Image

മസ്‌കറ്റില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് – ഒമാന്‍ കേരള വിഭാഗം വിജ്ഞാനോത്സവത്തില്‍ അഭൂതപൂര്‍വമായ പങ്കാളിത്തം

Published on 18 November, 2017
മസ്‌കറ്റില്‍  ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് – ഒമാന്‍ കേരള വിഭാഗം  വിജ്ഞാനോത്സവത്തില്‍ അഭൂതപൂര്‍വമായ പങ്കാളിത്തം

മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് – ഒമാന്‍ കേരള വിഭാഗം സംഘടിപ്പിച്ച വിജ്ഞാനോത്സവത്തില്‍ അഭൂതപൂര്‍വമായ പങ്കാളിത്തം. ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സൈറ്റില്‍ വച്ച് നടന്ന മത്സരത്തില്‍ ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി എണ്ണൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

 ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പങ്കെടുത്തത് ഇന്ത്യന്‍ സ്‌കൂള്‍ ദാര്‌സൈറ്റില്‍  നിന്നാണ്. പ്രമുഖ  സാഹിത്യകാരനും  ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററുമായ എ വി അനില്‍ കുമാര്‍ ആയിരുന്നു  ക്വിസ് മാസ്റ്റര്‍. 
ഒമാനിലെ പ്രവാസി വിദ്യാര്‍ത്ഥികളില്‍ മലയാള ഭാഷയോടും സാഹിത്യത്തോടും അഭിരുചി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പതിനഞ്ചാം  തവണയാണ് കേരള വിഭാഗം വിജ്ഞാനോത്സവം സംഘടിപ്പിക്കുന്നത്.
പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ കെ ഇ എന്‍ കുഞ്ഞുമുഹമ്മദ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മത്സരം ഉത്ഘാടനം ചെയ്തു. മാതൃഭാഷയായ മലയാളഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിനു പ്രവാസ ലോകത്ത് കേരള വിഭാഗം നടത്തുന്ന പ്രവര്‍ത്തങ്ങള്‍ ഏറെ വിലമതിക്കുന്നുവെന്നു കെ ഇ എന്‍ പറഞ്ഞു.

സീനിയര്‍   ജൂനിയര്‍ വിഭാഗങ്ങളില്‍ നിന്നായി  പ്രാഥമിക മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ആറു ടീമുകള്‍ വീതമാണ് ഫൈനലില്‍ എത്തിയത്. കല, സാഹിത്യം, രാഷ്ട്രീയം, കായികം, ആനുകാലികം തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി മുപ്പത്താറ് ചോദ്യങ്ങള്‍ വീതമാണ് ഓരോ ടീമിനോടും ചോദിച്ചത്.

കാണികളിലും ആവേശം വിതച്ച  മത്സരങ്ങള്‍ക്കൊടുവില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഇന്ത്യന്‍ സ്‌കൂള്‍ അല്‍  ഗുബ്രയിലെ പവിത്ര നായര്‍, ഭാവീഷ് എസ് നായര്‍, രേഷ്മ രാജ്‌മോഹന്‍  എന്നിവരടങ്ങിയ ടീമിനായിരുന്നു ഒന്നാം സമ്മാനം.

ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സൈറ്റിലെ മൊഹമ്മദ് ഇര്‍ഫാന്‍, ജീവന്‍ പൌലോസ്, വിദ്യാ യൂസഫ്  എന്നിവര്‍ രണ്ടാം സ്ഥാനത്തും ഇന്ത്യന്‍ സ്‌കൂള്‍ ദാര്‍സൈറ്റിലെതന്നെ   ലാവണ്യാ രാജന്‍, ഗോപികാ ബാബു, പവിത്രാ പി എസ്  എന്നിവര്‍ മുന്നാം സ്ഥാനത്തും എത്തി

 സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മത്സരത്തില്‍ ഒന്നാമതെത്തിയത് ഇന്ത്യന്‍ സ്‌കൂള്‍ അല്‍ഗുബ്രയിലെ ലക്ഷ്മി സജീവ്, മാളവിക ശിവപ്രസാദ്, വൈഷ്ണവ് സാബു നായര്‍ എന്നിവരാണ്. ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റിലെ ഗോകുല്‍ കൃഷ്ണ മനോജ്, ലക്ഷ്മി അനില്‍കുമാര്‍, അശ്വിന്‍ ശ്രീകുമാര്‍  എന്നിവര്‍  രണ്ടാം സ്ഥാനത്തും   ഇന്ത്യന്‍ സ്‌കൂള്‍ അല്‍ഗുബ്രയിലെ നിരഞ്ജന്‍ ജിതീഷ്, സിദ്ധാര്‍ഥ് സജീവ്, സിദ്ധാര്‍ഥ് എസ് സജീവ്,     എന്നിവര്‍ മുന്നം സ്ഥാനത്തും എത്തി.

കേരള വിഭാഗം കണ്‍വീനര്‍ രതീശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക്  എ വി അനില്‍ കുമാര്‍ പ്രശസ്തി പത്രവും ഫലകവും വിതരണം ചെയ്തു

വാര്‍ത്ത   ബിജു  വെണ്ണിക്കുളം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക