Image

ഇന്ത്യന്‍ സുന്ദരി മാനുഷി ചില്ലര്‍ക്ക്‌ ലോകസുന്ദരിപ്പട്ടം

Published on 18 November, 2017
ഇന്ത്യന്‍ സുന്ദരി മാനുഷി ചില്ലര്‍ക്ക്‌  ലോകസുന്ദരിപ്പട്ടം
ന്യൂഡല്‍ഹി: ലോകസുന്ദരിപ്പട്ടം ഇന്ത്യന്‍ സുന്ദരിക്ക്‌. ഹരിയാന സ്വദേശി മാനുഷി ചില്ലര്‍ക്കാണ്‌ ലോകസുന്ദരിപ്പട്ടം ലഭിച്ചത്‌. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഈ നേട്ടം ഇന്ത്യക്ക്‌ ലഭിക്കുന്നത്‌. 108 സുന്ദരിമാരെ പിന്തള്ളിയാണ്‌ മാനുഷിയുടെ നേട്ടം
. ചൈനയിലെ സന്യ സിറ്റി അരീനയില്‍ നടന്ന മത്സരത്തിലാണ്‌ മാനുഷി ലോകസുന്ദരിപ്പട്ടം ചൂടിയത്‌.

മെക്‌സിക്കോയില്‍നിന്നുള്ള ആന്‍ഡ്രിയ മിസ ഫസ്റ്റ്‌ റണ്ണര്‍ അപ്പായും ഇംഗ്ലണ്ടില്‍നിന്നുള്ള സ്റ്റെഫാനി ഹില്‍ സെക്കന്‍ഡ്‌ റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക