ലോസാഞ്ചലസ്: ലോസാഞ്ചലസ് ആസ്ഥാനമായി മൂന്നു
പതിറ്റാണ്ടിലധികമായി കേരളത്തിലെ നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക്
ആശ്വാസമേകുന്ന 'സുസന്‍ ഡാനിയേല്‍ മെമ്മോറിയല്‍ കാന്‍സര്‍ റിലീഫ് ഫണ്ട്'
സേവനത്തിന്റെ 32ാം വാര്‍ഷികം ആഘോഷിച്ചു. ചെയര്മാന് മാത്യു ഡാനിയേല്‍
സ്വാഗതമാശംസിച്ച പരിപാടിയില്‍ ശ്രീദേവി വാര്യര്‍ മുഖ്യാഥിതിയും കാന്‍സര്‍
രോഗ വിദഗ്ധനുമായ ഡോ. മിലന് സേഥിനെ സദസിനു പരിചയപ്പെടുത്തി.
ശ്വാസകോശാര്ബുദത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണം
വിജ്ഞാനപ്രദമായി.
കഴിഞ്ഞ മുപ്പത്തിരണ്ടുവര്ഷക്കാലമായി ട്രസ്റ്റ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ
സംക്ഷിപ്ത രൂപം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ട്രസ്റ്റ് പ്രസിഡന്റ് എബ്രഹാം
മാത്യു നല്കി. വരുംവര്‍ഷങ്ങളില്‍ ട്രസ്റ്റിന്റെ സേവനം
കേരളത്തിനിന്നുപുറമെ മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ട്രസ്റ്റിന്റെ ചെയര്മാന് മാത്യു
ഡാനിയേല്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ ധന ശേഖരണവും വാര്‍ഷികവും വന്‍
വിജയമാക്കാന്‍ സഹായിച്ച എല്ലാവര്ക്കും സെക്രട്ടറി ജയ് ജോണ്സന്, രവി
വെള്ളത്തേരി, വിനോദ് ബാഹുലേയന് എന്നിവര്‍ നന്ദി അറിയിച്ചു.മാത്യു
ഡാനിയേല്‍ ചെയര്‍മാനും എബ്രഹാം മാത്യു പ്രസിഡന്റും മായി പ്രവര്‍ത്തിക്കുന്ന
ട്രസ്റ്റിനു പതിനാലംഗങ്ങള് അടങ്ങിയ ഭരണ സമിതിയുമുണ്ട്. പ്രശസ്ത
സാക്സോഫോണിസ്റ് റൂബന്‍ കാന്റോസ്, ബ്ലൂ 13 ഡാന്‍സ് ഗ്രൂപ്പിന്റെ
ബോളിവുഡ് ഡാന്‍സ് എന്നിവ പരിപാടികള്‍ക്ക് മിഴിവേകി.