിന്റെ വിമര്‍ശനത്തിന്‌ മറുപടിയുമായാണ്‌ രാജസ്ഥാന്‍ രാജകുടുംബാംഗമായ ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം.

തരൂര്‍ ചരിത്രം പഠിക്കണമെന്നും തന്റെ പൂര്‍വ ചരിത്രത്തില്‍ താന്‍ അഭിമാനിക്കുന്നുവെന്നും സിന്ധ്യ പറഞ്ഞു. 

ബ്രിട്ടീഷുകാര്‍ രാജ്യത്തെ ചവിട്ടി മെതിക്കുമ്പോള്‍ നമ്മുടെ പഴയ രാജാക്കന്‍മാര്‍ക്ക്‌ അഭിമാനക്ഷതമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാജാക്കന്‍മാരുടെ അഭിമാനം സംരക്ഷിക്കാനെന്ന പേരില്‍ സിനിമാക്കാരുടെ പിന്നാലെ ചിലര്‍ നടക്കുകയാണെന്നായിരുന്നു തരൂരിന്റെ പ്രസ്‌താവന.

ഇതിന്‌ മറുപടിയായാണ്‌ മുന്‍ രാജകുടുംബാംഗമായ സിന്ധ്യയുടെ പ്രസ്‌താവന. രാജാക്കന്‍മാര്‍ക്കെതിരായ വിമര്‍ശനം വിവാദമായതോടെ തരൂര്‍ നിലപാട്‌ മയപ്പെടുത്തിയിരുന്നു. 

രജപുത്ത്‌ വിഭാഗക്കാരെ മോശമാക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ചില ബി.ജെ.പി അനുഭാവികള്‍ ഇത്തരത്തില്‍ ശ്രമിക്കുകയാണെന്നും തരൂര്‍ വിശദീകരിച്ചിരുന്നു.

Join WhatsApp News
Thomas Vadakkel 2017-11-18 22:02:59
ബുദ്ധിയുള്ള പൊന്മാൻ കിണറ്റിനുള്ളിലെ മുട്ടയിടൂയെന്ന പഴമൊഴിപോലെയാണ് ശ്രീ ശശിതരൂരിന്റെ ചരിത്ര രചനകളിലൂടെയുള്ള പാടവം. ആധികാരികമായ ചരിത്ര സത്യങ്ങൾ നിരത്താതെ മണ്ടത്തരങ്ങളും അദ്ദേഹം എഴുതാറുണ്ട്. അദ്ദേഹത്തിന്റെ 'പാക്സ് ഇൻഡിക്ക' എന്ന പുസ്തകത്തിൽ ഐതിഹാസിക കഥയായ സെന്റ്. തോമസ് ചരിത്ര സത്യമായിട്ടാണ് വിവരിച്ചിരിക്കുന്നത്. 

സെന്റ് തോമസിന്റെ ഇതിഹാസകഥകൾ 'മഹാഭാരതം' കൃതിപോലെ നല്ലയൊരു കഥയെന്നതിൽ സംശയമില്ല. തരൂർ പറഞ്ഞ തോമസിന്റെ ചരിത്രം തന്നെയാണ് നെഹ്രുവും രാജേന്ദ്ര പ്രസാദും എഴുതിയിരിക്കുന്നത്. ഇവരാരും തോമസിന്റെ ഇന്ത്യയിലേക്കുള്ള വരവിനെപ്പറ്റി യാതൊരു ചരിത്ര തെളിവുകളും പുസ്തകങ്ങളിൽ നിരത്തിയിട്ടില്ല. ഈ മഹാന്മാർ തോമസിന്റെ കെട്ടുകഥകളെ  ചരിത്രമായി ആവർത്തിച്ചുവെന്നേയുള്ളൂ.   

പാക്സ് ഇൻഡിക്കായിൽ പേജ് 280-ൽ തരൂർ പറയുന്നു, "ക്രിസ്തുമതം ഇന്ത്യയിൽ കൊണ്ടുവന്നത് ക്രിസ്തു ശിക്ഷ്യനായ തോമസായിരുന്നു. അദ്ദേഹം എ.ഡി. 52-ൽ മലബാർ തീരത്ത് വന്നു. ഒരു യഹൂദ പെണ്ണ് ഓടക്കുഴൽ വായിച്ചുകൊണ്ടു അദ്ദേഹത്തെ സ്വീകരിച്ചു. അനേകരെ ക്രിസ്ത്യാനികളാക്കി. ഏതു യുറോപ്പ്യനും ക്രിസ്ത്യാനിയാകുംമുമ്പ് ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ പൂർവികർ ക്രിസ്ത്യാനികളായിരുന്നു. അതിൽ ഭാരതത്തിന് അഭിമാനിക്കാം."

ഇന്ത്യയുടെ ശരിയായ ചരിത്രം തന്നെ ഇതുപോലുള്ള ബുദ്ധിജീവികൾ വികൃതമാക്കുന്നുവെന്നും ധരിക്കണം. നെഹ്‌റു, രാജേന്ദ്ര പ്രസാദ്, സർവ്വേപ്പള്ളി രാധാകൃഷ്ണൻ എന്നിങ്ങനെ പ്രസിദ്ധരായവർ കെട്ടുകഥകളെ ചരിത്രമാക്കുമ്പോൾ അവർക്കെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങളും എഴുതുന്ന കാലങ്ങളിൽ കണ്ടിരിക്കാം. അവരുടെ ചുവടുകൾ വെച്ച് തരൂരും കെട്ടുകഥകളെ ചരിത്രമാക്കി ആവർത്തിച്ചുവെന്നു മാത്രം. 
Indian 2017-11-18 22:24:04
തരൂര്‍ പറഞ്ഞതാണു സത്യം. ആദ്യം മുസ്ലിം ആക്രമണകാരികളുടെയും പിന്നെ ബ്രിട്ടീഷുകാരുടെയൂം കാലു നക്കിയത് ഇവിടത്തെ രാജാക്കന്മാരാണ്. പിന്നെ സവര്‍ണരും. ഇവരൊക്കെ നേട്ടങ്ങളുണ്ടാക്കിയെന്നതു ചരിത്ര സത്യം. മുഗളരുടെയും ബ്രിട്ടീഷുകാരുടെയും പടയാളികള്‍ സവര്‍ണരായിരുന്നു. അവരാണു ഇന്ത്യാക്കാരെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത്.
താണ ജാതിക്കാര്‍ ഇതിനൊന്നും പോയില്ല. പോകാന്‍ പറ്റുകയുമില്ലായിരുന്നു.
അതേ സമയം ഷാജഹാനോ അറംഗസീബോ ആക്രമണകാരികളല്ല. അവര്‍ മണ്ണിന്റെ മക്കള്‍, ഇന്ത്യാക്കാര്‍. അവരുടെ പൂര്‍വികര്‍ എവിടെ നിന്നോ വന്നു എന്നു മാത്രം
ഇനി സെന്റ് തോമസ് ചരിത്രം വിശ്വാസ സത്യമൊന്നുമല്ല. ഒരു പാരമ്പര്യം.അതില്‍ സത്യമുണ്ടാകാം. ഇല്ലെന്നു വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയുമാവാം. ശ്രീരാമന്‍ ജനിച്ച ക്രുത്യ സ്ഥലം പോലും നമുക്ക് അറിയാമെന്നതു മറക്കരുത്‌ 
മോചിത 2017-11-18 22:25:20
ശശി തരൂരിനെപ്പോലുള്ളവരേം ട്രമ്പിനേം റോയ്‌മൂറിനെ ഒക്കെയാണ് ഇന്ന് ജനത്തിന് വേണ്ടത് . സ്ത്രീകളെ എത്രമാത്രം ചവിട്ടി ആഴ്ത്താമോ അത്രക്ക് കരുത്ത് വർദ്ധിക്കും എന്നാണ് ഇവർ കരുതുന്നത് . ഇവരുടെ ഒക്കെ നാറിയ ചരിത്രം ഒരിക്കലും എങ്ങും ഇടംപിടിയാകാതെ ഇവനോടൊപ്പം നശിക്കും . വീട്ടിലും സമൂഹത്തിലും സ്ത്രീകളെ ആദരിക്കാത്തവമാർക്കൊന്നും ഒരിക്കലും ഗതിയില്ല ഇന്നല്ലെങ്കിൽ നാളെ ഇവന്മാർ ആരും ഒരിക്കലും ഓർക്കാതെ ചരിത്രത്തിൽ നിന്നും മാഞ്ഞുപോകും .
Ninan Mathullah 2017-11-19 12:31:27
It is the hobby of BJP supporters to rewrite history and teach new history. There was no history to begin with but oral traditions as there was no script to write. Scripts came into use much later. So it is ok to accept traditions believed for generations if it is not proved otherwise.
JOHNY KUTTY 2017-11-20 10:54:16
ശ്രീ തോമസ് വടക്കേലിനോട് പൂർണമായും യോജിക്കുന്നു.
ക്രിസ്തു ശിഷ്യൻ തോമ ഇന്ത്യയിൽ വന്നതിനു ചരിത്രപരമായ യാതൊരു തെളിവ് ഇല്ല. അതുകൊണ്ടാണ് വത്തിക്കാൻ ഇതുവരെ ഔദ്യോഗികമായി തോമ സന്ദർശനം അംഗീകരിക്കാത്തതും. മുൻ പോപ്പ് റാറ്റ് സിംഗർ പറയുന്നത് ഇറാൻ വരെയേ തോമ പോയുള്ളു എന്നാണു. ഭാരതത്തിലെ ക്രിസ്തുമതത്തിന്റെ അടിത്തറ തന്നെ എ ഡി 52 ലെ തോമ സന്ദർശനം ആയതുകൊണ്ട് ഇതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാൻ ചരിത്ര കാരന്മാരും മിനക്കെടാറില്ല. 
ശ്രീ ശശി വെറും സസി അല്ല. ചില മണ്ടത്തരങ്ങൾ ഒഴിച്ചാൽ നല്ലൊരു ചരിത്ര പണ്ഡിതൻ, മികച്ച വാഗ്മി നല്ലൊരു നയതന്ത്രന്ജ്ഞാൻ. പക്ഷെ ഒരു നായക്ക് മറ്റൊരു നായയെ കണ്ടുകൂടാ എന്ന പോലെ ആണ് മലയാളികൾക്ക്, സ്വന്തം പാർട്ടിക്കാർക്ക് പോലും അത്ര പിടുത്തം ഇല്ലാത്ത നേതാവ്. മന്മോഹന്റെയും സോണിയയുടെയും താല്പര്യവും തിരുവനന്തപുരത്തെ വോട്ടർ മാരുടെ തിരിച്ചറിവും മാത്രം കൊണ്ട് രണ്ടാമതും വിജയിച്ചു. രാഹുൽ ഭക്തന്മാർക് ഇദ്ദേഹത്തെ കണ്ടുകൂടാ കാരണം ശശിയുടെ മുന്നിൽ രാഹുൽ വെറും ശിശു ആണെന്ന് അവർക്കറിയാം.മൂന്നു കെട്ടി എന്നതും  ക്രിസ്ത്യാനി അല്ല എന്നതും  ഇമലയാളിയിലെ ചില കമന്റ് കാർക്കും മൂപ്പരെ അങ്ങ് പിടിക്കുന്നില്ല.
J.Mathew 2017-11-20 13:33:57
ഇറാൻ വരെ വന്നപ്പോൾ യാത്രാ വിലക്കുകാരണം  മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.കൂടാതെ പുതിയ പാസ്പോര്ട്ട് ഉം വേണ്ടി വന്നു.വിഡ്ഢിത്തരം വിളമ്പുന്നതിനും ഒരതിരില്ലേ.തോമാ ശ്ലീഹ വന്നതിന്റെ ഏറ്റവും വലിയ തെളിവ് കേരളത്തിലെ ക്രിസ്ത്യാനികൾ തന്നെയാണ്.
Ninan Mathullah 2017-11-20 17:12:29
Whether one agree or not truth is only one. It is your choice what you want to believe. Many prefer to close their eyes and make it dark for political reason. So it is your choice what you want to believe. No matter how much propaganda there most people still believe Aryans came from Central Asia. Some might try to rewrite history for political purpose.
andrew 2017-11-20 21:04:30

Pride is a devil within you.
pride don't have the power to own or rule by itself.
But once the pride is within you; it controls you & leads you to perishment. Pride is married to stubbornness, greed, ignorance, stupidity & selfishness.

Johnykutty 2017-11-21 07:56:35
ആരുടേയും വിശ്വാസത്തെ ചോദ്യം ചെയ്യുകയല്ല വിഢിത്തം വിളമ്പുന്നു എന്ന് കരുതുന്നവർക്ക് അങ്ങിനെ കരുതാം അതിനെ ചോദ്യം ചെയ്യുകയും അല്ല. കുരിശു ക്രിസ്ത്യാനികളുടെ അടയാളം ആകുന്നത് തന്നെ നാലാം നൂറ്റാണ്ടിൽ ആണ്. പള്ളികൾ റോമാ സാമ്രാജ്യത്തെ ഒരു സ്ഥലത്തും ഇല്ലാതിരുന്ന കാലത്തു മാല്യങ്കരയിൽ തോമാശ്ലീഹാ കുരിശു സ്ഥാപിച്ചു എന്നും കേരളത്തിൽ ഏഴര പള്ളി പണിതു ഏഴാം നൂറ്റാണ്ടിൽ മാത്രം കേരളത്തിലെത്തിയ ബ്രാഹ്മണരെ മാമോദീസാ മുക്കി എന്നത് വിശ്വസിക്കാമെങ്കിൽ തോമാശ്ലീഹാ വന്നു എന്നതും വിശ്വസിക്കാതെ നിവൃത്തിയില്ലല്ലോ. ശാസ്ത്രം വളർന്നു, ഈ കുരിശിന്റെയും ഏഴര പള്ളികളുടെയും കാലപ്പഴക്കം ഒന്ന് പരിശോധിക്കാൻ സഭയും വിശ്വാസികളും തയ്യാറുണ്ടോ.   
മാത്തൻ ഉപദേശി 2017-11-21 11:01:09
എന്റെ അരിയിൽ കല്ലിടല്ലേ ജോണിക്കുട്ടി നീ 
വയറ്റിപ്പിഴപ്പാണ് പള്ളക്കടിക്കല്ലേ കുട്ടിയല്ലേ നീ 
എന്തിനാണ് പഴയകഥകൾ ചിക്കിചികയുവത് 
വിശ്വാസമല്ലേ എല്ലാം  എന്നു നീ കേട്ടിട്ടില്ലേ ?
കേട്ടും കണ്ടും പഠിച്ചു വളർന്നു വലുതാകണം 
എന്നും കുട്ടിയായിരിക്കാം എന്നോർക്കേണ്ട നീ 
ശാപം വലിച്ചു തലയിലേറ്റിയാൽ നരകം തീർച്ച 
അവിടെ പുഴുക്കളുണ്ട് പാമ്പുണ്ട് പിന്നെ പണ്ട് 
ഹവ്വയെ പറ്റിച്ച് ആദമിന്റെ മുണ്ടുരിഞ്ഞ പാമ്പുണ്ട് 
ചുമ്മാ വിശ്വസിക്ക നീ തോമസിനെ; പാവമല്ലേ 
പഴിക്കരുതു നീ കുരിശിനെ കുരിശായി മാറുമത് 
ആയിരങ്ങളാണ് അതുകൊണ്ട് ഉപജീവനം കഴിപ്പത് 
പത്തിലൊന്ന് കൊടുക്കണം മടിക്കാതെ കൈ അയച്ച് 
ഉപദേശിമാർ പാവങ്ങളല്ലേ പ്രാരാപത്തങ്ങൾ ഏറെയില്ല  ?
അനുഗ്രഹിക്കട്ടെ കർത്താവ് നിന്നെ സ്വർഗ്ഗം തുറന്ന് 
J.Mathew 2017-11-21 13:49:47
മലങ്കരയിൽ ഇപ്പോൾ കാണുന്ന പള്ളികൾ എല്ലാം അതെ രീതിയിൽ തോമാശ്ലീഹാ സ്ഥാപിച്ചതാണെന്ന് ആരും അവകാശപ്പെടുന്നില്ല.പല പ്രാവശ്യം പുതുക്കി പണിതാണ് ഇപ്പോൾ കാണുന്ന തരത്തിൽ ആയത്.കുരിശിന്റെപ്രാധാന്യം ST PAUL  ഇന്റെ ലേഖനങ്ങളിൽ വ്യക്തമായിട്ട്ഉണ്ട്.ST PAUL ലേഖനം എഴുതിയത് നാലാം നൂറ്റാണ്ടിൽ ആണോ ?ലേഖനങ്ങളിൽ ഉള്ളത് മാത്രമല്ല വാ മൊഴിയായി തലമുറ കൈമാറിയതുകൂടിയാണ് വിശ്വാസം.തോമാശ്ലീഹാ വന്നപ്പോൾ ഇവിടെ മനുഷ്യർ ജീവിച്ചിരുന്നില്ല എന്ന് ആരുംപറയുമെന്ന് തോന്നുന്നില്ല .അന്നുണ്ടായിരുന്നവരെ സ്നാനപ്പെടുത്തി.അങ്ങനെ കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായി.കഴിഞ്ഞ നൂറ്റാണ്ടുവരെ  ഗോണ്ടഫോര്സിന്റെ കഥ ആരും വിശ്വസിച്ചിരുന്നില്ല.എന്നാൽ  ഗോണ്ടഫോര്സിന്റെ നാണയങ്ങൾ കുഴിച്ചെടുത്തതോടുകൂടി അത് സത്യമെന്നു തെളിഞ്ഞു.തോമാശ്ലീഹാ വന്നിട്ടില്ലെന്ന് വാദിക്കുന്നവർ പിന്നെ എങ്ങനെ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായി എന്ന് വ്യക്തമാക്കണം .AD 198/199 കാലത്തു കേരളത്തിൽ വന്ന അലക്സന്ദ്രിയൻ പണ്ഡിതൻ പാന്തനിസ് ഇവിടെ ക്രിസ്ത്യാനികളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു യാക്കോബക്കാരൻ 2017-11-21 14:31:30
യാക്കോബായ സഭയുടെ സ്രേഷ്ട കാതോലിക്ക തോമസ് പ്രഥമൻ കഴിഞ്ഞ വര്ഷം ശ്രി പിണറായി വിജയനെക്കൊണ്ട് പ്രകാശനം ചെയ്ത അദ്ദേഹത്തിന്റെ ആത്മകഥ "സ്രേഷ്ടം ഈ ജീവിതം" എന്ന ഗ്രന്ദത്തിൽ പറയുന്നു അദ്ദേഹത്തിനെ കുടുംബത്തിലെ ആദ്യത്തെ പുരോഹിതനെ തോമസ്‌ലീഹ എ ഡി  അൻപതിനാലിൽ പുത്തെന്കുരിശിൽ വച്ച് പട്ടം കൊടുത്തു എന്ന്. ആരെന്തു പറഞ്ഞാലും അത് വിശ്വസിക്കാതെ ഇരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ലല്ലോ. ആ വന്ദ്യ പിതാവിന്  കളവു പറയേണ്ട കാര്യം ഇല്ലല്ലോ. 
J.Mathew 2017-11-22 10:04:12
പാസ്റ്ററിന്റെ വാദങ്ങൾ അബദ്ധ ജടിലവും ചരിത്രപരമായും വസ്തുതാപരമായും നിലനിൽക്കാത്തതും ആണ്.കുരിശിന്റെ പ്രാധാന്യം St Paul ഇന്റെ ലേഖനങ്ങളിൽ ഉണ്ട്.കക്ഷത്തിൽ വച്ചിരിക്കുന്ന ബൈബിൾ തുറന്ന് ആ ഭാഗം വായിച്ചാൽ തീരാവുന്ന സംശയം മാത്രമേ ഉള്ളു.കുരിശിനു പ്രാധാന്യം ഉള്ളതുകൊണ്ടാണല്ലോ ഹെലനി രാഞ്ജി വളരെ കഷ്ടപ്പെട്ട് യെരുശലേമിൽ ചെന്ന് കർത്താവിന്റെ കുരിശു കണ്ടെടുത്തത്.കണ്ടെടുത്തതിനു ശേഷമല്ല പ്രാധാന്യം ഉണ്ടായത്.പ്രാധാന്യം ഉള്ളതുകൊണ്ടാണ് ഉള്ളതുകൊണ്ടാണ് കണ്ടെടുത്തത് .കുരിശ് ഒന്നിന്റെയും പ്രതിമ അല്ല.അത് കുരിശു തന്നെയാണ്.കുരിശിനെ ഓർക്കുമ്പോൾ അതിൽ തൂങ്ങിയ കർത്താവിനെയാണ് ഓർക്കുന്നത്.നാലാം നൂറ്റാണ്ടിൽ വന്നത് ക്നാനായ ക്കാർആണ്.അവർവരുമ്പോൾ മലങ്കരയിൽ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു.ഞങ്ങളുടെ പൂർവികർ സിറിയയിൽനിന്നും  കുടിയേറിയവരല്ല.പാസ്റ്ററിന്റെ കുടുംബം അങ്ങനെ ആയിരിക്കാം.1876 ലെ മുളന്തുരുത്തി സുന്നഹദോസിൽ വച്ചാണ് സിറിയൻ പാത്രിയർക്കിസിനെ  തലവനായി അംഗീകരിക്കുന്നത്.ചരിത്രം ഇല്ലെന്നു കരുതി ചരിത്രം പഠിക്കാതിരിക്കുന്നതു നല്ലതല്ല .കുറഞ്ഞ പക്ഷം അബദ്ധങ്ങൾ പറയുന്നത് ഒഴിവാക്കുക എങ്കിലും ചെയ്യാം .
Pastor John Samuel 2017-11-22 07:16:12

Gondoforus was a line of  legendary kings who might have ruled  Persian, Afghan, Pakistan area in BCE 20 to CE 10.

How can Thomas build a palace for a dead king?

Tis story is in ‘ Acts of Thomas’ a 4th cent fake gospel written in Syria. At that time Thomas was a very popular name in Syria.

This book also says very bad things about Jesus and he sold Thomas to merchants.

The cross came to be of any importance in the 4th cent after Constantine’s Mother Helena became a Christian.

In Hebrew, cross is not + like this. It meant  a stake. Romans nailed people to a straight piece of wood or on a live tree. Pagans worshiped T & t  shaped cross.

Christians came to Kerala from Syria in the 4th cent as merchants, the present day Canaanites. They were Nestorians until the time of forceful conversion by Portuguese. Some  were converted to Catholicism and those who refused established relations with Syria became Orthodox, Syrian Patriarch is still their Head.

Christians started worshiping in Buildings only after 4th cent.

Cross worship is idolatry.

Stop spreading false and foolish madeup history and claims.

V.George 2017-11-22 07:51:35
who pushed Jyothi Raja Syndhya and Sasi Tharoor to the back seat and placed St.Thomas and Thomas Catholicose to the front seat. Any way it is well done. Now the entire matter is painted with the color of religion and faith. According to Sanatana Indian Philosophy anything with a name or form has a begining, sustenance and end. Names and forms doesn't remain for ever and therefore not the ultimate truth. Keep your faith and practice it as long as you cannot digest the ultimate truth. If you still on baby formula, or in kindergarten, then keep on embracing Catholicose, Patriarch, Safragen, Moderator, Mata, Saibava, Seven and a half church, Angels, Devan, Devi, gods and goddess. That will give you some comfort, identity and certainly satisfy your ego. Always remember that there is an Ultimate Spirit that supports you while awake, dream and sleep. Stop fighting and start living.
റെവ .DR .Thomas Abraham, MA,PhD 2017-11-22 20:31:48

ഹെലെന കണ്ട കുരിശു യേശുവിന്‍റെ  കുരിശു എന്ന് എന്താണ് തെളിവ് ?

വെറുതെ കണ്ടതും കേട്ടതും എല്ലാം  യേശു ജനിച്ച പുല്തോട്ടില്‍,  കബര്‍ , എന്നൊക്കെ  കെട്ടി ചമച്ച കദകള്‍ മാത്രം . ക്രിസ്താനി  ഭക്ത വിട്ടികളെ  കബളിപിച്ചു  ഇസ്രയേല്‍ പണം ഉണ്ടാക്കുന്നു എന്നത് മാത്രം സത്യം .

പൌലൂസ്  പറയുന്ന കുരിശു  മര കുരിശു അല്ല . യേശുവിന്‍റെ  അനുയായി അനുഭവിക്കുന്ന കഷ്ടപാടുകള്‍  ആണ് .

കേരളം എന്ന സ്ഥലത്ത്  ഗോണ്ടഫോരര്സ്  ഒരിക്കലും രാജാവ്‌ ആയിരുന്നില്ല .

തോമ സുവിശേഷം ഗോഷിച്ചത്  സിറിയയില്‍ എന്നത് ആണ് ക്രിസ്ടന്‍  വിശ്വാസം . തോമ കേരളത്തില്‍  വന്നു എന്ന്  ഒരു വിശ്വാസം  എന്ന് ആണ് കോട്ടയം  സഭ പോലും പറയുന്നത് .

 ബ്രാമിന്‍  വാദികള്‍ പോയി ഒരു ഡി ന എ ടെസ്റ്റ്‌  നടത്തുക .

അപ്പോള്‍ അറിയാം  ൯൦ % അഫിര്‍ക്കാനുസ്  ആന്‍ഡ്‌  അസട്രോളിടെസ്  ആണെന്ന് .

വിഡ്ഢിത്തരം വിളിച്ചു കൂവി നടക്കാതെ 

 

Ninan Mathullah 2017-11-22 12:48:15
Many variables are involved in this issue, and the truth about St. Thomas coming to Kerala. In Europe and Middle east due to persecution, church was not organized until fourth century and the cross as a symbol of Christianity became public. In Paul's writing cross was already a symbol of Christianity. In India, Kerala, where St. Thomas came there was no persecution of Christians. So there cross was a symbol. Depending on some books written in Europe or Middle East some coming to a conclusion that cross was not a symbol of Christianity all over the world is not  right. Mil Ray and other Europeans did not like the idea that there were Christians in Kerala before Europeans coming. They wanted to take all the credit for spreading Christianity here. So they publicized many studies including Gondoforus the king in Afghanistan to prove that it is a myth that St. Thomas came to Kerala. There is no literature available about the king other than some coins with the name of the king on it. The rest is imagination of others.
Ninan Mathullah 2017-11-23 07:56:02

Before getting to the subject of discussion I wish Happy Thanksgiving to all. Thanks God for an opportunity to come here, and see the world and learn many things that would not have happened if I stayed in Kerala. Coming to USA was not that I desired so much in my youth days or something that worked hard to come here. It was the work of the invisible hand behind history.

Now, coming to the subject, general human psychology is that people (most people and most time) believe what they want to believe depending on their desires and priorities. For this they will close their eyes and make it dark. They search through scripture and and go to church or temple to confirm that what they are doing is right, and feel good about it. If in their self interest it is necessary to say bad about a person or cause most people will not hesitate to do that.

Dr. Thomas Abraham is asking for evidence. This is a strategy many use for propaganda and the available evidence is not good enough for them. To them available evidence or traditions about Jesus or anything against what they want to believe is just myth or money making ventures only. For this they will bring arguments from scripture and new interpretations about it. Gondoforus was not a king in Kerala. There is no historical evidence for Gondoforus or any writing about him other than some coins discovered with the name Gondoforus (or something like it) written on it. Vast majority of people never saw the coin or in what language it is written there, or if it is really that Gondoforus written on it. Just like Dinasaurs fossils and other so called fossils can be planted in remote areas and vested interests can make big news about it through media to support their arguments, technology is available now to make coins that look old. Most of what we believe is faith only. Most people do not take the pain to confirm if it is true. About DNA tests, all the people of the world are from the three sons of Noah- Shemites from Shem, Hamites and black skinned people from Ham and Greek and a fair share of Europeans from Japheth.. Africans and Australoids are children of Ham. They mixed with many people groups in their sojourn. It is impossible to find pure DNA of one race in anybody as so much mixing happened through thousands of years. Still it is possible to see that fair share of DNA of some people from a particular race.

JOHNY 2017-11-23 09:16:49
സത്യം അറിയുക അത് നിങ്ങളെ സ്വതന്ത്രർ ആക്കും. ഉപജീവനത്തിന് വേണ്ടി പുരോഹിതരും പാസ്റ്റർമാരും പറയുന്നത് അതേപടി വിഴുങ്ങാതെ സാമാന്യ ബുദ്ധി മാത്രം ഉപയോഗിച്ച് ചിന്തിച്ചാൽ തീരാവുന്ന കാര്യങ്ങളെ ഉള്ളൂ. അല്പം ചരിത്രവും അറിയാൻ ശ്രമിക്കുക. സാങ്കേതിക വിദ്യ നമുക്ക് ഒത്തിരി അറിവിന്റെ കവാടങ്ങൾ ആണ് തുറന്നു വച്ചിരിക്കുന്നത്. അത് പ്രയോജനപ്പാർടുത്തുക. ചെറുപ്രായത്തിൽ മതപഠന ശാലകളിൽ കേട്ട ആകാശമാമന്റെ അമ്മൂമ്മക്കഥ മാത്രം ശരി എന്ന് തർക്കിക്കാൻ ചിലവിടുന്ന സമയം കൊണ്ട് സത്യവും ചരിത്രവും മനസ്സിലാക്കാൻ ശ്രമിക്കുക
andrew 2017-11-23 21:32:42
The Fool might ask many questions.
The fool won't be satisfied by any answers, so why bother!
The fool's intention is to disturb your peace.
Ignore him, don't be a victim of the Foo
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക